Advertisment

വിയന്ന അന്താരാഷ്‌ട്ര മാരത്തണില്‍, മലയാളികളെ അണിനിരത്തി കേരള സമാജം വിയന്ന

New Update

 

Advertisment

publive-image

വിയന്ന:  അന്താരാഷ്‌ട്ര മാരത്തണില്‍ കേരള സമാജം വിയന്നയുടെ 15 അംഗ ടീമിനെ പങ്കെടുപ്പിച്ചു.ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി നാല്‍പതിനായിരത്തോളം പേര്‍ പങ്കെടുത്ത 36 -)൦മത് അന്താരാഷ്‌ട്ര മാരത്തണില്‍ കേരള സമാജം വിയന്ന തങ്ങളുടെ പതിനഞ്ച൦ഗങ്ങളെ പങ്കെടുപ്പിച്ചാണ്. മലയാളി പ്രാതിനിധ്യം ഉറപ്പാക്കിയത് പാപ്പച്ചന്‍ പുന്നക്കലിന്റെ നേതൃത്വത്തിലാണ് ടീമിനായി പ്രത്യേക പരിശീലനം നല്‍കിയത്.

 

publive-image

ഏപ്രില്‍ 7 രാവിലെ 9 മണിക്ക് വിയന്നയിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തിന് മുന്നില്‍ നിന്നാണ് മാരത്തന്‍ ആരംഭിച്ചത്. നാല്‍പ്പത്തിരണ്ടു കിലോമീറ്റര്‍ ഓടിത്തീര്‍ക്കേണ്ട സിറ്റി മാരത്തന്‍ ഇരുപത്തിയൊന്നു കിലോമീറ്റര്‍ ഓടേണ്ട ഹാല്‍ഫ്‌ മാരത്തന്‍, റിലേ മാരത്തന്‍ എന്നിങ്ങനെ 3 വിഭാഗങ്ങളായാണ് മാരത്തന്‍ ക്രമീകരിച്ചിരുന്നത്.

മുന്‍ വര്‍ഷങ്ങളിലും  കേരള സമാജത്തിന്റെ പ്രവര്‍ത്തകര്‍ മാരത്തണില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷത്തെ മാരത്തോണില്‍ പങ്കെടുത്തവര്‍ (ഹാഫ് മാരത്തന്‍) പാപ്പച്ചന്‍ പുന്നക്കന്‍, ബൈജു ഓണാട്ട്, സെനിന്‍ ശിശുപാലന്‍, ജെന്നിഫെര്‍  വട്ടക്കുന്നുംപുറത്ത്, റിലേ മാരത്തണില്‍ പങ്കെടുത്തവര്‍ വില്ല്യം പെഴുംകാട്ടില്‍, മരിയ ഓണാട്ട്, റോണി വെള്ളൂക്കുന്നേല്‍, കെവിന്‍ ഞൊണ്ടിമാക്കില്‍, ആന്‍റോണ്‍ സെബാസ്റ്റ്യന്‍, സില്‍വിയ കൈലാത്ത്, ഫ്രാന്‍സ് സ്രാമ്പിക്കല്‍, ആല്‍ഫി പുല്ലേലി എന്നിവരാണ്.

 

Advertisment