അരിസ്റ്റോ സുരേഷ് നായകനായ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി

വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ്സായി.

New Update
mr begali real hero

യലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ്സായി.

Advertisment

അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്.

ചിത്രം ജനുവരി 3ന് റിലീസ് ചെയ്യും

ഒടുവില്‍ ആ രഹസ്യവും പരസ്യമായി ! മമ്മൂട്ടിയുടെ ഗ്ലാമര്‍ നിത്യേന കൂടുന്നതിന് പിന്നിലെ  രഹസ്യം വെളിപ്പെടുത്തി ഇക്കയുടെ പേഴ്സണൽ കുക്ക്

അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിര്‍മ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു.


കൂടാതെ കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.


മമ്മൂട്ടിയെ ഫാനായ ബംഗാളിയുടെ കഥയാണ് ചിത്രം

aristo suresh


സംവിധായകന്‍ കൂടിയായ ജോബി വയലുങ്കലിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേര്‍ന്നാണ്. 


ജനുവരി 03ന് റിലീസിന് ഒരുങ്ങുന്ന ചിത്രം, വള്ളുവനാടന്‍ ഫിലിംസുമായി ചേര്‍ന്ന് വയലുങ്കല്‍ ഫിലിംസ് ആണ് തിയറ്ററുകളില്‍ എത്തിക്കുന്നത്.


ഛായാഗ്രഹണം: എ കെ ശ്രീകുമാര്‍, എഡിറ്റിംഗ്: ബിനോയ് ടി വര്‍ഗീസ്, റെജിന്‍ കെ ആര്‍, കലാസംവിധാനം: ഗാഗുല്‍ ഗോപാല്‍, മ്യൂസിക്: ജസീര്‍, അസി0 സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കല്‍, സ്മിത സ്റ്റാന്‍ലി, സ്റ്റണ്ട്: ജാക്കി ജോണ്‍സണ്‍, മേക്കപ്പ്: അനീഷ് പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം: വി ജി റുഡോള്‍ഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടര്‍: മധു പി നായര്‍, ജോഷി ജോണ്‍സണ്‍, കോസ്റ്റ്യൂം: ബിന്ദു അഭിലാഷ്, സ്റ്റില്‍സ്: റോഷന്‍ സര്‍ഗ്ഗം, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

Advertisment