Advertisment

വിഷു സ്‌പെഷ്യല്‍ വിഷുക്കട്ട  തയാറാക്കാം...

വിഷുക്കട്ട. ഉണക്കലരി, നാളികേര പാല്‍, ജീരകം, ചുക്ക് എന്നിവയാണ് വിഷുക്കട്ടയുടെ പ്രധാന ചേരുവകള്‍.

New Update
555555555

വിഷു സ്‌പെഷ്യല്‍ വിഭവങ്ങള്‍ പല നാടുകളിലും നിരവധിയാണ്. അത്തരത്തില്‍ തയാറാക്കുന്നതാണ് വിഷുക്കട്ട. ഉണക്കലരി, നാളികേര പാല്‍, ജീരകം, ചുക്ക് എന്നിവയാണ് വിഷുക്കട്ടയുടെ പ്രധാന ചേരുവകള്‍.

Advertisment

ഉണക്കലരി- 2 കപ്പ്

ചിരകിയ നാളികേരം - 2കപ്പ്

ജീരകം - 1 ടീസ്പൂണ്‍

ചുക്ക് പൊടിച്ചത് - രണ്ട് നുള്ള്

ഉപ്പ് - പാകത്തിന്

നെയ്യ്- 2 ടീസ്പൂണ്‍

അണ്ടിപരിപ്പ്, ഉണക്ക മുന്തിരി- ആവശ്യത്തിന്

തയാറാക്കുന്ന വിധം: 

ചിരകിയ നാളികേരത്തില്‍ നിന്നും ഒന്നാംപാല്‍ നല്ല കട്ടിയില്‍ പിഴിഞ്ഞെടുക്കുക. ശേഷം പിഴിഞ്ഞെടുത്ത നാളികേരത്തില്‍ അല്‍പ്പം ചൂടുവെള്ളമൊഴിച്ച് രണ്ടാം പാല്‍ എടുക്കുക. ഇതിലേക്ക് ഉണക്കലരി ഇട്ട് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് എന്നിവയിട്ട് കട്ടയാവുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. അടിയില്‍ കരിഞ്ഞു പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കട്ടയായി കഴിഞ്ഞാല് എണ്ണപുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വയ്ക്കണം. നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളില്‍ വിതറി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ശര്‍ക്കര പാനി ഒഴിച്ചോ കറികള്‍ ഒഴിച്ചോ കഴിക്കാം.

Advertisment