മനസിലാകുന്നുണ്ടല്ലോ അല്ലെ? സുപ്രീംകോടതി ഒരു കമ്മറ്റിയെ ഒക്കെ വച്ചല്ലോ, ആരൊക്കെയാ അതിൽ? കർഷക നിയമത്തിൽ ഒരു തരത്തിലും വെള്ളം വെള്ളം ചേർക്കരുത് എന്ന് എഴുതിയ മഹാൻമാര്‍! ഇപ്പോൾ കാര്യം മനസിലായില്ലേ? വൈറല്‍ കുറിപ്പ് ശ്രദ്ധേയമാകുന്നു .

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 13, 2021

ഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി ബില്ലിനെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു.വിഷയം പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിക്കുമെന്നും അറിയിച്ചിരുന്നു എന്നാല്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ബില്ലിന് അനുകൂലമായി വാദിക്കുന്നവര്‍ മാത്രമടങ്ങുന്ന സമിതിയാണെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

ബില്ലിനെ അനുകൂലിച്ച് സമിതിയിലെ അംഗങ്ങള്‍ എഴുതിയ കുറിപ്പിന്റെ ലിങ്ക് ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ യുവാവ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്‌.

കുറിപ്പിന്റെ പൂര്‍ണരൂപം

Jijeesh Pb എഴുതുന്നു.
മനസിലാകുന്നുണ്ടല്ലോ അല്ലെ..

സുപ്രീംകോടതി ഒരു കമ്മറ്റിയെ ഒക്കെ വച്ചല്ലോ, ആരൊക്കെയാ അതിൽ?
1. ഡോ. അശോക് ഗുലാത്തി.
അറിയപ്പെടുന്ന നിയോ ലിബറൽ സാമ്പത്തികകാരൻ. കഴിഞ്ഞ ദിവസം കൂടി ഇന്ത്യൻ എക്സ്പ്രസിൽ കർഷക നിയമത്തെ അനുകൂലിച്ച് എഴുതിയത് വായിച്ചതോർക്കുന്നു.
https://indianexpress.com/…/farm-bills-protest-ashok…/

2. ഡോ. പി കെ ജോഷി

കർഷക നിയമത്തിൽ ഒരു തരത്തിലും വെള്ളം വെള്ളം ചേർക്കരുത് എന്ന് ഫിനാൻഷ്യൽ ടൈംസ്-ൽ കഴിഞ്ഞ മാസം എഴുതിയ മഹാൻ.
https://www.financialexpress.com/…/farm-laws…/2150046/

3. അനിൽ ഘനവത്

കർഷക നിയമം പിൻവലിക്കരുത് എന്ന തരത്തിൽ ദി ഹിന്ദു ബിസിനസ്‌ലൈനിൽ എഴുതിയിരുന്നു.
https://www.thehindubusinessline.com/…/article33385229.ece

4. ഭൂപീന്ദർ സിംഗ് മൻ, മുൻ രാജ്യസഭാംഗം

കർഷക നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൃഷി മന്ത്രിയെ കണ്ട അഖിലേന്ത്യാ കിസാൻ കോർഡിനേഷൻ കമ്മറ്റിയുടെ നേതാവ്.
https://www.thehindu.com/…/pro…/article33327886.ece
ഇപ്പോൾ കാര്യം മനസിലായില്ലേ?

×