New Update
കൊല്ലം: കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്ന് വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് ഭീഷണിക്കത്ത് എത്തിയത്. കത്ത് വിസ്മയയുടെ കുടുംബം പോലീസിന് കൈമാറി.
Advertisment
കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് പത്തനംതിട്ടയില്‍ നിന്നാണ്. ചോദിക്കുന്ന പണം നല്‍കാമെന്നും കേസില്‍ നിന്ന് പിന്മാറണമെന്നാണ് കത്തിലെ ആവശ്യം. വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു.