Advertisment

അമ്മയുടെ അടുത്തെത്തിച്ച ഉദ്യോഗസ്ഥനോട് നന്ദി പ്രകടനം നടത്തുന്ന കുട്ടിയാന; വൈറല്‍

author-image
admin
New Update

publive-image

Advertisment

അപകടത്തില്‍ പെട്ട് കാട്ടിൽ ഒറ്റപ്പെട്ടുപോയ തന്നെ അമ്മയുടെ സമീപമെത്തിച്ച ഉദ്യോഗസ്ഥനോട് നന്ദി പ്രകടനം നടത്തുന്ന ഒരു കുട്ടിയാനയുടെ ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ഈ ചിത്രം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ട്വിറ്ററില്‍ പങ്കുവച്ചത്.

വനം വകുപ്പ് ഉദ്യോഗസ്ഥരിൽ ഒരാളുടെ കാലിൽ തുമ്പിക്കൈകൊണ്ട് കെട്ടിപ്പിടിച്ചാണ് കുട്ടിയാന തന്റെ നന്ദിയും സ്നേഹവും പ്രകടിപ്പിച്ചത്. കാട്ടിനുള്ളില്‍ 12 അടിയോളം താഴ്ചയുള്ള കുഴിയിലാണ് കുട്ടിയാന അകപ്പെട്ടത്. ഒരുമാസം പ്രായമുള്ള കുട്ടിയാനയാണ് അപകടത്തില്‍ പെട്ടത്.

തമിഴ്നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്. തുടർച്ചയായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടതിനെ തുടർന്ന് ഗ്രാമവാസികളാണ് വനപാലകരെ വിവരമറിയിച്ചത്. സംഭവസ്ഥലത്ത് വനപാലകരെത്തി പരിശോധിച്ചപ്പോഴാണ് കുഴിയിൽ ആനക്കുട്ടി അകപ്പെട്ടതായി കണ്ടെത്തിയത്.

വലിയ കുഴിയുടെ അരികിലെ മണ്ണിടിച്ച് കളഞ്ഞാണ് വനപാലകർ കുട്ടിയാനയെ രക്ഷപ്പെടുത്തിയത്. പുറത്തെത്തിച്ച ആനക്കുട്ടിക്ക് ഇവര്‍ ക്ഷീണമകറ്റാനായി ഗ്ലൂക്കോസും വെള്ളവും നൽകി. പിന്നീട് ആനക്കുട്ടിയെ ആനക്കൂട്ടത്തിനു സമീപമെത്തിക്കുകയും ചെയ്തു.

viral
Advertisment