Advertisment

വൈക്കത്തഷ്ടമി ദിനത്തിൽ ഡൽഹി വൈക്കം സംഗമം ഡൽഹിയിലെ പ്രധാന ക്ഷേത്രങ്ങളിൽ അന്നദാനം നടത്തി

New Update

publive-image

ഡല്‍ഹി: വൈക്കത്തഷ്ടമി ദിനത്തിൽ ഡൽഹി വൈക്കം സംഗമം ഡൽഹിയിലെ പ്രധാന ക്ഷേത്രങ്ങളിൽ അന്നദാനം നടത്തി. ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രം, നൊയടാ അയ്യപ്പ ക്ഷേത്രം, ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്രം, രോഹിണി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രം എന്നിവടങ്ങളിൽ വൈക്കം സംഗമത്തിന്റെ ഭാരവാഹികളുടെ നേതൃത്വത്തിൽ അന്നദാന ചടങ്ങ് നടന്നു.

ഡിസംബർ 13 ഞായറാഴ്ച ആർകെ പുരം ക്ഷേത്രത്തിൽ അന്നദാനവും കൂടാതെ വേർചൽ പ്ലാറ്റ്ഫോമിൽ വൈകുന്നേരം 3 മണി മുതൽ ഭക്തി ഗാനസുധയും അരങ്ങേറും. പ്രസ്തുത പരിപാടിയിൽ വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിയും ഗാന രചയിതാവ് വൈക്കം അജീഷ് ദാസനും പങ്കെടുക്കുമെന്ന് സംഘാടകനായ സുരേഷ് നായർ അറിയിച്ചു.

delhi news
Advertisment