ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം, മറിഞ്ഞത് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ബസ്

New Update

publive-image

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ബസാണ് മറിഞ്ഞത്.

Advertisment

അമൃത്സറിൽ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ജമ്മു - ശ്രീനഗർ ദേശീയ പാതയിൽ ജജ്ജാർ കോട്‌ലിയിലാണ് അപകടമുണ്ടായത്. കത്രയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് സംഭവം.

പരിക്കേറ്റവരെ ജമ്മു മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാലു പേരുടെ നില അതീവ ഗുരുതരമാണ്.

Advertisment