ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ; എമർജൻസി റൂമിലേക്ക് മാറ്റി

New Update

publive-image

Advertisment

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ടെൽ ഹഷോമറിലുള്ള റാമത്ത് ഗാനിൽ സ്ഥിതി ചെയ്യുന്ന ഷേബ മെഡിക്കൽ സെന്ററിലെ അടിയന്തിര വിഭാഗത്തിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. 73-കാരനായ നെതന്യാഹു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ സ്വബോധത്തിലായിരുന്നുവെന്നും എമർജൻസി റൂമിലേക്ക് പ്രവേശിച്ചത് സ്വയം നടന്ന് തന്നെയാണെന്നുമാണ് ഇസ്രായേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഏതാനും നാളുകൾക്ക് മുമ്പ് ജ്യൂയിഷ് വ്രതം അനുഷ്ഠിച്ചതിന് പിന്നാലെ അസുഖബാധിതനായ നെതന്യൂഹു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Advertisment