നായയെ മോട്ടോര്‍ ബൈക്കില്‍ കെട്ടി വലിച്ച് നിഷ്‌കരുണം കൊലപ്പെടുത്തി; വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ട് കിലോമീറ്റര്‍, ഇറച്ചി 6000 രൂപയ്ക്ക് വിറ്റു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഇംഫാല്‍:  പട്ടിയെ മോട്ടോര്‍ ബൈക്കില്‍ കെട്ടി വലിച്ച് നിഷ്‌കരുണം കൊലപ്പെടുത്തിയ 47 കാരന്‍ അറസ്റ്റില്‍. ഓഗസ്റ്റ് 30നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

രണ്ട് കിലോമീറ്റര്‍ ദുരമാണ് ഇയാള്‍ പട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയത്. അതിനിടെ പട്ടി ചോരവാര്‍ന്ന് മരിക്കുകയായിരുന്നു.  ഇംഫാല്‍ ഈസ്റ്റ് സ്വദേഷിയിയ ലൈറികെങ്ബാം മഖെ മോട്ടിലാല്‍ തിയാം (47) എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ മൃഗസ്‌നേഹി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

പട്ടിയെ കൊന്നതിന് പിന്നാലെ ഇയാള്‍ ഇറച്ചി ആറായിരം രൂപയ്ക്ക് സുഹൃത്തുക്കള്‍ക്ക് വില്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പട്ടിയിറച്ചി വേവിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

https://www.facebook.com/watch/?v=337534780937079&extid=KPLJvl0FnMS71wDE

ഈ സംഭവം ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു, എത്ര വിദ്യാസമ്പന്നരാണെങ്കിലും ഇത്തരം സംഭവങ്ങള്‍ തുടരുന്നതില്‍ തങ്ങള്‍ക്ക് സങ്കടമുണ്ട്. മൃഗങ്ങള്‍ക്ക് നേരയെുള്ള  ക്രൂരത അവസാനിപ്പിക്കുന്നതിനുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും മൃഗസ്‌നേഹികള്‍ പറഞ്ഞു.

all video news viral video
Advertisment