New Update
ഹൈദരാബാദ്: പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല (73 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. നടന്‍ മാഞ്ചു മനോജ് ആണ് വിജയ നിര്‍മലയുടെ മരണവാര്‍ത്ത പുറത്ത് വിട്ടത്.
Advertisment
ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സിനിമാപ്രവര്‍ത്തകയാണ് വിജയ നിര്‍മല. നടി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍ സംവിധാനം ചെയ്തത്.
മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം സ്വന്തമാക്കിയ അവര്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.