Advertisment

തുറസായ സ്ഥലത്ത് ചുരുണ്ടുകൂടി കിടക്കുന്ന കൂറ്റൻ പെരുമ്പാമ്പ് ; പെരുമ്പാമ്പിന്റെ കഴുത്തിൽ പിടിക്കുന്ന യുവതി; വിഡിയോ വൈറൽ

author-image
ടെക് ഡസ്ക്
New Update
snake111.jpg

കൂറ്റൻ പെരുമ്പാമ്പിന്റെ കഴുത്തിൽ പിടിക്കുന്ന യുവതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഉത്തരേന്ത്യയിലെ ഒരു സ്ത്രീയാണ് യാതൊരു ഭയവുമില്ലാതെ പാമ്പിനെ പിടികൂടിയത്. തുറസായ സ്ഥലത്ത് ചുരുണ്ടുകൂടി കിടക്കുന്നതിനിടെയാണ് കൂറ്റൻ പെരുമ്പാമ്പിന്റെ കഴുത്തില്‍ യുവതി പിടിച്ചത്. ഉടൻതന്നെ പാമ്പ് വാ പിളർന്ന് പ്രതിരോധം തീർക്കുകയായിരുന്നു.

Advertisment

യുവതിയുടെ കൈ വരിഞ്ഞുമുറുക്കി പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. കൈ ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥയെത്തിയപ്പോൾ ഒരു നിമിഷം പാമ്പിന്റെ കഴുത്തിൽനിന്ന് പിടിവിടുകയും പിന്നീട് മറ്റേ കൈവച്ച് വീണ്ടും പിടികൂടുകയും ചെയ്യുന്നുണ്ട്. ഒടുവിൽ രണ്ടുകൈയും കൊണ്ടാണ് യുവതി പാമ്പിന്റെ കഴുത്തിൽ പിടിച്ചത്. സംഭവസ്ഥലത്ത് നാട്ടുകാർ ഉണ്ടെന്ന് വിഡിയോയിലെ ശബ്ദത്തിൽ നിന്നും വ്യക്തമാണ്. ഒരാൾ സംഭവത്തിന്റെ കമന്ററിയും പറയുന്നുണ്ട്.

 

Advertisment