Advertisment

വടകരയില്‍ തീപ്പിടിത്തം: ഒരാള്‍ മരിച്ചു

New Update

വടകര: വടകര ടൗണിലെ കേരള കൊയര്‍ തിയറ്ററിനു സമീപം 'കച്ചിന്‍സ് ടൈലേഴ്സില്‍' രാത്രി വൈകി തീ പിടുത്തം. തെരച്ചിലില്‍ കടയ്ക്കുള്ളില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. സ്ഥാപനത്തിലെ ജീവനക്കാരായ ഇരിട്ടി സ്വദേശി ശശിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

publive-image

ഇന്നലെ രാത്രി 10.30ന് കെട്ടിടത്തിലെ മൂന്നാം നിലയില്‍നിന്ന് തീ പടരുന്നതു കണ്ട് പരിസരവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമാന സേനയെത്തി തീയണച്ച ശേഷം നടത്തിയ തിരച്ചിലിലാണ് ശശിയുടെ മൃതദേഹം കണ്ടെത്തിയത്.

fire vatakara
Advertisment