Advertisment

സിവില്‍ സര്‍വീസ് ആഗ്രഹിച്ച വീണ എത്തിയത് സിനിമയില്‍

New Update

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലെ നായികയാണ് വീണ നന്ദകുമാര്‍. ആസിഫ് അലിക്കൊപ്പം റിന്‍സിയായി മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്.

Advertisment

publive-image

ചിത്രത്തിലെ റിന്‍സിയെ വളരെയധികം ബോള്‍ഡ് ആയാണ് താരം അവതരിപ്പിച്ചത്. 2017-ല്‍ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ വന്നത്. രണ്ടു വര്‍ഷത്തിന് ശേഷം ഇറങ്ങിയ 'കെട്ട്യോളാണ് എന്റെ മാലാഖ' പ്രേക്ഷകര്‍ക്കിടയില്‍ ഒരു ഫീല്‍ ഗുഡ് ചിത്രം തന്നെയായിരുന്നു. ഒരു IAS ക്കാരിയാവാനായിരുന്നു വീണയുടെ ആഗ്രഹം.

ബാങ്കുദ്യോഗത്തിനിടയിലും താരം അതിനായി പരിശ്രമിച്ചു. സംവിധായകന്‍ മികച്ച രീതിയില്‍ തന്നെ തനിക് ആ സിനിമയെ കുറിച്ച് പറഞ്ഞു തന്നത് കൊണ്ടാണ് സിനിമയില്‍ നന്നായി അഭിനയിക്കാന്‍ സാധിച്ചു എന്നും വീണ ഇന്റര്‍വ്യൂല്‍ പറഞ്ഞു.

തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്പങ്ങളും താരം ഈ പരിപാടിയിലൂടെ വ്യക്തമാക്കി. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ എല്ലാം തന്നെ വൈറലാവാറുണ്ട്. താരത്തിനെതിരെ ഇറങ്ങുന്ന ട്രോളുകളും ഭയങ്കരമാണെന്നും, എന്നാല്‍ താനതൊന്നും ശ്രദ്ധിക്കുന്നില്ല എന്നും വീണ പറഞ്ഞു.

actress veena nandakumar
Advertisment