ഉത്തര്‍പ്രദേശില്‍ മന്ത്രവാദിക്കും ഭാര്യയ്ക്കും നേരെ ആസിഡ് ആക്രമണം

നാഷണല്‍ ഡസ്ക്
Wednesday, January 27, 2021

പ്രതാപ്ഗഢ്: ഉത്തര്‍പ്രദേശില്‍ മന്ത്രവാദിക്കും ഭാര്യയ്ക്കും നേരെ ആസിഡ് ആക്രമണം. അമര്‍ജിത് കോരി എന്നയാള്‍ക്കും ഭാര്യയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

നിലവിളി കേട്ട് എത്തിയ മകന്‍ കണ്ടത് പൊള്ളലേറ്റ് കിടക്കുന്ന അച്ഛനെയും അമ്മയേയുമാണ്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രയാഗ് രാജിലേക്കു മാറ്റി.

ദമ്പതികള്‍ക്ക് ശത്രുക്കളാരുമില്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. മന്ത്രവാദവും ആക്രമണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

×