New Update
ലഖ്‌നൗ: മിശ്രവിവാഹങ്ങൾക്ക് നൽകുന്ന പ്രോത്സാഹന പദ്ധതിയും പിൻവലിക്കാനൊരുങ്ങി യു.പി സർക്കാർ. മിശ്രവിവാഹിതരാകുന്ന ദമ്പതിമാർക്ക് 50,000 രൂപ നൽകിവന്നിരുന്ന സർക്കാർ പദ്ധതി പിൻവലിക്കാനാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കം.
Advertisment
44 വർഷം പഴക്കമുള്ള പദ്ധതിയാണ് സർക്കാർ പിൻവലിക്കുന്നത്. 1976ൽ അന്നത്തെ ഉത്തർപ്രദേശ് സർക്കാരിന്റെ ദേശീയ ഇന്റഗ്രേഷൻ വകുപ്പാണ് മിശ്രവിവാഹ പ്രോത്സാഹന പദ്ധതി നടപ്പാക്കിയിരുന്നത്. നേരത്തെ, വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം തടയാൻ പ്രത്യേക നിയമ നിർമാണം യുപി നടത്തിയിരുന്നു.