Advertisment

കോഴിക്കോട് വിവേകാനന്ദ സ്റ്റഡി സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ ചിന്താ സായാഹ്നവും കോർപ്പറേഷൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ടി റെനീഷിന് സ്വീകരണവും നൽകി

New Update

publive-image

Advertisment

കോഴിക്കോട്: വിവേകാനന്ദ സ്റ്റഡി സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ പാർലമെൻ്ററി ജനാധിപത്യം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ചിന്താ സായാഹ്നവും കോർപ്പറേഷൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ടി. റെനീഷിന് സ്വീകരണവും നൽകി.

publive-image

അഡ്വ. ഇ കെ സന്തോഷ് കുമാർ ഉൽഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യം പാർലമെൻ്ററി ജനാധിപത്യത്തിൽ നിന്നും പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറുന്നതാണ് രാജ്യത്തിൻ്റെ പുരോഗതിക്ക് നല്ലതെന്ന ഗൗരവപൂർണമായ ചർച്ചകൾക്ക് പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്നും ഉൽഘാടന പ്രസംഗത്തിൽ ഇകെ സന്തോഷ് കുമാർ പറഞ്ഞു.

യോഗത്തിൽ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. അഡ്വ. ശ്യാം അശോക്, ടി. റെനീഷ്, സാജൻ കക്കോടി, നിപി ൺ കൃഷ്ണ, എ.എം.ഭക്തവത്സലൻ എന്നിവർ പ്രസംഗിച്ചു.

 

 

kozhikode news
Advertisment