03
Friday February 2023

വയ്യായ്മ വന്നാൽ ഞങ്ങൾ ഓടി എത്തുന്നത് കേരളത്തിലോട്ടാണ്, ബിജെപിയെ തുരത്തിയവരാണ് കേരളം, അത് ഞങ്ങൾക്ക് ഊർജമാണ്; പ്രഫുൽ ഗൗഡ പട്ടേൽ എന്ന് ലക്ഷദ്വീപിൽ കാലുകുത്തിയോ അന്ന് തുടങ്ങി പ്രശ്നങ്ങൾ; ഒരു വർഷമായി കോവിഡ് കേരളത്തിലെത്തിലെത്തിയിട്ടും ദ്വീപിൽ ഒരു കേസ് പോലും റിപ്പോർട്ട്‌ ചെയ്തിരുന്നില്ല; ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഇടത്ത് എന്ന് ക്വാറന്റൈൻ രീതികൾ നീക്കം ചെയ്തോ അതിന്റെ പിന്നാലെ കൊറോണ കപ്പൽ പിടിച്ചു എത്തി; ഒരു ലക്ഷദ്വീപുകാരന്റെ കുറിപ്പ്

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, May 24, 2021

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാവുകയാണ് സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിൻ. ഇതിന് കരുത്ത് പകർന്ന് വി.ടി ബൽറാം അടക്കമുള്ള നേതാക്കളും രംഗത്ത് എത്തിയതോടെ രാഷ്ട്രീയപരമായും ലക്ഷദ്വീപ് സജീവമാവുകയാണ്. 2020 ഡിസംബറിലാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേൽ എന്ന ബിജെപി നേതാവ് എത്തിയതോടെ ഉണ്ടായ മാറ്റങ്ങളാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

അവിടുത്തെ ജനങ്ങളുടെ ജീവിത രീതിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം. ഇക്കൂട്ടത്തിൽ ലക്ഷദ്വീപുകാരൻ കൂടിയായ ഫിറോസ് നെടിയത്ത് എന്ന യുവാവിന്റെ കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.

കുറിപ്പ് വായിക്കാം:

ഞാൻ ഫിറോസ് നെടിയത്ത്‌. ലക്ഷദ്വീപിലെ കൽപേനി ദ്വീപാണ് എന്റെ നാട്. അവിടെയാണ് ഞാൻ ജനിച്ചു വളർന്നത്. വളരെ ലളിതമായ ജീവിത സാഹചര്യത്തിൽ, കേരളത്തെ ആശ്രയിച്ചു തന്നെയാണ് ലക്ഷദ്വീപ് അന്നും ഇന്നും തുടരുന്നത്. ഇന്ന് നിങ്ങൾ കേട്ട് തുടങ്ങിയ ലക്ഷദ്വീപ് പ്രശ്നങ്ങളെക്കുറിച്ച് ലക്ഷദ്വീപുകാരൻ ആയ എന്റെ കാഴ്ച്ചപ്പാടുകൾ കൂടി പറയട്ടെ.

ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയപ്പോൾ ഞങ്ങൾ അത് അറിയാനായി നാല് മാസത്തോളം എടുത്തിട്ടുണ്ട് എന്നാണ് കേട്ടറിവ്. അന്ന് ലക്ഷദ്വീപിൽ നിന്നും സ്വാതന്ത്യ സമരത്തെ പിന്തുണച്ചു പോയവരിൽ ചിലർ തിരികെ ഓടത്തിൽ (പായ്കപ്പൽ) വന്നതോടെ ആയിരുന്നു നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് അറിയുന്നതും (ദ്വീപീന്നു പോയ ഒരു പായക്കപ്പൽ തിരികെ എത്തിയാൽ മാത്രമേ അന്ന് കേരളത്തിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിരുന്നുള്ളു..

ഇല്ലെങ്കിൽ അവരുടെ പായ്ക്കപ്പൽ മുങ്ങിപ്പോയിക്കാണും എന്നാണ് വിശ്വസിച്ചിരുന്നത്) ആനന്ദത്തിൽ പങ്കാളികളാവുന്നതും. അത് ലക്ഷദ്വീപിനേ സംബന്ധിച്ചെടുത്തോളം ഒരു വലിയ നേട്ടമാണ്.

ബ്രിട്ടീഷുകാരുടെ ക്രൂരതകൾക്ക് ബലിയാടുകൾ ആവേണ്ടി വന്ന ചെറുതുരുത്തുകൾ ആയിരുന്നു നമ്മൾ. ഇന്ന് അതേ അവസ്ഥയോട് സാമ്യം നിൽക്കുന്ന തരത്തിൽ സ്വന്തം രാജ്യത്തിൽ നിന്നും അനുഭവിക്കുക എന്നത് അതിനേക്കാൾ വേദനാജനകമെന്നു വേണം പറയാൻ.

ഈ സാഹചര്യങ്ങൾക്കെല്ലാം തുടക്കം ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമയുടെ മരണത്തോട് കൂടിയാണ്. പകരക്കാരനായി വന്ന പ്രഫുൽ ഗൗഡ പട്ടേൽ എന്ന് ലക്ഷദ്വീപിൽ കാലുകുത്തിയോ അന്ന് തുടങ്ങി പ്രശ്നങ്ങൾ. പൊതുവെ IAS /IPS ഉദ്യോഗസ്ഥർ വഹിച്ചിരുന്ന പദവിയാണ് BJP leader ആണ് എന്നത് കൊണ്ട് മാത്രം അദ്ദേഹത്തിന് കിട്ടിയത്.

ഒരു വർഷമായി കോവിഡ് കേരളത്തിലെത്തിലെത്തിയിട്ടും ദ്വീപിൽ ഒരു കേസ് പോലും റിപ്പോർട്ട്‌ ചെയ്തിരുന്നില്ല. കാരണം,ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ 14 ദിവസം കേരളത്തിലും 7 ദിവസം ദ്വീപിലും ക്വാറന്റൈൻ നിർബന്ധം ആക്കിയിരുന്നു.

ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഇടത്ത് എന്ന് ക്വാറന്റൈൻ രീതികൾ നീക്കം ചെയ്തോ അതിന്റെ പിന്നാലെ തന്നെ കൊറോണ കപ്പൽ പിടിച്ചു എത്തി. ഒരു തരത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു പ്രഫുൽ ഗൗഡയുടെ വരവ്. അതിനെ ചോദ്യം ചെയ്തതിൽ പിന്നെയാണ് അയാൾ ആ പ്രോട്ടോകാൾ എടുത്തുകളയുന്നത്.

100 % മുസ്ലീങ്ങൾ മാത്രമുള്ള ഒരു പ്രദേശം എന്ത് കൊണ്ടും NRC, CCA എതിർക്കുമല്ലോ, പ്രൊട്ടെസ്റ്റ് നടത്തിയ ബോർഡുകൾ കണ്ടത് അയാളെ കൂടുതൽ ചൊടുപ്പിപ്പിക്കുകയും അത് ചെയ്തവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ലക്ഷദ്വീപ് മാസ്സ് കേരളത്തിലെ ലക്ഷദ്വീപ് സൗഹൃദങ്ങൾ ഉള്ളവർക്ക് പരിചമായ ഒന്നാണ്.

50 % ഓളം വരുന്ന ലക്ഷദ്വീപിലെ മൽസ്യതൊഴിലാളികൾ വർഷങ്ങളായി അവരുടെ ഫിഷിങ് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനും കേടുപാടുകൾ മാറ്റുന്നതിനും ചൂര മാസ്സാക്കുന്നതിനും തീരപ്രദേശത്തെ തന്നെയാണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർ, ഇത്രയും ദിവസം കൊണ്ട് തന്നെ അത് സ്വമേധയാ പൊളിച്ചു നീക്കം ചെയ്യണം എന്നും അല്ലെങ്കിൽ അവിടത്തെ ഷെഡ്ഡുകൾ അവർ പൊളിക്കുമെന്നും ഉത്തരവിറക്കി.

എന്നാൽ കവരത്തി ദ്വീപിലെ സാന്റി ബീച്ച്, കലാ സോഷ്യൽ മേഖലകളിലും സ്കൂബ ഡൈവിങ്ങിനും പേര് കേട്ട മൊത്തം ദ്വീപുകാർക്കും പ്രിയപ്പെട്ട ഇടമാണ്. വൈകുന്നേരങ്ങളിൽ ഒരു ചായക്കൊപ്പം സൗഹൃദം പങ്കുവെക്കുന്ന ഇടത്തെയാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ JCB ഉപയോഗിച്ച് പൊളിക്കുന്നത് നോക്കി നിൽക്കാനേ ദ്വീപ് ജനങ്ങൾക്ക് കഴിഞ്ഞുള്ളൂ.

പിന്നെ റോഡ് വികസനം, എന്റെ വീട് റോഡിൻറെ അടുത്ത് തന്നെയാണ്, ഇനി അതിനെ വീതി കൂട്ടുകയാണെങ്കിൽ എന്റെ വീട്ടിൽക്കൂടിയായിരിക്കും വാഹനങ്ങൾ പോകുന്നത്. ദ്വീപിൽ അപകട നിരക്ക് വളരെ കുറവാണ്. 7 മീറ്റർ വീതിയുള്ള റോഡ് ഈ കുഞ്ഞു സഥലത്ത് ഉണ്ടാക്കീട്ട് ഞങ്ങളെ റോഡിൽ കിടത്താനാണോ ഇവരുടെ ഉദ്ദേശം?

ലക്ഷദ്വീപ് മദ്യനിയന്ത്രണങ്ങൾ ഉള്ള പ്രദേശമാണ്. ടൂറിസത്തിന്റെ പേരിൽ മദ്യം എത്തിക്കാനുള്ള പ്ലാനും നീങ്ങുന്നുണ്ട് എന്നാണ് കേട്ടത്. പല മേഖലകളും പഞ്ചായത്തിന്റെ അധീനതയിൽ നിന്ന് മാറ്റുകയും അഡ്മിനിസ്ട്രേറ്റർ മാത്രം ചുമതല വരുത്തുകയും ചെയ്തതോടു കൂടി പഞ്ചായത്തിന്റെ, അതായത് ദ്വീപ് ജനതയുടെ വായയും അവർ അടച്ചു. ഇനി അവരുടെ ഉത്തരവുകൾക്ക് വഴങ്ങികൊടുക്കേണ്ടവർ ആയി ജീവിക്കണം എന്നത് ആണ് ലക്ഷ്യം.

മറൈൻ വാച്ചേഴ്സ് ആയി ഓരോ ദ്വീപിൽ നിന്നും 15 പിള്ളേരെ എടുത്തിട്ടുണ്ടായിരുന്നു. അവരുടെ സേവനം ലക്ഷദ്വീപ് കണ്ടതാണ്. ലക്ഷദ്വീപിന്റെ നിലനിൽപിന് വേണ്ടി മണൽ വാരലും സീ കുംകുബർ എടുക്കൽ തടയലും അവർ 24 മണിക്കൂറും സജീവമായി ചെയ്തിരുന്നു. ഇപ്പോൾ ആ ജോലി തുടരുന്നതിന് അഡ്മിനിസ്റ്റർ ഒപ്പുവെക്കുന്നില്ല.

അവരുടെ ജോലി ഇനി ഉണ്ടോ എന്ന് തന്നെ ആശങ്കയാണ്. ട്രൈനിങ്ങിലൂടെയും മറ്റും എടുത്ത പിള്ളേരാണ് എന്ന് കൂടി നിങ്ങൾ ഓർക്കണം. കൂടാതെ ടൂറിസത്തിലെ ജീവനക്കാരെയും സ്കൂളിലെ അധ്യാപകരെയും ആയമാരെയും പിരിച്ചു വിട്ടതായി അറിയാൻ കഴിഞ്ഞു.

എന്ത് തന്നെയായാലും വളരെ സമാധാനത്തോടും ആതിഥേയ മര്യാദയോടും കൂടി ജീവിച്ചു പോയിരുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടയിലേക്ക് ആണ് അവർ വിഷം കുത്തി നിറക്കുന്നത്, അവരുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്നത്.

നാളെ ഒരു പലസ്തീൻ അല്ലെങ്കിൽ മറ്റൊരു കശ്മീർ അറബിക്കടലിൽ ഉണ്ടാവാതിരിക്കാൻ, ഇന്ത്യ മുഴുവൻ കൊറോണ പോലെ പടരുന്ന ഒരു വലിയ ശക്തിയോടാണ് നാം പോരാടുന്നത്. കേവലം 80,000 പേര് മാത്രം കൂട്ടിയാൽ കൂടുന്നതല്ലല്ലോ അത്.

വയ്യായ്മ വന്നാൽ ഞങ്ങൾ ഓടി എത്തുന്നത് കേരളത്തിലോട്ടാണ്. ബിജെപിയെ തുരത്തിയവരാണ് കേരളം, അത് ഞങ്ങൾക്ക് ഊർജമാണ്. എന്റെ എല്ലാ സൗഹൃദങ്ങൾക്കും ലക്ഷദ്വീപിൽ വരാൻ ആഗ്രഹമുള്ളവരാണ്. നാളെ അവിടെ അങ്ങനെ ഒരിടം ഉണ്ടെങ്കിലേ നമുക്കാ അറബിക്കടലിലെ പവിഴതുരുത്തുകൾ കാണാനൊക്കൂ. ഇവിടെ ദ്വീപ് ജനത നിസ്സഹായാരാണ് എല്ലാവരും.. കൂടെ കാണും എന്ന പ്രതീക്ഷയോടെ ഒരു ലക്ഷദ്വീപുകാരൻ..

Related Posts

More News

കുവൈറ്റ്‌: കുവൈത്തില്‍ പ്രവാസിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മസായില്‍ ഏരിയയിലായിരുന്നു സംഭവം. വീടിനുള്ളില്‍ കേബിൾ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും സുരക്ഷാ സേനകളും വീട്ടിലെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കേസിൽ ദുരൂഹത നിൽക്കുന്നതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് പുതിയ പെയിന്റ് ഓപ്ഷനുകൾ അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ജാവ 42, യെസ്‌ഡി റോഡ്‌സ്‌റ്റർ എന്നിവയെ പുതിയ നിറങ്ങളോടെ അപ്‌ഡേറ്റ് ചെയ്‌തതിനു പിന്നാലെയാണ് കമ്പനിയുടെ ഈ പുതിയ നീക്കവും. യെസ്‌ഡി സ്‌ക്രാംബ്ലറിന് ബോൾഡ് ബ്ലാക്ക് കളർ ഓപ്ഷൻ ലഭിക്കുന്നു. അതിന്റെ വില 2.10 ലക്ഷം രൂപയാണ്. യെസ്‌ഡി അഡ്വഞ്ചർ ഇപ്പോൾ വൈറ്റ്ഔട്ട് പെയിന്റ് സ്‌കീമിൽ 2.15 ലക്ഷം വിലയിൽ ലഭ്യമാണ്. പുതിയ നിറങ്ങൾ ഓഫറുകളിൽ പര്യവേക്ഷണത്തിന്റെയും വിനോദത്തിന്റെയും ആത്മാവിനെ ഊന്നിപ്പറയുന്നു ജാവ യെസ്‍ഡി […]

കാസർകോട്: കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനത്ത് നീതുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരത്തു വച്ചാണ് പ്രതിയായ വയനാട് പുല്‍പ്പള്ളി സ്വദേശി ആന്‍റോ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച്ചയായിരുന്നു കൊല്ലം സ്വദേശിനീതുവിന്‍റെ മൃതദേഹം മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം നീതുവിന്‍റേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നീതുവിന്‍റെ തലക്ക് അടിയേല്‍ക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. കെ ഫോണിന് 100 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. സ്റ്റാർട്ട് അപ്പ് മിഷന് 90.5 കോടി രൂപ പ്രഖ്യാപിച്ചു. ടെക്നോ പാർക്കിന് 26 കോടി രൂപയും ഇൻഫോപാർക്കിന് 35 കോടി രൂപയും മാറ്റിവച്ചു. ആകെ 120.5കോടി രൂപയാണ് ഈ മേഖലക്കായി വകയിരുത്തിയിട്ടുള്ളത്. പെട്രോളിനും ഡീസലിനും സെസ് […]

അരീക്കര: സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളും വിശുദ്ധ റോക്കീസിൻ്റെ തിരുനാളും ശനി,ഞായർ ദിവസങ്ങളിൽ.ഇന്ന് രാവിലെ ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപഴമ്പിൽ പതാക ഉയർത്തി. തുടർന്ന് അസിസ്റ്റന്റ് വികാരി ഫാദർ എബിൻ കുന്നപ്പള്ളി യുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ നടത്തപ്പെടുക. ശനിയാഴ്ച വൈകുന്നേരം 5.30 ന് തിരുനാൾ കുർബാനയും, തുടർന്ന് അരീക്കര ദേശത്തിന്റെ മതേതരത്വം വിളിച്ചോതിക്കൊണ്ട് അരീക്കര ദേവാലയത്തിൽ നിന്ന് ആരംഭിച്ച് പെരുമറ്റം […]

തിരുവനന്തപുരം: കേരളത്തിന്റെ വികസനചക്രവാളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍ ഭൂമി ഉടമകള്‍ എന്നിവരുള്‍പ്പെടുന്ന വികസനപദ്ധതികള്‍ നടപ്പാക്കും. ലാന്‍ഡ് പൂളിങ് സംവിധാനവും പിപിപി വികസന മാതൃകകളും ഉള്‍പ്പെടുത്തി 60,000 കോടി രൂപയുടെ വികസനപന്ധതികള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. വിഴഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വന്‍വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സിഷപ്പ്‌മെന്റ് കണ്ടയ്‌നര്‍ തുറമുഖമായി […]

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും.ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിത്.എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു. നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സര്‍ക്കാര്‍ ചെയ്യുന്നു . ജനങ്ങളുടെ മുകളില്‍ അധിക ഭാരം ചുമത്തുന്നു. ഇതാണോ ഇടത് ബദല്‍? കൊള്ള അടിക്കുന്ന ബജറ്റാണിത്. കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തം ആണ് ഇപ്പൊള്‍ സംസ്ഥാനം നേരിടുന്നത്’ അദ്ദേഹം കുറ്റപ്പെടുത്തി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ […]

തിരുവനന്തപുരം: കെ ഫോൺ പദ്ധതി നടപ്പാക്കാഴന്‍ 100 കോടി രൂപ അനുവദിച്ചു. ഇതിലൂടെ 70,000 കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്‍റർനെറ്റ് കണക്ഷന്‍ നൽകും. സ്റ്റാർട്ടപ്പ് മിഷന് ബജറ്റിൽ 90.2 കോടിരൂപ മാറ്റിവച്ചു. ടെക്നോ പാർക്കിന് 26 കോടിയും ഇന്‍ഫോ പാർക്കിന് 25 കോടിയും വകവരുത്തി. റെയിൽവേ സുരക്ഷയ്ക്ക് 12 കോടിയും ജില്ലാ റോഡുകൾക്ക് 288 കോടിയും അനുവദിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി […]

ലണ്ടൻ: ഖത്തർ ആസ്ഥാനമായ എബിഎൻ കോർപ്പറേഷന്റെ ചെയർമാനും എൻആർഐ യുവ സംരംഭകനുമായ ജെകെ മേനോനെ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം യുകെ ഹൗസ് ഓഫ് കോമൺസിൽ ആദരിച്ചു. യുകെ ആസ്ഥാനമായുള്ള ഇപിജിയാണ് കോവിഡ്-19 ന്റെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ മികച്ച വ്യക്തികളെ ആദരിച്ചത്. ബ്രിട്ടീഷ് പാർലമെന്റിലെ പ്രമുഖരെയും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യവസായ പ്രമുഖരെയുമാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ സംഘടിപ്പിച്ച ചടങ്കിൽ അവാർഡ് നൽകി ആദരിച്ചത്. അന്താരാഷ്‌ട്ര ബിസിനസ് രംഗത്തെ […]

error: Content is protected !!