പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയില്‍: ശൈഖ് മുഹമ്മദ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തും

New Update

publive-image

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അബുദാബിയിൽ. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് പ്രധാനമന്ത്രി അബുദാബിയിലെത്തി. യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നൽകും. അബുദാബി ഭരണാധികാരി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നിരവധി ഉഭയകക്ഷി ചർച്ചകളും മറ്റ് പരിപാടികളും സംഘടിപ്പിക്കപ്പെടും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രവാസികൾക്ക് പുത്തനുണർവ്വ് നൽകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

Advertisment

ഇന്ത്യ- യുഎഇ സാമ്പത്തിക പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് യുഎഇ വിദേശവ്യാപാര സഹമന്ത്രി ഡോ താനി ബിൻ അഹമ്മദ് അൽ സെയൂദി. രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം. ഇതിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രസ്താവന. 2030-ടെ യുഎഇ- ഇന്ത്യ എണ്ണ ഇതര വ്യാപാരം പ്രതിവർഷം 100 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വരും വർഷങ്ങളിലും ദശാബ്ദങ്ങളിലും വ്യാപാരവും നിക്ഷേപവും കുതിച്ചുയരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് യുഎഇ സഹമന്ത്രി പറഞ്ഞു. വളർച്ചാ വിപണികൾ തുറക്കുന്നതിലൂടെ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. വ്യാവസായിക ഉത്പ്പാദനത്തിന്റെ പുതിയ യുഗമാണ് ഇനി വരാനുള്ളത്. പ്രത്യേകിച്ച് ധനകാര്യം, പ്രൊഫഷണൽ സേവനങ്ങൾ, ടൂറിസം, കൺസൾട്ടിംഗ് എന്നിവയ്‌ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ഇത് മറ്റ് പല മേഖലകളിലെയും വളർച്ചയ്‌ക്ക് ഉത്തേജനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment