കുഴിയില്‍ വീണ ആട്ടിന്‍ കുട്ടിയെ അമ്മയ്ക്കരികിലെത്തിച്ചു; കണ്ണു നിറയുന്ന കൂടിച്ചേരല്‍-വിഡിയോ

author-image
admin
Updated On
New Update

കൂട്ടം തെറ്റിയ ആട്ടിന്‍കുഞ്ഞ് വീണ്ടും അമ്മയ്ക്കരികിലെത്തുന്ന വൈകാരിക രംഗമാണ് ട്വിറ്ററില്‍ വൈറലാകുന്നത്. കഴിയില്‍ വീണ് ഒറ്റപ്പെട്ടുപോയ ആട്ടിന്‍കുട്ടിയെ കണ്ട ഒരു സംഘം യുവാക്കളാണ് രക്ഷപ്പെടുത്തിയത്.

Advertisment

publive-image

ആട്ടിന്‍കുഞ്ഞിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനാല്‍ അതിനെ വീട്ടിലെത്തിച്ച് ഒരു രാത്രി സംരക്ഷിച്ചു. പിറ്റേന്ന് അന്വേഷണം തുടര്‍ന്ന സംഘം ആട്ടിന്‍കുട്ടിയുടേതു പോലുള്ള വെള്ള രോമങ്ങളുള്ള ഒരു ആട്ടിന്‍കൂട്ടത്തെ കണ്ടു.

ട്വിറ്ററില്‍ പ്രചരിക്കുന്ന 23 സെക്കന്‍ഡുള്ള വിഡിയോയില്‍ അമ്മയ്ക്കരികിലേക്ക് ഓടിയെത്തുന്ന ആട്ടിന്‍കുഞ്ഞിനെയാണ് കാണാന്‍ കഴിയുക. ഇരുവരുടെയും സ്‌നേഹപ്രകടനമാണ് ട്വിറ്റര്‍ ലോകം കീഴടക്കിയത്.

all video news viral video
Advertisment