Advertisment

കരുണയുള്ളവരുടെ സഹായഹവും കാത്ത് മലയാളി ഖത്തീഫ് ഹോസ്പിറ്റലിൽ

New Update

ദമാം: താമസസ്ഥലത്ത് കുഴഞ്ഞ് വീണ് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ച യായി ഐ സി യു വിൽ അബോധാവസ്ഥയിൽ കഴിയുന്ന മലപ്പുറം അരീക്കോട് ഊർങ്ങാ ട്ടിരി സ്വദേശി വാസുദേവൻ കരണയുള്ളവരുടെ സഹായം തേടുന്നു. ഇക്കാമയുടെയും ഇൻഷൂറൻസിന്റെയും കാലാവധി കഴിഞ്ഞതാണ് ഇദ്ദേഹത്തിന് വിനയായിട്ടുള്ളത്. ദീർഘകാലമായി ഖത്തീഫിൽ പ്ലoബറായി ജോലി ചെയ്തുവരുന്ന വാസുദേവൻ ഒരു വർ ഷം മുമ്പ് സ്പോൺസർഷിപ്പ് മാറിയിട്ടുണ്ടെങ്കിലും ഇദ്ദേഹ ത്തിന്റെ പുതിയ സ്പോ ൺസറെക്കുറിച്ച് കൂടെയുള്ളവർക്കൊ ബന്ധുക്കൾക്കോ യാതൊരു അറിവുമില്ല. റൂമിൽ കുഴഞ്ഞ് വീണ ഉടനെ സുഹൃത്തുക്കൾ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തി ക്കുകയായിരുന്നു. ഇൻഷൂറൻസില്ലാത്തതിനാൽ ഭീമമായ സംഖ്യയാണ് ഓരോ ദിവസവും ആശുപത്രിയിൽ ചിലവായിക്കൊണ്ടിരിക്കു ന്നത്.

Advertisment

publive-image

വാസുദേവനെ സാമൂഹ്യ പ്രവർത്തകരായ ഷാഫി വെട്ടം, സിദ്ദീഖ് പാണാലി എന്നിവർ ആശുപത്രിയിൽ സന്ദർശിക്കുന്നു.

വിവരം അറിഞ്ഞെത്തിയ ഖത്വീഫിലെ സാമൂഹ്യ പ്രവർത്തകനായ ഷാഫി വെട്ടം, കമ്യൂ ണിറ്റി വെൽഫെയർ വളണ്ടിയർമാരായ ഷാജഹാൻ കൊടുങ്ങല്ലൂർ, റഈസ് കടവിൽ എന്നിവർ വിഷയത്തിൽ ഇടപെടുകയും വാസുദേവനെ ഹോസ്പിറ്റലിൽ സന്ദർശിക്കു കയും ചെയ്തു.

തുടർന്ന് റിയാദിലുള്ള അനുജൻ സുരേന്ദ്രനെ വരുത്തുകയും നാട്ടിലെ ഭാര്യയുമായും അടു ത്ത ബന്ധുക്കളുമായും സംസാരിച്ച് ഇദ്ദേഹത്തിന്റെ ചികിത്സ മുമ്പോട്ട് കൊണ്ട് പോകാൻ ശ്രമം തുടരുകയാണെങ്കിലും സ്ഥിതി അത്ര ആശാവഹമല്ലന്നാണു ഡോക്ടർമാർ അറിയി ച്ചത്. വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും എംബസി ഇതിനായി സാമൂഹ്യ പ്രവർത്തകനായ ഷാഫി വെട്ടത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എത്രയം വേഗം ഇദ്ദേഹത്തിന്റെ സ്പോൺസറെ കണ്ടെത്താനും ഗവൺമെന്റ് ഹോ സ്പിറ്റലിലേക്ക് മാറ്റാനുമാണ് തങ്ങളുടെ ശ്രമമെന്ന് ഷാഫി വെട്ടം, ഷാജഹാൻ എന്നിവർ അറിയിച്ചു. ഇപ്പാഴും അബോധാവസ്ഥയിൽ കഴിയുന്ന വാസുദേവന് ചില പ്പോൾ തല ച്ചോറിൽ സർജറി വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. അതിനായി ഒരു വലിയ തുക തന്നെ കണ്ടെത്തേണ്ടതായുണ്ട്. മൂന്നര വർഷമായി വാസുദേവൻ നാട്ടിൽ പോയിട്ട്. സാമ്പത്തികമായി ബുന്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബമാണ് വാസുദേവ ന്റേത്. ഗിരിജയാണ് ഭാര്യ.അശ്വിൻ അശ്വനി എന്നിവർ മക്കളാണ്.

 

Advertisment