Advertisment

വംശീയ വെറി ,അമേരിക്കയിൽ വീണ്ടും കൂട്ടക്കൊല

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മേരിക്കയിൽ ടെക്‌സാസിലുള്ള അൽ പാസൊ വാൾമാർട്ട് സ്റ്റോറിൽ ഒരു വ്യക്തി നടത്തിയ വെടിവെപ്പിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടു. 30 ൽ അധികം ആളുകൾക്ക് പരുക്കേറ്റു.

Advertisment

ഇന്നലെ (ശനിയാഴ്ച ) രാവിലെ 10 മണിക്ക് 21 കാരനായ യുവാവ് ആട്ടോമാറ്റിക് റൈഫിളുമായി ഷോപ്പിംഗ് മാളിനുള്ളിൽക്കടന്ന് ആളുകൾക്കുനേരേ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും 80 വയസ്സ് പ്രായമുള്ളവരും ഉൾപ്പെടുന്നു.

publive-image

വെള്ളക്കാരനായ 21 വയസ്സുള്ള ടെക്‌സാസ് നിവാസി പേട്രിക് ക്രൂസിയസ് എന്ന വ്യക്തിയാണ് ഈ കൃത്യം നടത്തിയതിന്റെ പേരിൽ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുൾ പ്പെടെ പോലീസ് പരിശോധിക്കുകയാണ്.

publive-image

കൃത്യം നടത്തുന്നതിനുമുമ്പ് വംശീയ വിദ്വേഷം വെളിപ്പെടുത്തുന്ന തരത്തിലുള്ള വിവരണങ്ങൾ ഇയാൾ സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നതായി പോലീസ് പറയുന്നു. ഈ കൂട്ടക്കുരുതിക്കു കാരണവും വംശീയ വെറിതന്നെയെന്നാണ് പോലീസ് നിഗമനം.

publive-image

അമേരിക്കയിൽ ഇത്തരം സംഭവങ്ങൾ ഇപ്പോൾ അനുദിനം ഉണ്ടാകുന്നത് പതിവാണ്. മറ്റു രാജ്യക്കാരും ,മതസ്ഥരും പലയിടത്തും ആക്രമിക്കപ്പെടുന്നു. അക്രമത്തെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അപലപിച്ചിട്ടുണ്ട്.

publive-image

രണ്ടാമത്തെ ചിത്രത്തിൽ വെടിയുതിർക്കുന്ന യുവാവിന്റെ CCTV ദൃശ്യം.

Advertisment