ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി അബ്‍ദുൾ നാസർ മദനി നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

New Update

publive-image

ന്യൂഡൽഹി: ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി അബ്‍ദുൾ നാസർ മദനി നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേരളത്തിൽ എത്തിയ ദിവസം തന്നെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചതിനാൽ മദനിക്ക് പിതാവിനെ കാണാനായില്ല. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റൽ ഉൾപ്പടെ വേണ്ടി വരും എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ നാട്ടിൽ ചിക്ത്സയ്ക്ക് വിധേയം ആകാൻ അനുവദിക്കണമെന്നാണ് മദനിയുടെ ആവശ്യം. ഇനി പോകുമ്പോൾ സുരക്ഷ ചുമതല കേരള പൊലീസിന് നൽകണമെന്നും മദനി ആവശ്യപെട്ടിട്ടുണ്ട്.

Advertisment

കഴിഞ്ഞ തവണ കേരളത്തിൽ തങ്ങിയ 12 ദിവസം കേരള പൊലീസ് തനിക്ക് സൗജന്യ സുരക്ഷ ഉറപ്പാക്കി. അതേസമയം, തന്നോടൊപ്പം കേരളത്തിലേക്ക് വന്ന കർണാടക പൊലീസ് ഉദ്യോഗസ്ഥർ സ്വകാര്യ ഹോട്ടലിൽ താമസിച്ചതിന്റെ എല്ലാ ചെലവുകളും തനിക്ക് വഹിക്കേണ്ടി വന്നു. സുരക്ഷയ്ക്കായി കർണാടക പൊലീസിന് നൽകിയ 6.76 ലക്ഷത്തിന് പുറമെയാണ് ഈ ചെലവെന്നും മദനി സുപ്രിം കോടതിയിൽ ഫയൽ ചെയ്ത അധിക സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment