ഭാഗ്യം രക്ഷപ്പെട്ടു! അത്താഴം കഴിച്ച് ഉറങ്ങിക്കിടന്ന യുവാവിന്റെ ജീന്‍സിനകത്ത് മൂര്‍ഖന്‍ ഉറങ്ങിയത് ഏഴുമണിക്കൂറോളം! കാഴ്ച്ചക്കാരില്‍ ഞെട്ടിലുണ്ടാക്കിയ വീഡിയോ

New Update

വസ്ത്രത്തിനുള്ളിൽ പാമ്പ് കയറിയാൽ എന്തായിരിക്കും അവസ്ഥ? പേടിച്ച് മരിച്ചു പോയിട്ടുണ്ടാകും. അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരുക്കുന്നത്.

Advertisment

ഉറങ്ങിക്കിടക്കുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ കയറിയതിനെ തുടർന്ന് കയറിയതു പോലെ തന്നെ പാമ്പിറങ്ങിപ്പോകുന്നതിന് യുവാവ് ഏഴ് മണിക്കൂറോളമാണ് നിന്നത്. ഉത്തർപ്രദേശിലെ മിർസാപൂരിലെ സുക്കന്തർപൂർ ഗ്രാമത്തിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ കുറച്ചൊന്നുമല്ല കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കുന്നത്.

publive-image

അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന ലൗകേഷ് എന്ന തൊഴിലാളിയുടെ വസ്ത്രത്തിനുള്ളിലാണ് മൂർഖൻ കയറിയത്. ഇലക്ട്രിക് പോസ്റ്റുകളും വയറുകളും മറ്റും സ്ഥാപിക്കുന്നതിന് എത്തിയതായിരുന്നു തൊഴിലാളുി സംഘം. ഉറക്കത്തിനിടെ പാന്റ്സിനുള്ളിൽ പാമ്പ് കയറിയെന്ന് മനസിലായതോടെ ലൗകേഷ് ഒരു തൂണിൽ പിടിച്ച് ഒറ്റ നിൽപ്പ് ആയിരുന്നു.

ഏഴു മണിക്കൂറോളമാണ് ലൗകേഷ് ഇങ്ങനെ നിന്നത്. ഇതിനിടെ ഗ്രാമവാസികൾ പാമ്പു പിടിത്തക്കാരനെ അന്വേഷിച്ച് കണ്ടെത്തികൊണ്ടുവന്നു. ഇതിനിടെ പ്രദേശവാസികളും പൊലീസും സ്ഥലത്തെത്തി. പാമ്പ് പിടിത്തക്കാരനെത്തി ലൗകേഷിന്റെ പാന്‍റ്സ് കീറി പാമ്പിന് പുറത്തേക്ക് പോകാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. ഏഴ് മണിക്കൂറോളം പാന്റ്സിനുള്ളിൽ ഉണ്ടായിരുന്നിട്ടും പാമ്പ് യുവാവിനെ കടിച്ചില്ല എന്നതാണ് ഭാഗ്യം.

snake viral video viral video
Advertisment