പ്രവര്‍ത്തിയിലേര്‍പ്പെടുകയെന്നത് ജീവിതത്തിന്റെ ഭാഗമാണ്, ജോലിയുടെ ആവശ്യകതയല്ല; പരിശീലനം പുനരാരംഭിച്ച് കോഹ്ലി; മെയ് 17 നു ശേഷമുള്ള ലോക് ഡൗൺ ഇളവുകൾ കാത്തിരുന്ന് ബിസിസിഐ !

സ്പോര്‍ട്സ് ഡസ്ക്
Sunday, May 17, 2020

കൊറോണ ഭീതിയെ തുടർന്ന് ലോകമാകമാനുമുള്ള കായികമത്സരങ്ങളെല്ലാം നിർത്തി വെച്ചിരിക്കുകയായിരുന്നു. ഐ പി എൽ അടക്കമുള്ള മത്സരങ്ങൾ ഇനി നടക്കുമോ എന്ന കാര്യത്തിൽ അനിശ്ചിത്വം നിലനിൽക്കുകയാണ്. എന്നാൽ ഇപ്പോൾ വ്യക്തിഗത പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇതിന്റെ രണ്ടു വീഡിയോകള്‍ ഇന്‍സ്റ്റഗ്രാം വഴി അദ്ദേഹം പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

വീട്ടിലെ ബാല്‍ക്കണിയില്‍ ചെറിയ രീതിയില്‍ കോലി ജോഗിങ് നടത്തുന്നതാണ് വീഡിയോയിലുള്ളത്.. പ്രവര്‍ത്തിയിലേര്‍പ്പെടുകയെന്നത് ജീവിതത്തിന്റെ ഭാഗമാണ്, ജോലിയുടെ ആവശ്യകതയല്ല, ചോയ്സ് നിങ്ങളുടേതാണെന്നായിരിന്നു വീഡിയോക്കൊപ്പം കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മേയ് 17ന് ശേഷം സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയാല്‍ അടുത്തയാഴ്ച ആദ്യത്തോടെ ബിസിസിഐ താരങ്ങള്‍ക്കു ഔട്ട്‌ഡോര്‍ പരിശീലനത്തിന് അനുമതി നല്‍കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, താരങ്ങള്‍ക്കു വേണ്ടി ഐസൊലേഷന്‍ ക്യാംപ് തുടങ്ങാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയാണ് (എന്‍സിഎ) ഇതിന് ഏറ്റവും അനുയോജ്യമായ ഇടമെന്നും ബിസിസിഐ കരുതുന്നു.

https://www.instagram.com/virat.kohli/?utm_source=ig_embed

×