കടല്‍ത്തീരത്ത് 'പറക്കുന്ന ആമ', കൈകാലുകള്‍ വീശി വായുവില്‍ കുതിച്ചുയര്‍ന്നു - വീഡിയോ

New Update

പറക്കുന്ന ആമയെ കണ്ടിട്ടുണ്ടോ .കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. ഇപ്പോള്‍ ഇതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

Advertisment

publive-image

കടല്‍ത്തീരത്ത് നിന്നുളളതാണ് ദൃശ്യങ്ങള്‍. ഒാഷ്യന്‍ ഡൈവേഴ്‌സിറ്റി എന്ന പേരിലുളള ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് നടന്നുനീങ്ങുന്ന ആമ ഒരു ഘട്ടത്തില്‍ പറന്ന് പൊങ്ങുന്നതാണ് വീഡിയോയിലുളളത്.

ഇതിന്റെ ആധികാരികത ഉറപ്പില്ല. ഗ്രാഫിക്‌സ് ആണോ എന്നതിനെ സംബബന്ധിച്ചും വ്യക്തതയില്ല. ഇത് സത്യമാണോ എന്ന തരത്തില്‍ ചുവടെ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

20 മണിക്കൂറിനിടെ 7200 ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധിപ്പേര്‍ വീഡിയോ ഷെയറും ചെയ്യുന്നുണ്ട്.

https://twitter.com/i/status/1319249212396216320

all video news viral video
Advertisment