വിനോദിനി കോടിയേരി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പില്‍ ഉത്തരം പറയേണ്ടി വരിക ദുബായ് ബന്ധങ്ങളേക്കുറിച്ച്. ദുബായ് നഗരത്തിലെ 3 കടലാസ് കമ്പനികള്‍ ആര്‍ക്കുവേണ്ടിയായിരുന്നു ? രണ്ടു ക്യാബിനറ്റ് റാങ്കുകാരുടെയും എംഎല്‍എയുടെയും ഇടപാടുകളും പരിശോധിക്കുന്നു ? കള്ളക്കടത്തിന്‍റെ ദുബായ് ബന്ധങ്ങളുടെ ചുരുളഴിയുമ്പോള്‍ കേരളം ഞെട്ടുന്നത് കാണാം – ദാസനും വിജയനും

ദാസനും വിജയനും
Sunday, March 7, 2021

വിനോദിനി കോടിയേരി പറയുന്നു : ”അങ്ങനെ ഒരു ഐ ഫോൺ സന്തോഷ് ഈപ്പൻ തന്നിട്ടില്ല എന്ന്. സന്തോഷിനെ കണ്ടിട്ടു പോലുമില്ലത്രെ ”.

വിനോദിനിയും ബിനീഷും സിപിഎം നേതാക്കളും സത്യം മാത്രം പറയുന്ന ആളുകളായതുകൊണ്ട് പാവപ്പെട്ട അണികളെയും സോഷ്യൽ മീഡിയയിലെ ചാവേറുകളെയും എ എ റഹീമുമാരെയും ജെയ്ക്കുമാരെയും ഒക്കെ വിശ്വസിപ്പിക്കുവാൻ എളുപ്പമാണ്.

ദിവ്യഗർഭം പോലെ ദിവ്യ ഫോണും ഇനിയങ്ങോട്ട് ചരിത്രത്തിൽ ഇടം പിടിച്ചേക്കാം.

എത്ര നാളുകൾ ജനങ്ങളെ ഇത്രയും അധികം പറ്റിച്ചു ജീവിക്കാമെന്നതിന്റെ ഉത്തമോദാഹരണമായി മാറിയിരിക്കുകയാണ് കേരളത്തിലെ ഇന്നത്തെ എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്പീക്കറും എന്തിനധികം പറയുന്നു ആനത്തലവട്ടം ആനന്ദൻ വരെ ഇവരുടെ ഇടയിൽ കുടുങ്ങി ഇപ്പോൾ ന്യായീകരണ തൊഴിലാളികളുടെ സംസ്ഥാന നേതാവായി മാറിയിരിക്കുന്നു.

ഈ ഭരണം ആരംഭിച്ചതുമുതൽ വിനോദിനി ബാലകൃഷ്ണൻ പതിനെട്ടോളം തവണ ദുബായിലേക്ക് ഒന്നാം ക്‌ളാസിൽ യാത്ര ചെയ്യുകയും അതിൽ പന്ത്രണ്ടോളം തവണ ഡിപ്ലോമാറ്റ് ചാനലിലൂടെ തിരുവനന്തപുരം എയർപോട്ട് വഴി ഇറങ്ങിപ്പോകുകയും ചെയ്തു എന്ന് കസ്റ്റംസ് പറഞ്ഞാൽ അവർക്കത് നിഷേധിക്കുവാനാകുമോ ?

ദുബായ് നഗരത്തിൽ ഓഫീസുകൾ എടുക്കാതെ മൂന്നോളം കടലാസ് കമ്പനികളും ആ കമ്പനികൾക്കൊക്കെ ബാങ്ക് അക്കൗണ്ടുകൾ ഉള്ളതും അവർക്ക് നിഷേധിക്കാനാകില്ല ?

പ്രശസ്ത സ്വർണ കള്ളക്കടത്തുകാരനും, ഇപ്പോഴത്തെ കള്ളക്കടത്തിനെ ഒറ്റുകൊടുത്തവനും, ഇ ഡിയും എൻഫോഴ്‌സ്‌മെന്റും അന്വേഷിക്കുന്നവനുമായ നബീലിന്റെ പേരിലെ കമ്പനികളും, ബി സിനിമ എന്ന പേരിൽ സിനിമ റിലീസ് കമ്പനി ആരംഭിച്ചതും ആർക്ക് നിഷേധിക്കാനാകും ?

നബീലിന്റെ തന്നെ കൂട്ടാളിയായിരുന്ന മലേഷ്യക്കാരൻ തമിഴൻ പ്രവീൺ കുമാറുമായി ബെൽറിയാം ​ഗ്ലോബൽ ടെക്നോളോജിസ് ലിമിറ്റഡ് എന്ന സ്ഥാപനം ദുബായിൽ ആരംഭിക്കുകയും കള്ളപ്പണം വെളുപ്പിക്കുവാനുള്ള എളുപ്പമാർഗത്തിനായി ഒമ്പതോളം രാജ്യങ്ങളിലായി ബിറ്റ് കോയിൻ എക്സ്ചേഞ്ചുകൾ സ്ഥാപിക്കുകയും ദുബായിൽ എക്സ്ചേഞ്ചിന് അനുമതി ലഭിക്കാതെ ഇപ്പോഴും ലൈസൻസിനായി കാത്തിരിക്കുകയും ചെയ്യുന്നു.

ഈ ബിറ്റ് കോയിൻ എക്സ്ചേഞ്ചിന് മുതൽ മുടക്കിയത് വിനോദിനി ബാലകൃഷ്ണൻ ആണെന്നും ഇരുപത് കോടിയോളം ആദ്യം ചിലവാക്കി എന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട് ? ഈ സ്വർണ്ണക്കടത്ത് വന്നതിനു ശേഷം ബാക്കി പണം മുടക്കുവാനാകാതെ കമ്പനിയിപ്പോൾ വേറെ പണമന്വേഷിച്ചു അലയുകയാണത്രെ.

ഡോളറിലൂടെയും സിനിമാക്കാരുടെ ശമ്പളം മുഖേനയുമാണ് ദുബായിലേക്ക് കേരളത്തിന്റെ അടിച്ചുമാറ്റിയ പണം എത്തിച്ചുകൊണ്ടിരുന്നത് . അതിനായി തിരുവനന്തപുരത്തെ സിനിമാക്കാരുടെ വാലാട്ടിയായ ഒരു കണക്കപ്പിള്ളയാണ് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത്.

അതിനായി ലോക കേരള സഭയും , നോർക്കയുടെ റൂട്സും, പിന്നെ ചാനൽ അവാർഡുകളും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. ഒരു കോടി രൂപയാണ് പ്രശസ്ത സിനിമാനടി നർത്തകിക്ക് ശമ്പളമായി ലോകകേരള സഭയിൽ ഉൾക്കൊള്ളിച്ചിരുന്നത്.

നായകനടന്മാരുടെ സിനിമയുടെ റൈറ്റ്സു മണി സ്വർണ്ണമായി നാട്ടിലെത്തുകയും റിവേഴ്‌സ് ഹവാലയാക്കിയും ഡോളറിലൂടെയും തിരിച്ചു ദുബായിലേക്ക് കൊണ്ടുവന്നിരുന്നതും സ്പീക്കറും ഡിപ്ലോമാറ്റ് മന്ത്രിമാരും ചേർന്നുകൊണ്ടാണത്രെ.

സ്പീക്കറുടെ അടുത്ത ബന്ധുക്കള്‍ക്ക് ആ പണത്താൽ ഷാർജയിൽ ഒരു യൂണിവേഴ്സിറ്റിയുമായി വരെ ബന്ധമുണ്ട് എന്നുപോലും അന്വേഷണ സംഘം സംശയിക്കുന്നുണ്ട് ?

കഴിഞ്ഞ വര്ഷം മാർച്ച് മാസത്തിൽ കോവിഡിന്റെ ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രീയുടെ മുൻ മാധ്യമ ഉപദേഷ്ടാവായിരുന്ന ജോൺ ബ്രിട്ടാസും ലൈഫ്‌മിഷൻ വിവാദനായകൻ സന്തോഷ് ഈപ്പനും കൊച്ചിയിൽ നിന്നും ഒന്നാം ക്‌ളാസിൽ അബുദാബിക്ക് യാത്ര ചെയ്തത് എന്തിനു വേണ്ടിയായിരുന്നുവെന്ന് അന്വേഷണ വിഷയമാണ് എന്നു കേള്‍ക്കുന്നു ?

കേരളത്തിലെ എല്ലാ ഒന്നാംകിട ചാനലുകാര്‍ ഒന്നൊന്നായി ഗൾഫിലെ ഓപ്പറേഷൻ അവസാനിപ്പിക്കുമ്പോൾ ഒരു റിപ്പോർട്ടർ മാത്രമുള്ള കൈരളി ചാനൽ സ്വന്തമായി ജുമേയ്‌റ ലേക്ക് ടവേഴ്സിൽ എങ്ങനെ സ്വന്തം ഓഫീസ് സ്ഥാപിച്ചു ?

ദുബായിലെ മാധ്യമക്കാരുടെ വല്യേട്ടൻ ആയിരുന്ന ഇ എം അഷ്‌റഫ് എന്ന പിണറായി ഭക്തൻ എന്തുകൊണ്ട് സഹജീവികളോട് യാത്ര പറയാതെ നാട്ടിലേക്ക് മുങ്ങി. അതും സ്വര്ണക്കത്തിൽ അന്വേഷണം ദുബായിലേക്ക് എത്തിയപ്പോൾ ? ഇക്കാര്യങ്ങളൊക്കെ സംശയത്തിന്‍റെ നിഴലിലാണ്.

ലോകകേരളസഭയുമായി ബന്ധപ്പെട്ടുള്ള ആളുകളെ തിരഞ്ഞെടുക്കുമ്പോഴും അതിലേക്കായി ആളുകളെ ക്ഷണിക്കുമ്പോഴും എന്ത് മാനദണ്ഡമാണ് എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയിരുന്നത്.

അതുമാത്രമല്ല നോർക്ക റൂട്സിലും നായനാർ സ്മാരക വായനശാലക്കുള്ള ഫണ്ടിന്റെ കാര്യത്തിലും പ്രളയഫണ്ടിലും നിരവധി നിർബന്ധ പിരിവുകൾ നടത്തുകയും അവസാനം നായനാരുടെ ഭാര്യതന്നെ ഇടപെട്ട് ആ ഫണ്ട് പിരിവു നിർത്തിക്കുകയും ചെയ്തത് ദുബായിക്കാർ ഇപ്പോൾ ഓർക്കുന്നു.

വിവരാവകാശ പ്രകാരം പത്തൊമ്പതോളം യാത്രകളാണ് സ്പീ‌ക്കർ ഔദ്യോഗികമായി നടത്തിയതെന്ന് കോൺസുലേറ്റ് വൃത്തങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കെടി ജലീലും , പിവി അൻവറും ദുബായിലേക്കും ബംഗ്ലാദേശിലേക്കും ആഫ്രിക്കയിലെ ചില രാജ്യങ്ങളിലേക്കും നടത്തിയ യാത്രകൾ എന്തിനായിരുന്നു ? ജലീൽ ഡിപ്ലോമാറ്റിക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുകയും കേന്ദ്രസർക്കാർ അത് നിഷേധിക്കുകയും ചെയ്തതു എന്തുകൊണ്ട് ?

പിവി അൻവറിന്റെ ആഫ്രിക്കൻ കച്ചവടത്തിൽ ആർക്കൊക്കെ പങ്കുണ്ട് ? ആ സ്വർണ്ണത്തിന്റെ തരി ദുബായിലെത്തിച്ചു സ്വർണ്ണകട്ടിയാക്കി എ സ്വർണ്ണമാണോ കേരളത്തിലേക്ക് കടത്തിയിരുന്നത് എന്നതും പരിശോധനയില്‍ ഉണ്ടെന്ന് കേള്‍ക്കുന്നു.

ദുബായിലെ നോർക്ക റൂട്സിന്റെ ആളുകളുടെയും , അതുപോലെ ഷാർജ ആസ്ഥാനമായ പെയിന്റ് കമ്പനിക്ക് മുന്നൂറ് കോടിയുടെ ഭൂമി അനുവദിച്ചതിലെ കളികളും അന്വേഷണത്തിൽ ഉൾപ്പെടുത്തേണ്ടയുണ്ട്. വയനാട്ടിലെ മെഡിക്കൽ കോളേജ് ഏറ്റെടുക്കലിലെ അഴിമതികളും വെളിച്ചത്തു വരണം !!!

ഇതുപോലെ കടും വെട്ടുകൾ വെട്ടിയ സർക്കാരുകൾ ജയലളിത ശശികല കാലഘട്ടത്തിലോ, ഇറ്റലിയിലോ ഗ്രീസിലോ, സ്പെയിനിലോ എന്തിനധികം പറയുന്നു നൈജീരിയയിൽ വരെ ഉണ്ടായിട്ടില്ല എന്നതാണ് ”ഉറപ്പ് ”

ഇത്രയും ഉറപ്പുകൾ നൽകിയ ഈ സർക്കാരിനെ ഇനി വെച്ചുപൊറുപ്പിക്കുവാൻ പാടില്ലെന്ന ഉറപ്പിന്മേൽ സഖാവ് ദാസനും എൽഡിഎഫ് എല്ലാം ശരിയാകുമെന്ന് ഉറപ്പു നൽകി പറ്റിച്ചവരെ തുടരാൻ അനുവദിക്കില്ലെന്ന ഉറപ്പിൽ സഖാവ് വിജയനും

 

 

×