കോടികള്‍ വിലയുണ്ടായിട്ട് എന്തു കാര്യം, വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഇറങ്ങാന്‍ നേരമില്ല! രണ്ടര കോടിയുടെ മെഴ്‌സിഡസ് കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, October 29, 2020

കോടികള്‍ വിലയുളള ആഢംബര കാര്‍ യൂട്യൂബര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന വീഡിയോ കണ്ട് ഞെട്ടി കാഴ്ചക്കാര്‍. 2.4 കോടി രൂപ മൂല്യമുളള മെഴ്‌സിഡസ് കാറാണ് വിജനമായ സ്ഥലത്ത് കൊണ്ട് വന്ന് കത്തിച്ചത്.

റഷ്യന്‍ ബ്ലോഗര്‍ മിഖായേല്‍ ലിറ്റ്വിന്‍ ആണ് കാര്‍ കത്തിച്ചത്. കാര്‍ വാങ്ങിയതിന് ശേഷം തകരാറുകള്‍ സംഭവിക്കുന്നത് പതിവായതില്‍ മനംമടുത്താണ് യൂട്യൂബറിന്റെ പ്രവൃത്തി. അഞ്ചുതവണ കാറിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി വര്‍ക്ക്‌ഷോപ്പില്‍ കയറ്റി. ഓരോ തവണയും കേടുപാടുകള്‍ പരിഹരിച്ച് കാര്‍ പുറത്തേയ്ക്ക് വന്നെങ്കിലും ‘പണിമുടക്ക്’ തുടര്‍ന്നു.ഏകദേശം 40 ദിവസമാണ് കേടുപാടുകള്‍ പരിഹരിക്കുന്നതിനായി മെഴ്‌സിഡസ് ഡീലറിന്റെ വര്‍ക്ക്‌ഷോപ്പില്‍ കാര്‍ കിടന്നത്.

തകരാര്‍ പരിഹരിക്കുന്നതിനായി അവസാനതവണ വിളിച്ചപ്പോള്‍ ഡീലര്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് പ്രതിഷേധത്തിന്റെ ഭാഗമായി മിഖായേല്‍ കാര്‍ കത്തിച്ചുകളയാന്‍ തീരുമാനിക്കുകയായിരുന്നു. വിജനമായ സ്ഥലത്ത് കൊണ്ടുവന്നാണ് കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

×