ദേ.. വിഷുവെത്തീ.. കണിയൊരുക്കാന്‍  സമയമായി...

വിഷു ദിനത്തിലെ പ്രധാന സവിശേഷതയും പ്രധാന ആകര്‍ഷണവുമാണ് വിഷുക്കണി. 

New Update
424444

വിഷുവിനെ വരവേല്‍ക്കാനുള്ള ഓട്ടത്തിലാണ് ഏവരും. വിഷു കണിയും കൈനീട്ടവും കമ്പിത്തിരിയും പടക്കവും മത്താപ്പുമൊക്കെ ഈ ആഘോഷത്തിന് പൊലിമ കൂട്ടും. ചിലര്‍ വിഷുവിനെ വര്‍ഷാരംഭമായും കാണാറുണ്ട്. വിഷു ദിനത്തിലെ പ്രധാന സവിശേഷതയും പ്രധാന ആകര്‍ഷണവുമാണ് വിഷുക്കണി. 

Advertisment

വിഷുക്കണി ഒരുക്കുന്നതിന് കൃത്യമായ ആചാരവുമുണ്ട്. ഓട്ടുരുളിയില്‍ വേണം കണിയൊരുക്കേണ്ടത്. നെല്ലും, ഉണക്കലരിയും ചേര്‍ത്തു നിറയ്ക്കുക. നാളികേരമുറിയില്‍ എണ്ണ ഒഴിച്ച് തിരി തെളിക്കുന്നത് വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ്.

കണിയൊരുക്കാം...

കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം/വാഴപ്പഴം തുടങ്ങിയവയും വാല്‍കണ്ണാടിയും വയ്ക്കണം. കൃഷ്ണ വിഗ്രഹം ഇതിനടുത്തു തന്നെ വയ്ക്കണം. ദീപം കൊണ്ട് മറ്റു സാധനങ്ങളുടെ നിഴല്‍ വിഗ്രഹത്തില്‍ പതിയരുത്. അടുത്ത് ഒരു താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയങ്ങളും സ്വര്‍ണവും കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കും. നാണയങ്ങള്‍, അടയ്ക്കയും, വെറ്റിലയും വയ്ക്കണം. ഓറഞ്ചും മുന്തിരിയും ആപ്പിളുമൊക്കെയും വയ്ക്കാം. 

നിലവിളക്ക്, ഓട്ടുരുളി, കൃഷ്ണവിഗ്രഹം, നെല്ല്, ഉണക്കലരി, കണിവെള്ളരി, ചക്ക, മാങ്ങ, വാഴപ്പഴം, നാളികേരം, കൊന്നപ്പൂവ്,  കോടിമുണ്ട്, ഗ്രന്ഥം, സ്വര്‍ണം, നാണയങ്ങള്‍, വാല്‍ക്കണ്ണാടി, നെയ്യ്/നല്ലെണ്ണ, തിരി,കുങ്കുമം, കണ്മഷി, അടയ്ക്ക, വെറ്റില, കിണ്ടി, വെള്ളം, പച്ചക്കറി വിത്തുകള്‍ വയ്ക്കുന്നതും നല്ലതാണ്.