/sathyam/media/post_attachments/CABxkdBszdjQ5nvAyIqv.jpg)
ജയ്പൂര്‍: രാജസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ആദ്യമായി പ്രതികരിച്ച് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിക്ക് രാജസ്ഥാനിലെ ജനങ്ങള്‍ വില നല്‍കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. വെട്ടുക്കിളികള്‍ കൃഷിയിടത്തില്‍ ആക്രമിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. വൈദ്യുതി പ്രശ്‌നം സംസ്ഥാനത്തുടനീളം ഉണ്ട്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏതാനും പ്രതിസന്ധിക്കളെക്കുറിച്ച് മാത്രമാണ് പറയുന്നത്. ബിജെപിയെയും ബിജെപി നേതാക്കളെയും ഈ ചെളിയിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്ന് വസുന്ധര പറഞ്ഞു.
#RajasthanFirstpic.twitter.com/tkOKWCi2Sz
— Vasundhara Raje (@VasundharaBJP) July 18, 2020
നേരത്തെ തന്നോട് അടുപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരോട് അശോക് ഗെലോട്ടിനെ പിന്തുണയ്ക്കണമെന്ന് വസുന്ധര ആവശ്യപ്പെട്ടിരുന്നതായി ആരോപിച്ച് എന്‍ഡിഎ ഘടകക്ഷിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി നേതാവും എംപിയുമായ ഹനുമാന്‍ ബെനിവാള്‍ രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങളിലൊന്നും വസുന്ധര പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ വസുന്ധര പ്രതികരിക്കുന്നത്.
1. जैसाकि विदित है कि राजस्थान के मुख्यमंत्री श्री गहलोत ने पहले दल-बदल कानून का खुला उल्लंघन व बीएसपी के साथ लगातार दूसरी बार दगाबाजी करके पार्टी के विधायकों को कांग्रेस में शामिल कराया और अब जग-जाहिर तौर पर फोन टेप कराके इन्होंने एक और गैर-कानूनी व असंवैधानिक काम किया है। 1/2
— Mayawati (@Mayawati) July 18, 2020
അതേസമയം, രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. ഗെലോട്ട് കൂറുമാറ്റ നിരോധന നിയമം ലംഘിച്ചെന്ന് അവര്‍ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us