കേരളത്തിൽ ഇസ്ലാമിക ഭീകരവാദം മറ നീക്കി പുറത്തു വരുന്നു, ബിജെപി പ്രവർത്തകർ മാത്രമല്ല മറ്റു പാർട്ടി പ്രവർത്തികളും ഭീകര വാദത്തിനു ഇരയാവുന്നു; കേസുകൾ സംസ്ഥാന സർക്കാർ ഗൗരവത്തോടെ അന്വേഷിക്കണമെന്ന് വി മുരളീധരൻ

New Update

തൃശൂർ: കേരളത്തിൽ ഇസ്ലാമിക ഭീകരവാദം മറ നീക്കി പുറത്തു വരുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ബിജെപി പ്രവർത്തകർ മാത്രമല്ല മറ്റു പാർട്ടി പ്രവർത്തികളും ഭീകര വാദത്തിനു ഇരയാവുന്നു. പോലീസ് അക്രമികളെ കയർ ഊരി വിടുന്നു.

Advertisment

publive-image

സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദികൾക്കു അഴിഞ്ഞാടാൻ സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. ഇതെല്ലാം കേവലം ഒറ്റപ്പെട്ട സംഭവം ആയി കാണുന്ന രീതി മാറണം. കേസുകൾ സംസ്ഥാന സർക്കാർ ഗൗരവത്തോടെ അന്വേഷിക്കണമെന്നും വി മുരളീധരൻ പറഞ്ഞു. പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ വീട് വി മുരളീധരൻ സന്ദർശിച്ചു.

Advertisment