വാകപ്പൂമരം വീശും വല്യ തോടിൻ തീരം..... പ്രസിദ്ധമായ പഴയ സിനിമാ പാട്ടിൻ്റെ പാഠഭേദമല്ല ഇത് ; ഏഴാച്ചേരി വല്യ തോടിൻ്റെ തീരത്ത് ഒരു കിലോമീറ്ററോളം ദൂരം പൂ വാകമരങ്ങൾ വച്ചുപിടിപ്പിക്കുകയാണ്.... ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ നടന്നു

New Update

കോട്ടയം:  ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ആൻറ് കൾച്ചറൽ ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് വല്യ തോടിൻ്റെ തീരങ്ങളിൽ പൂ വാകത്തൈകൾ വച്ചു പിടിപ്പിച്ചത്.

Advertisment

publive-image

ആദ്യഘട്ടമായി തോടിൻ്റെ ചിറ്റേട്ട് പാലം ഭാഗത്തായി പത്ത് തൈകളാണ് നട്ടത്. വരും നാളുകളിൽ ബാക്കി ഭാഗങ്ങളിൽക്കൂടി തൈകൾ നടുമെന്ന് സ്റ്റോണേജ് ക്ലബ്ബ് ഭാരവാഹികളായ കെ. അലോഷ്യസ് കണ്ണച്ചാംകുന്നേൽ, വി.ജി. ചന്ദ്രൻ തേരുന്താനം, അനിൽകുമാർ അനിൽ സദനം എന്നിവർ പറഞ്ഞു.

വല്യ തോടിൻ്റെ തീരമിടിച്ചിൽ തടയുന്നതിനൊപ്പം മനോഹരമായ പൂക്കൾ കൊണ്ട് നയനാനന്ദകരമാക്കാനും ലക്ഷ്യമിട്ടാണ് വാകത്തൈകൾ നട്ടത്.പരിസ്ഥിതി ദിനത്തിൽ നടന്ന പൂ വാകത്തൈ നടീലിൻ്റെ ഉദ്ഘാടനം ചിറ്റേട്ട് എൻ. എസ്. എസ്. ഗവ. എൽ. പി. സ്കൂൾ അധ്യാപിക ടി.എൻ.പുഷ്പ നിർവ്വഹിച്ചു.

publive-image

ക്ലബ്ബ് പ്രസിഡൻറ് കെ. അലോഷ്യസ് കണ്ണച്ചാംകുന്നേൽ അധ്യക്ഷത വഹിച്ചു. കെ.ജി. ബാലകൃഷ്ണൻ കീപ്പാറ, വി.ജി. ചന്ദ്രൻ തേരുന്താനം, അനിൽ കുമാർ അനിൽ സദനം, ജയചന്ദ്രൻ കീപ്പാറമല , സതീഷ് താഴത്തുരുത്തിയിൽ, വിജയകുമാർ ചിറയ്ക്കൽ, ആർ. സുനിൽ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

vakapoomaram
Advertisment