വന്ദേമാതരം പാടി നാലുവയസുകാരി എസ്തർ, അതിമനോഹരമെന്ന് പ്രധാനമന്ത്രി; സ്നേഹം ചൊരിഞ്ഞ് റഹ്മാനും, വി‍ഡിയോ വൈറൽ

New Update

വന്ദേമാതരം പാടി ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് മിസോറാം സ്വദേശിയായ നാലുവയസുകാരി എസ്തർ നാംതേ. 'മാ.. തുച്ഛേ സലാം..വന്ദേമാതരം' എന്ന് പാടി അഭിനയിച്ച എസ്തറിന്റെ വിഡിയോ ഇതിനോടകം ഏറെ വൈറലായിക്കഴിഞ്ഞു. മിസോറാം മുഖ്യമന്ത്രിയാണ് വിഡിയോ ആദ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. സാക്ഷാൽ റഹ്മാൻ തന്നെ വിഡിയോ ഏറ്റെടുത്തതോടെ എസ്തർ ശ്രദ്ധനേടി. പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദനമറിയിച്ചത്.

Advertisment

publive-image

അതിമനോഹരമെന്ന് പ്രശംസിച്ചാണ് മോദി വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. അഞ്ചര ലക്ഷത്തോളം ആളുകളാണ് യൂട്യൂബിൽ മാത്രം വിഡിയോ കണ്ടിരിക്കുന്നത്. അരലക്ഷത്തോളം പേർ ട്വിറ്ററിലും വിഡിയോ കണ്ടിട്ടുണ്ട്.

പ്രിയപ്പെട്ട സഹോദരി , സഹോദരൻമാരെ ഇന്ത്യാക്കാരാണെന്നതിൽ അഭിമാനിക്കൂ. ഇന്ത്യ സ്നേഹത്തിന്റെയും കരുതലിന്റെയും രാജ്യമാണ്. പലതരം ഭാഷകളും ജീവിത രീതികളും സംസ്കാരങ്ങളും ചേർന്നതാണ്. എല്ലാ വൈവിധ്യങ്ങളോടെയും മാതൃഭൂമിയുടെ നല്ല മക്കളായി ഒരുമയോടെ നിൽക്കാമെന്ന സന്ദേശമാണ് യൂട്യൂബിൽ വിഡിയോയ്ക്കൊപ്പം പങ്കുവച്ചിരിക്കുന്നത്.

76,000ത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് ഈ കൊച്ചുമിടുക്കിയുടേത്. വിഡിയോ പുറത്തുവിട്ടതിന് പിന്നാലെ ചാനലിലേക്കെത്തുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.

viral song viral video
Advertisment