ഉദയ്പൂര്‍: യോഗി ആദിത്യനാഥിന് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് അശോക് ഗെഹ്ലോട്ടിന് കഴിയില്ലെന്ന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ദര രാജെ. ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയ്യലാലിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വസുന്ധര രാജെ രാജസ്ഥാന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. കോണ്‍ഗ്രസ് സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും വസുന്ദര രാജെ പറഞ്ഞു.
'ഉത്തര്‍പ്രദേശില്‍ ഭീകരാന്തരീക്ഷം ഇല്ലാതാക്കി സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിയുമ്ബോള്‍ അശോക് ഗെഹ്ലോട്ടിന് എന്തുകൊണ്ട് അത് ഇവിടെ ചെയ്തുകൂടാ'- വസുന്ദര രാജെ ചോദിച്ചു. പരാതി നല്‍കിയിട്ടും കനയ്യ ലാലിന് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പൊലീസില്‍ നിന്ന് സംരക്ഷണം ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം കൊല്ലപ്പെടില്ലായിരുന്നു. കനയ്യ ലാലിന്റെ കൊലപാതകത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനാണെന്നും അവര്‍ ആരോപിച്ചു.
കൂടാതെ കുറ്റാരോപിതര്‍ക്ക് വധശിക്ഷ നല്‍കണമെന്നും സംസ്ഥാനത്ത് ഭയവും അരക്ഷിതാവസ്ഥയും ഉണ്ടായിട്ടുണ്ടെന്നും അത് ഇല്ലാതാക്കണമെന്നും വസുന്ദര രാജെ ആവശ്യപ്പെട്ടു. പ്ര​വാ​ച​ക​നെ​തി​രെ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി.​ജെ.​പി മു​ന്‍ വ​ക്താ​വ് നൂ​പു​ര്‍ ശ​ര്‍​മ​യെ പി​ന്താ​ങ്ങു​ന്ന സ​ന്ദേ​ശം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വെ​ച്ച​തി​ന്‍റെ പേ​രി​ല്‍ ഉദയ്പൂരില്‍ ത​യ്യ​ല്‍​ക്കാ​ര​നാ​യ ക​ന​യ്യ​ലാ​ലി​നെ (40) ര​ണ്ടു​പേ​ര്‍ ക​ട​യി​ല്‍ ക​യ​റി കൊ​ല​പ്പെ​ടു​ത്തി​യിരുന്നു.