New Update
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് രോഗബാധിതരായവരിൽ കൂടുതൽ 21നും 30നും ഇടയിൽ പ്രായമുള്ളവരാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ . 21നും 30നും ഇടയിൽ പ്രായമുള്ള 2,61,232 പേർക്കാണ് രണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ചത്.
Advertisment
ഇതിനു പുറമെ 31നും 40നും ഇടയിൽ പ്രായമുള്ള 2,52,935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 2,33,126 പേർക്കും കോവിഡ് ബാധിച്ചെന്നും വീണ ജോർജ് പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ചെറുപ്പക്കരെയും മദ്ധ്യവയസ്‌കരെയുമാണ് കൂടുതലായും ബാധിച്ചത്. മരണനിരക്ക് ഏറ്റവും കൂടുതൽ 81 മുതൽ 90 വയസ് വരെ പ്രായമുള്ളവരിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ 81നും 90നും ഇടയിൽ പ്രായമുള്ള 17,105 പേർക്ക് കോവിഡ് ബാധിച്ചു. ഇതിൽ 502 പേർ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനമാണ്. ഐ.ബി സതീഷ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.