യുവാവ് കാറില്‍ കിടന്നുറങ്ങിയത് മൂലം റെസ്‌റ്റോറന്റിന് മുന്നിലെ റോഡില്‍ ഗതാഗത കുരുക്ക് ഉണ്ടായി; അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയതോടെ കയ്യാങ്കളിയായി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് 27കാരനെ വെടിവച്ചു കൊന്നു; കൊല്ലപ്പെട്ടത് കറുത്ത വര്‍ഗ്ഗക്കാരനും; യുഎസില്‍ വീണ്ടും ആയിരങ്ങള്‍ തെരുവിലേക്ക്‌

New Update

യുഎസ്എ: ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം യുഎസില്‍ അലയടിക്കുന്നതിനിടെ അമേരിക്കയില്‍ കാറില്‍ കിടന്നുറങ്ങിയ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. 27കാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്റ് പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് രാജിവെച്ചു.

Advertisment

publive-image

വെള്ളിയാഴ്ചയാണ് ബ്രൂക്‌സ് പൊലീസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബ്രൂക്‌സ് കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയത് വെന്‍ഡീസ് റസ്റ്റാറന്റിന് മുന്നിലെ റോഡില്‍ ഗതാഗതകുരുക്കിന് കാരണമായി. ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ബ്രൂക്‌സ് തടയുകയും ബ്രീത് അനലൈസര്‍ പരിശോധനക്ക് വിസ്സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് പൊലീസുമായി കൈയാങ്കളിയുണ്ടാകുകയും പൊലീസിന്റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ബ്രൂക്‌സിനെ പൊലീസ് പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെന്‍ഡീസ് റസ്റ്റാറന്റിലെ സിസിടിവി ദൃശ്യങ്ങളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ബ്രൂക്‌സിന്റെ മരണത്തെ തുടര്‍ന്ന് അറ്റ്‌ലാന്റയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി.

വെടിയേറ്റ ബ്രൂക്‌സിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടു.

ബ്രൂക്‌സിനെ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍

us police kills black man george floyd us gun fire
Advertisment