Advertisment

നഴ്സുമാരുടെ വേതന വര്‍ദ്ധനവ്; എംപിമാര്‍ക്ക് കൂടുതലാളുകള്‍ നിവേദനം നല്‍കുവാന്‍ അഭ്യര്‍ത്ഥനയുമായി യുക്മ

New Update

publive-image

Advertisment

യുകെ: യുക്മയുടെ നേതൃത്വത്തില്‍ നഴ്സുമാരുടെ വേതനവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവേദനം നല്‍കിയിരുന്നതില്‍ കൂടുതലാളുകളെ ക്ഷണിച്ച് കൊള്ളുന്നു.

എംപിമാര്‍ക്ക് നിവേദനം നല്‍കുന്നതിനായുള്ള കാമ്പയ്നില്‍ ഇതുവരെ പങ്കെടുത്തത് 480 വ്യത്യസ്ത്യ പാര്‍ലമന്റ് മണ്ഡലങ്ങളില്‍ താമസിക്കുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളി ആരോഗ്യപ്രവര്‍ത്തകരാണ്.

ബ്രിട്ടണില്‍ ആകെയുള്ള 650 എംപിമാരില്‍ 480 പേരിലേയ്ക്കും അതത് മണ്ഡലങ്ങളില്‍ താമസിക്കുന്നവരെക്കൊണ്ട് തന്നെ നിവേദനം നല്‍കുവാന്‍ സാധിച്ചുവെന്നുള്ള ചരിത്ര നേട്ടമാണ് യുക്മ ഇതിലൂടെ കൈവരിച്ചത്.

ഇനിയും ബാക്കിയുള്ള 170 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വോട്ടര്‍മാരായിട്ടുള്ള മലയാളികളെയാണ് ഈ സംരഭത്തില്‍ പങ്കാളികളാവുന്നതിന് വേണ്ടി ക്ഷണിക്കുന്നത്. പരമാവധി എംപിമാരിലേയ്ക്ക് ഈ വിഷയം എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതിനോട് അനുബന്ധിച്ച് നടന്നു വരുന്നത്.

യുക്മയുടെ ദേശീയ ഭാരവാഹികള്‍, റീജിയണല്‍ ഭാരവാഹികള്‍, നഴ്സസ് ഫോറം നേതാക്കള്‍ മറ്റ് പോഷകസംഘടനാ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് 480 എംപിമാരിലേയ്ക്ക് നിവേദനം അവരുടെ വോട്ടര്‍മാരായ മലയാളി ആരോഗ്യപ്രവര്‍ത്തകരിലൂടെ സമര്‍പ്പിക്കുവാന്‍ സാധിച്ചത്.

ഇനിയുള്ള 170 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പലതിലും മലയാളികള്‍ താമസിക്കുന്നുണ്ടെങ്കിലും അസോസിയേഷനുകളും മറ്റും സജീവമല്ലാത്തതിനാല്‍ അവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. താഴെ പറയുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വോട്ടര്‍മാരായിട്ടുള്ള ആളുകളെയാണ് നിവേദനം നല്‍കുന്നതിനായി വോളണ്ടിയര്‍മാരായി മുന്നോട്ട് വരുവാന്‍ ക്ഷണിക്കുന്നത്.

Derbyshire

1. Amber Valley

2. Derbyshire Dales

3. Erewash

4. High Peak

Leicestershire

1. Bosworth

2. North West Leicestershire

3. Rutland and Melton

Bedfordshire

Luton South

Cambridgeshire

North East Cambridgeshire

Essex

1. Braintree

2. Brentwood and Ongar

3. Epping Forest

4. Harlow

5. Harwich and North Essex CC

6. Maldon CC

7. Rayleigh and Wickford CC

8. Saffron Walden CC

9. South Basildon and East Thurrock CC

10. Witham CC

Norfolk

1. North Norfolk

London

1. Battersea

2. Bermondsey and Old Southwark

3. Brent Central

4. Chelsea and Fulham

5. Cities of London and Westminster

6. Croydon South

7. Ealing Central and Acton

8. Finchley and Golders Green

9. Hackney North and Stoke Newington

10. Hackney South and Shoreditch

11. Hampstead and Kilburn

12. Hendon

13. Holborn and St Pancras

14. Hornsey and Wood Green

15. Islington North

16. Islington South and Finsbury

17. Kensington

18. Leyton and Wanstead

19. Poplar and Lime house

20. Putney

21. Richmond Park

22. Streatham

23. Tottenham

24. Vauxhall

25. Westminster North

26. Wimbledon

North East

1. North West Durham

2. Sedgefield

3. Wansbeck

4. Darlington

5. Hartlepool

6. Sedgefield

7. Stockton North

8. Washington and Sunderland West

Cheshire

Halton

Cumbria

1. Barrow and Furness

2. Copeland

3. Workington

Greater Manchester

1. Blackley and Broughton

2. Denton and Reddish

Lancashire

1. Hyndburn

2. Morecambe and Lunesdale

3. Pendle

4. Ribble Valley

5. Rossendale and Darwen

6. South Ribble

7. West Lancashire

Berkshire

Maidenhead

Buckinghamshire

1. Beaconsfield

2. Buckingham

3. Chesham and Amersham

East Sussex

1. Brighton, Pavilion

2. Hove

3. Lewes

4. Wealden

Hampshire

1. East Hampshire

2. North East Hampshire

Isle of Wight

Isle of Wight

Surrey

1. Epsom and Ewell

2. Esher and Walton

3. Mole Valley

4. South West Surrey

5. Spelthorne

Cornwall

1. Camborne and Redruth

2. North Cornwall

3. St Ives

4. South East Cornwall

5. St Austell and Newquay

Devon

1. Central Devon

2. Newton Abbot

3. Plymouth, Moor View

4. Torridge and West Devon

Gloucestershire

1. Forest of Dean

2. Stroud

Wiltshire

South West Wiltshire

Shropshire

1. Ludlow

2. North Shropshire

3. Shrewsbury and Atcham

Staffordshire

1. Cannock Chase

2. South Staffordshire

3. Staffordshire Moorlands

4. Stone

5. Tamworth

Warwickshire

North Warwickshire

West Midlands

1. Birmingham, Hodge Hill

2. Birmingham, Ladywood

3. Meriden

4. Stourbridge

5. Walsall North

East Yorkshire

1. Beverley and Holderness

2. Brigg and Goole

3. East Yorkshire

4. Haltemprice and Howden

5. Kingston upon Hull East

South Yorkshire

1. Doncaster North

2. Sheffield Central

Northern Ireland

1. East Antrim

2. East Londonderry

Scotland

1. Aberdeen South

2. Angus South and Dundee East

3. Ayr, Carrick and Cumnock

4. Banff and Buchan

5. Berwickshire, Roxburgh and Selkirk

6. Caithness, Sutherland and Easter Ross

7. Central Ayrshire

8. Cumbernauld, Kilsyth and Kirkintilloch East

9. Dumfries and Galloway

10. Dumfriesshire, Clydesdale and Tweeddale

11. Dundee East

12. Dundee West

13. East Dunbartonshire

14. East Lothian

15. East Renfrewshire

16. Edinburgh East

17. Edinburgh North and Leith

18. Glasgow Central

19. Glasgow South West

20. Glenrothes

21. Gordon

22. Inverclyde

23. Kilmarnock and Loudoun

24. Linlithgow and East Falkirk

25. Midlothian

26. Na h-Eileanan an Iar

27. North Ayrshire and Arran

28. North East Fife

29. Orkney and Shetland

30. Paisley and Renfrewshire North

31. Perth and North Perthshire

32. Ross, Skye and Lochaber

33. West Aberdeenshire and Kincardine

34. West Dunbartonshire

Wales

1. Aberavon

2. Aberconwy

3. Alyn and Deeside

4. Carmarthen East and Dinefwr

5. Clwyd South

6. Clwyd West

7. Cynon Valley

8. Dwyfor Meirionnydd

9. Gower

10. Islwyn

11. Llanelli

12. Merthyr Tydfil and Rhymney

13. Monmouth

14. Montgomeryshire

15. Neath

16. Ogmore

17. Preseli Pembrokeshire

18. Rhondda

19. Swansea East

20. Torfaen

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റ്കോഡ് നല്‍കിയാല്‍ ഏത് പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നതെന്ന് അറിയുവാന്‍ കഴിയും

http://Constituencies - MPs and Lords - UK Parliament

വേതന വര്‍ദ്ധനവ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, കോവിഡ് കാലത്ത് പുതുതായി യു.കെയിലെത്തിയ ആയിരക്കണക്കിന് നേഴ്‌സുമാര്‍ക്ക് കുടുംബത്തെയും മാതാപിതാക്കളെയും യു.കെയില്‍ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വിസാ നിയമങ്ങളില്‍ അടിയന്തിരമായി ഇളവ് അനുവദിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും 2015 മുതല്‍ ഈടാക്കിയ എന്‍.എച്ച്.എസ് സര്‍ചാര്‍ജ് തിരികെ നല്‍കുക, പുതുതലമുറ നേഴ്‌സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ് "ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി" ആയി മാറ്റുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മറ്റി പ്രാദേശിക എം.പിമാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്.

ഇതില്‍ കോവിഡ് - 19 ഭീഷണിയില്‍ രാജ്യത്തോടൊപ്പം നിന്ന് പോരാടിയ ആരോഗ്യ മേഖലാ തൊഴിലാളികള്‍ക്ക് "ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി" അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ബ്രിട്ടീഷ് എം.പിമാര്‍ രംഗത്തു വന്നിരിക്കുകയാണ്.

രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 37 എം.പിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്ര പാര്‍ലമെന്ററി കാര്യ ചുമതലയുള്ള സെക്രട്ടറി ജേക്കബ് റീസ് മോഗിന് സമര്‍പ്പിച്ചുകഴിഞ്ഞു.

മറ്റ് ആവശ്യങ്ങള്‍ക്കും കൂടുതല്‍ എം.പിമാരുടെ പിന്തുണ ഉറപ്പാക്കുന്നതിന് പരമാവധി എംപിമാര്‍ക്ക് നിവേദനം നല്‍കുന്നതിന് സഹകരിക്കുന്നതിന് ആളുകള്‍ മുന്നോട്ട് വരണമെന്നും യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, കാമ്പയിന്‍ മാനേജര്‍ എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ദേശീയ ജോ. സെക്രട്ടറി സെലീന സജീവിനെ 07507519459 ബന്ധപ്പെടാവുന്നതാണ്.

മുകളില്‍ നല്‍കിയിരിക്കുന്ന 170 പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരായിട്ടുള്ള ആരോഗ്യപ്രവര്‍ത്തകരാണ് ഇതിനായി മുന്നോട്ട് വരേണ്ടത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റ്കോഡ് നല്‍കിയാല്‍ ഏത് പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നതെന്ന് അറിയുവാന്‍ കഴിയും

https://members.parliament.uk/constituencies?SearchText=

-സജീഷ് ടോം

(യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ)

uk news uukma
Advertisment