ടൊവിനോ തോമസ് നായകനായ 'ഐഡന്റിറ്റി' നാളെ റിലീസ് ചെയ്യുന്നു

. മലയാളത്തില്‍ നിന്ന് പുതുവര്‍ഷത്തെ ആദ്യത്തെ സിനിമാ റിലീസാണ് ഐഡന്റിറ്റി. 

author-image
മൂവി ഡസ്ക്
New Update
IDENTITY-Movie-1

ഖില്‍ പോളും അനസ് ഖാനും സംവിധാനം നിര്‍വഹിച്ച ടൊവിനോ തോമസ് നായകനായ 'ഐഡന്റിറ്റി' നാളെ റിലീസാകും. മലയാളത്തില്‍ നിന്ന് പുതുവര്‍ഷത്തെ ആദ്യത്തെ സിനിമാ റിലീസാണ് ഐഡന്റിറ്റി. 

Advertisment

ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.


2018 എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ അഖില്‍ ജോര്‍ജാണ് ചായാഗ്രഹണം. സംഗീതം പകരുന്നത് ജേക്‌സ് ബിജോയ്‌യാണ്.എഡിറ്റര്‍ ചമന്‍ ചാക്കോ ആണ്. 


എം ആര്‍ രാജാകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ്. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമയാണ്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം രാജസ്ഥാന്‍, ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടത്തിയത്.


മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഉള്‍പ്പടെ ശ്രീകൃഷ്ണപ്പരുന്ത്, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകള്‍ നിര്‍മ്മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്താണ് 'ഐഡന്റിറ്റി'യും നിര്‍മ്മിച്ചിരിക്കുന്നത്. 


ബോളിവുഡ് നടി മന്ദിര ബേദി, അജു വര്‍ഗീസ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ എന്നിങ്ങനെ വന്‍ താര നിരയാണ് 'ഐഡന്റിറ്റി'യില്‍ ഉള്ളത്.

Advertisment