Advertisment

കേരളത്തിന് വേണ്ടി കെ പി എഫ് എസിന്റെ വാക്സിൻ യത്നം

New Update

സ്വിറ്റ്സർലൻഡിലെ മലയാളികളുടെ സാമൂഹ്യ പുരോഗമന പ്രസ്ഥാനമായ കെ പി എഫ് എസ് (കൈരളി പ്രോഗ്രസ്സീവ് ഫോറം സ്വിട്സര്ലാന്ഡ്) കോവിഡ്- 19 എന്ന മഹാമാരിയെ നേരിടുന്നതിന് വേണ്ടി ജന്മനാടിനെ ഒരു കൈ സഹായിക്കാൻ മുന്നോട്ടു വന്നിരിക്കുന്നു.

Advertisment

publive-image

വാക്സിൻ ചലഞ്ചിന്റെ ഭാഗമായി പത്തു ലക്ഷം ഇന്ത്യൻ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആയ സി എം ഡി ആർ എഫ് ലേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പിരിവ് സമാഹരണം അതിൻറെ ലക്ഷ്യത്തിന്റെ പാതിവഴി പിന്നിട്ടിരിക്കുന്നു.

സുമനസ്സുകളായ വ്യക്തികളുടെയും സാമൂഹ്യസ്‌ഥാപനങ്ങളുടേയും സംഭാവനയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതുവരെ സമാഹരിച്ച തുക എല്ലാം. ഈ കെട്ട കാലത്ത് ജന്മനാടിനെ അകമഴിഞ്ഞ് സഹായിക്കുവാൻ എല്ലാ മലയാളികളെയും സംഘടന ആഹ്വാനം ചെയ്യുന്നു.

ഭൂമിയിലെ എല്ലാ മനുഷ്യർക്കും രോഗപ്രതിരോധ കുത്തിവെപ്പ് സാധ്യമായാൽ മാത്രമേ ഈ മഹാമാരിയെ തുടച്ചു നീക്കുവാൻ ആകൂ, തന്നെയുമല്ല

സഹജീവികളെ മരണത്തിൻറെ വക്കിൽനിന്ന് രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. എല്ലാവർക്കും വാക്സിൻ

എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന കേരള സർക്കാരിൻറെ ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ എല്ലാവരും ശ്രമിക്കണമെന്ന് ഭാരവാഹികൾ

ഓർമപ്പെടുത്തുന്നു.

വെറും പത്തു സ്വിസ് ഫ്രാങ്ക് സംഭാവന ചെയ്യുമ്പോൾ മൂന്ന് കുത്തിവെപ്പ് സാധ്യമാകുന്നു എന്നത് കുട്ടികൾക്ക് പോലും ചെറിയ തുക സംഭാവന ചെയ്യുവാൻ പ്രചോദനമാകേണ്ടതാണ്. ലക്ഷ്യപൂർത്തീകരണത്തിനു എല്ലാ മലയാളികളും മുന്നോട്ടു വരുവാൻ സംഘടനക്ക് വേണ്ടി ജന: സെക്രട്ടറി സാജൻ പെരേപ്പാടൻ എല്ലാ സ്വിസ് മലയാളികളെയും ഓർമിപ്പിക്കുന്നു.

താഴെ പറയുന്ന വിധത്തിൽ നിങ്ങളുടെ ചെറുതും വലുതുമായ

സംഭാവനകൾ അയക്കുക.

Kairali Progressive Forum Switzerland , 4132 Muttenz

IBAN CH 41 0900 0000 1550 3887 3

Post Account : 15-503887-3

TWINT : +41 77 511 10 35

vaccine help
Advertisment