New Update
തിരുവനന്തപുരം: വിദ്യാർത്ഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ സ്കൂൾ അധികൃതർ നിക്ഷേധിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാർത്ഥി ആവശ്യപ്പെട്ടാൽ ടി സി നൽകാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്.
Advertisment
ചില അൺഎയ്ഡഡ് സ്ഥാപനങ്ങൾ ടി സി നിക്ഷേധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടിസി കിട്ടാത്ത വിദ്യാർത്ഥിയുടെ യുഐഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റാൻപൊതുവിദ്യാഭ്യാസഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം കോവിഡ് കാലത്തും ചില അൺഎയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉയർന്ന ഫീസ് ഇപ്പോഴും ഈടാക്കുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ട്. ഇതിൽനിന്നും മാനേജ്മെന്റുുകൾ പിൻമാറണമെന്നും വിദ്യാഭ്യാസമന്ത്രി അഭ്യർത്ഥിച്ചു.