ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സ്; വ​ര​വ​ര റാ​വു​വി‍െന്‍റ ഇ​ട​ക്കാ​ല ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ ബോം​ബെ ഹൈ​കോ​ട​തി താ​ല്‍​ക്കാ​ലി​ക ഇ​ള​വ്​ ന​ല്‍​കി

നാഷണല്‍ ഡസ്ക്
Tuesday, March 2, 2021

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ല്‍ തെ​ലു​ഗു ക​വി വ​ര​വ​ര റാ​വു​വി‍െന്‍റ ഇ​ട​ക്കാ​ല ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ ബോം​ബെ ഹൈ​കോ​ട​തി താ​ല്‍​ക്കാ​ലി​ക ഇ​ള​വ്​ ന​ല്‍​കി. ര​ണ്ട്​ ആ​ള്‍​ജാ​മ്യ​ത്തി​ന്​ പ​ക​രം ത​ല്‍​ക്കാ​ലം 50,000 രൂ​പ കെ​ട്ടി​വെ​ച്ച്‌​ ജാ​മ്യ​ത്തി​ലി​റ​ങ്ങാ​ന്‍ വ​ര​വ​ര റാ​വു​വി​ന്​ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ​സ്​ ഷി​ന്‍​ഡെ, മ​നീ​ഷ്​ പി​താ​ലെ എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ അ​നു​മ​തി ന​ല്‍​കി.

മാ​ര്‍​ച്ച്‌​ അ​ഞ്ചി​ന​കം ആ​ള്‍ ജാ​മ്യ​ത്തി​ന്​ ആ​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നും​ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ, നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന റാ​വു​വി​ന്​ ഇന്ന് പു​റ​ത്തി​റ​ങ്ങാ​നാ​യേ​ക്കും.

ക​ഴി​ഞ്ഞ 22നാ​ണ്​ ആ​രോ​ഗ്യ​വും പ്രാ​യാ​ധി​ക്യ​വും പ​രി​ഗ​ണി​ച്ച്‌​ ഹൈ​കോ​ട​തി റാ​വു​വി​ന്​ ആ​റു മാ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം ന​ല്‍​കി​യ​ത്. ജാ​മ്യ വ്യ​വ​സ്ഥ​ക​ളി​ല്‍ സ്വ​ന്ത​മാ​യി 50,000 രൂ​പ കെ​ട്ടി​വെ​ക്കു​ന്ന​തി​നൊ​പ്പം ഇ​തേ തു​ക​യി​ല്‍ ര​ണ്ട്​ ആ​ള്‍ ജാ​മ്യ​വും വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡ്​ കാ​ര​ണം ആ​ള്‍​ജാ​മ്യ​ത്തി​ന്​ ആ​ളെ കി​ട്ടു​ന്നി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ള​വ്​ തേ​ടി റാ​വു വീ​ണ്ടും ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

യു.​എ.​പി.​എ നി​യ​മ പ്ര​കാ​രം രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി 2018ല്‍ ​അ​റ​സ്​​റ്റി​ലാ​യ​ത്​ മു​ത​ല്‍ വ​ര​വ​ര റാ​വു ജ​യി​ലി​ലാ​ണ്. പു​ണെ​യി​ല്‍​നി​ന്ന്​ മും​ബൈ​യി​ലെ ത​ലോ​ജ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി​യ​തോ​ടെ​യാ​ണ്​ റാ​വു മൂ​ത്ര, നാ​ഡീ രോ​ഗ​ങ്ങ​ളെ തു​ട​ര്‍​ന്ന്​ അ​വ​ശ​നാ​യ​ത്. ഓര്‍മ ന​ഷ്​​ട​വു​മു​ണ്ടാ​യി.

×