Advertisment

കോഴിക്കോട് വിവേകാനന്ദ സ്റ്റഡി സർക്കിളിൻ്റെ ഉദ്ഘാടനം സ്വാമി സത്യാനന്ദപുരി നിര്‍വ്വഹിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: വ്യക്തിപരമായ ഉയർച്ചയോടൊപ്പം സമൂഹത്തിനു നന്മകൾ ചെയ്യാനുള്ള ഇച്ഛാശക്തിയുള്ളവരായി യുവാക്കൾ മാറണമെന്നും സ്വന്തം പൈതൃകത്തെ അറിയാനും അനുഷ്ഠിക്കാനും സഹജീവികളെ സഹായിക്കാനും സന്മനസ്‌ യുവാക്കൾക്ക് ഉണ്ടാകണമെന്നും കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരി പറഞ്ഞു.

publive-image

കോഴിക്കോട് കേന്ദ്രമായി രൂപീകരിച്ച സാംസ്കാരിക പ്രസ്ഥാനമായ വിവേകാനന്ദ സ്റ്റഡി സർക്കിളിൻ്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കോഴിക്കോട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. സി പി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.

ചിന്മയ വിദ്യാലയം പ്രിൻസിപ്പാൾ കെ. ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ശ്യാം അശോക് യുവമോർച്ച സംസ്ഥാന മഹിളാ കോർഡിനേറ്റർ എൻപി ശിഖ, എബിവിപി ജില്ലാ പ്രസിഡൻ്റ് കെകെ അമൽ മനോജ്, വി സാജൻ കുമാർ, ഷെരോൺ വിഎസ് ശ്യാം ശങ്കർ കെടി എന്നിവർ പ്രസംഗിച്ചു. അഡ്വ. കെവി അശ്വതി കൃതജ്ഞത രേഖപ്പെടുത്തി.

 

kozhikode news
Advertisment