നിയന്ത്രണ രേഖയിലുടെ നുഴഞ്ഞ് കയറാൻ ശ്രമം; ജമ്മുകാശ്‌മീരിൽ അഞ്ച് ഭീകരരെ വധിച്ചു

New Update

publive-image

ശ്രീനഗർ: ജമ്മുകാശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപം സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. വടക്കൻ കാശ്മീർ ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ജുമാഗുണ്ട് പ്രദേശത്ത് സെെന്യവും പൊലീസും വ്യാഴാഴ്‌ച രാത്രി സംയുക്ത ഓപ്പറേഷൻ നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് എറ്റുമുട്ടൽ നടന്നത്. അഞ്ച് ഭീകരരെ വധിച്ച വിവരം കാശ്മീരിലെ അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് വിജയ്‌ കുമാറാണ് ട്വിറ്ററിലുടെ പുറത്തുവിട്ടത്.

Advertisment

ഇന്നലെ പൂഞ്ച് സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സെെന്യം വൻ ആയുധശേഖരവും വെടിക്കോപ്പും കണ്ടെടുത്തു. ഈ വർഷം ഫെബ്രുവരി മുതൽ പത്ത് തവണ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നതായി ഉദ്യോഗസ്ഥർ പറയുന്നു.

Advertisment