കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂഡല്‍ഹി: തെലുങ്ക് കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് (81) കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ലായിരുന്നു. മുംബൈ ജെജെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തെ കൊവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയിലേക്ക് മാറ്റും.

Advertisment

publive-image

ഭീമ കോരേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ കാത്ത് രണ്ടുവര്‍ഷമായി തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നു വരവരറാവു. നാഡീസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment