Advertisment

യോവിൽ മലയാളികൾക്ക് ഇത് ചാരിതാർഥ്യത്തിന്റെ നിമിഷങ്ങൾ............. സോമർസെറ്റ് മലയാളി കൾച്ചറൽ അസാേസിയേഷന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ ഭവനത്തിൻ്റെ താക്കോൽദാനം വി ഡി സതീശൻ എം എൽ എ നിർവഹിച്ചു

New Update

സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ കേരളത്തിലെ പ്രളയ ദുരന്തബാധിതരെ സഹായിക്കുവാൻ സമാഹരിച്ച പണം ഉപയോഗിച്ച് പണി പൂർത്തിയാക്കിയ ഭവനത്തിൻ്റെ താക്കോൽദാനം വടക്കൻ പറവൂർ എം. എൽ. എ. വി ഡി സതീശൻ നിർവ്വഹിച്ചു. 2018-ലെ പ്രളയം ഏറ്റവുമധികം ഭീകര താണ്ഡവമാടിയതും, ആയിരക്കണക്കിന് മനുഷ്യർ ഉടുതുണിക്ക് മറുതുണിയില്ലാതായി മാറുകയും ചെയ്ത വടക്കൻ പറവൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ ചിറ്റാട്ടുകര പഞ്ചായത്തിലെ നിർധന കുടുംബാംഗവും ഭവനം നഷ്ടപ്പെട്ട വ്യക്തിയുമായ എടത്തുരുത്തിൽ ലാലൻ്റെ കുടുബത്തിനാണ് വീട് നിർമ്മിച്ച് നൽകിയത്. യുക്മയുടെ "സ്നേഹക്കൂട്" ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഭിമാനകരമായി ഈ നേട്ടം കൈവരിക്കാൻ യോവിൽ മലയാളികൾക്ക് സാധിച്ചത്.

Advertisment

publive-image

എസ് എം സി എ, യോവിൽ അസോസിയേഷനിൽ നിന്നുമുള്ള യുക്മ പ്രതിനിധി ജോ സേവ്യർ പ്രളയകാലത്തെ ഭാരവാഹികളുടെ അനുമതിയോടെ പ്രളയ ദുരിതാശ്വാസ ഫണ്ട് അന്ന് യുക്മ പ്രസിഡൻ്റായിരുന്ന മാമ്മൻ ഫിലിപ്പിനെ ഉത്തരവാദിത്വം ഏല്പിച്ച്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ അക്കൗണ്ട് വഴി തുക കൈമാറുകയും യുക്മയുടെ "സ്നേഹക്കൂട്" ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി പണി ആരംഭിക്കുവാൻ തീരുമാനിക്കുകയുമാണ് ചെയ്തത്.

ഇതിനായി അർഹനായ ഒരാളെ കണ്ടെത്തുവാൻ കേരള സർക്കാർ നിർദ്ദേശിച്ച ആളുകളിൽ നിന്നും ഏറ്റവും വിഷമമനുഭവിക്കുന്ന ഒരാളെ കണ്ടെത്തുകയും അദ്ദേഹത്തിനും കുടുംബത്തിനുമായി വീട് നിർമ്മിച്ച് നൽകുകയുമാണ് ചെയ്തത്.

publive-image

മാമ്മൻ ഫിലിപ്പ് മുൻ യുക്മ പ്രസിഡൻ്റ് വിജി കെ പി യെ ഭവന നിർമ്മാണത്തിൻ്റെ കാര്യങ്ങൾ നാട്ടിൽ ഏകോപിപ്പിക്കുവാൻ ചുമതലപ്പെടുത്തുകയും അദ്ദേഹം, യുക്മ തിരഞ്ഞെടുത്ത ഭവനം വടക്കൻ പറവൂർ മണ്ഡലത്തിയായതിനാൽ സ്ഥലം എം എൽ എ ആയ വി ഡി സതീശനുമായി ബന്ധപ്പെട്ട് അർഹതപ്പെട്ട വ്യക്തിക്ക് ഭവനം പൂർത്തിയാക്കി നൽകുകയുമാണ് ചെയ്തത്. തന്നെ ചുമല തലപ്പെടുത്തിയ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ച വിജി കെ പി ക്ക് യുക്മ ദേശീയ നിർവാഹകസമിതി നന്ദി അറിയിച്ചു.

യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അംഗ അസോസിയേഷനുകളിലൊന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ യോവിലിൻ്റെ ഒരുമിച്ചുള്ള ചിട്ടയായ പ്രവർത്തനത്തിൻ്റെ ഫലമായാണ് ഇങ്ങനെയൊരു ഭവനം നിർമ്മിച്ചു കൊടുക്കാൻ സാധിച്ചത്.

publive-image

യുക്മയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻപന്തിയിൽ പ്രവർത്തിക്കുന്ന എസ് എം സി എ യുടെ ഭാരവാഹികളായ ഷിജുമോൻ ജോസഫ്, ബേബി വർഗീസ്, രാജു പൗലോസ്, ജോൺസ് തോമസ്, ടോജോ പാലാട്ടി എന്നിവരുടെയും, യുക്മ പ്രതിനിധികളായ ജോ സേവ്യർ, ഉമ്മൻ ജോൺ, ജിൻ്റാേ ജോസ് എന്നിവരുടെയും നേത്യത്വത്തിലാണ് പ്രളയദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തിയത്. അസോസിയേഷനിലെ മുഴുവൻ കുടുംബങ്ങളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞത്.

ലോകമെങ്ങുമുള്ള ആയിരക്കണക്കിന് പ്രവാസി മലയാളി സംഘടനകൾക്ക് യോവിൽ എസ് എം സി എ മാതൃക ആവുകയാണ്. സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ്റെ പ്രവർത്തനങ്ങൾക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷനും യുക്മ ദേശീയ നിർവ്വാഹക സമിതിയും സൗത്ത് വെസ്റ്റ് റീജിയണൽ കമ്മറ്റിയും പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിച്ചു.

vd satheesan mla
Advertisment