മൺമറഞ്ഞവർക്ക് ആദരവായി മരംനട്ട് മാതൃകയായി മനക്കലപ്പടി ഗ്രാമത്തിലെ ഒരുകൂട്ടം പ്രകൃതി സ്നേഹികൾ. അഞ്ചുവർഷത്തിനിടയിൽ ഫോറെസ്റ്റിഫിക്കേഷൻ എന്ന സംഘടന വച്ചുപിടിപ്പിച്ചത് ഒരുലക്ഷത്തോളം വൃക്ഷത്തൈകൾ. യുനെസ്‌കോയുടെ സഹായത്തോടെ ശ്രീലങ്കയിലും ഫോറെസ്റ്റിഫിക്കേഷൻ സജീവം. ലോകമെമ്പാടും ഹരിതാഭമാക്കുന്ന ഫോറെസ്റ്റിഫിക്കേഷൻ കേരളത്തിന് അഭിമാനം

author-image
സത്താര്‍ അല്‍ കരണ്‍
Updated On
New Update
forestification-13

ജൂൺ അഞ്ച്, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഫോറെസ്റ്റിഫിക്കേഷൻ തൃശൂർ ജില്ലയിലെ മനക്കലപ്പടി ഗ്രാമത്തിലെ പ്രകൃതി സ്നേഹികളായിരുന്ന പരേതരുടെ നാമത്തിൽ ചെടികൾ നട്ടു പിടിപ്പിക്കുന്നു. 

Advertisment

എം എസ് മേനോൻ, സോംമൂൻ പുളിക്കൽ, കുറുമ്പ കോരൻ, വറീത് മാപ്ല, അറക്കൽ അലി സാഹിബ്, അക്കരക്കുരിശി നമ്പൂതിരി, ഇസ്മായിൽ കോൽപ്പറമ്പിൽ, മാധവൻ നായർ, തുടങ്ങി പതിനഞ്ചോളം പേരുടെ ഓർമ്മയ്ക്കായി ചെടികൾ നട്ടുപിടിപ്പിച്ചുകൊണ്ട് അവരെ ആദരിക്കുന്നു. ചടങ്ങിൽ കമാൽ കാട്ടകത്ത്, വി മോഹൻദാസ്, കുഞ്ഞുമോൻ പുളിക്കൽ എന്നിവർ സംബന്ധിക്കുന്നു. 

forestification-3

പ്ലാന്റ് ദി എമിരേറ്റ്സ് ന്റെ ഭാഗമായി അബുദാബി യാസ് സ്‌കൂൾ അങ്കണത്തിൽ വേപ്പ് മരത്തൈകൾ  ഒമർ ബിൻ സായിദ് അൽ നഹ്യാൻ ഓഫീസ് അംഗങ്ങൾ നട്ടുപിടിപ്പിക്കുന്നു

അഞ്ചുവർഷങ്ങൾക്ക് മുൻപ് കോവിഡ് കാലത്ത് ദുബായ് ആസ്ഥാനമായി ആരംഭിച്ച ഫോറെസ്റ്റിഫിക്കേഷൻ എന്ന സംഘടന ഇന്നിപ്പോൾ ലോകമെമ്പാടും വൃക്ഷത്തൈകൾ നട്ടുകൊണ്ട് വ്യാപിക്കുകയാണ്. ഏകദേശം ഒരുലക്ഷത്തോളം വൃക്ഷത്തൈകൾ ഇതിനോടകം വെച്ചുപിടിപ്പിച്ചുകഴിഞ്ഞു. 

ദുബായിലെ അൽ വാസിലിൽ ഏകദേശം അഞ്ഞൂറോളം ഹെർബൽ ചെടികൾ നട്ടുകൊണ്ടാണ് തുടക്കം കുറിച്ചതെങ്കിലും ഒപ്പം തന്നെ 2050 ഇൽ ദുബായ് നഗരം പച്ചയണിയിക്കുവാൻ ദുബായ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പ്ലാന്റ് ദി എമിരേറ്റ്സ് പദ്ധതിയുടെ ഭാഗമായി ദുബായിലെ എയർപോർട്ടിനടുത്തുള്ള അൽ ഗർഹൂദിൽ നൂറുകണക്കിന് വേപ്പ് മരത്തൈകളും ആൽ മരത്തൈകളും വെച്ചുപിടിച്ചു തുടങ്ങിയിരിക്കുന്നു. ദുബായിലെ കർഷകനും ഈജിപ്ത് സ്വദേശിയുമായ റിദ്വാൻ തുർക്കിയാണ് മരങ്ങൾ നട്ടുകൊണ്ട് പദ്ധതി ഉത്‌ഘാടനം നിർവഹിച്ചത്.

forestification-12

തൃശൂർ ജില്ലയിലെ കോണത്തുകുന്നിൽ ഏകദേശം ഒരേക്കറിനടുത്ത് സ്ഥലത്ത് മിയാവാക്കി മാതൃകയിൽ കാടുണ്ടാക്കിക്കൊണ്ടാണ് പ്രശസ്ത പരിസ്ഥിതി സ്‌നേഹികളായ സാമുവലും ഇബ്രാഹിം ഷാലിമാറും ചേർന്ന് ഉത്‌ഘാടനം നിർവഹിച്ചത്. 

താമസിക്കുന്ന വീടിന്റെ ചുറ്റിലും ഉണ്ടായിരുന്ന സിമന്റ് കട്ടകളും മറ്റും ഇളക്കിമാറ്റി വീടിന്റെ ഉമ്മറത്ത് വനത്തിൽ നിന്നും ശേഖരിച്ച വനവൃക്ഷങ്ങളും അടുക്കള ഭാഗത്ത് പഴച്ചെടികളും, മറുഭാഗത്ത് ഇരുപതോളം തരം മുളകളും ചൂരലും ഈറ്റയും, പിന്നാമ്പുറത്ത് ഔഷധ സസ്യങ്ങളും വെച്ചുപിടിപ്പിച്ചു. സമീപത്തുള്ള തോടിന്റെ കരഭാഗം ഇടിഞ്ഞുപോകാതിരിക്കുവാൻ നൂറുകണക്കിന് ഈറ്റകൾ സഹായകമായി.

ജൈവവളങ്ങളാണ് ചെടികൾ വളരുവാൻ ഉപയോഗിച്ചുവരുന്നത്. കലാഭവനിലെ ഡബ്ബിങ് താരം മണികണ്ഠനാണ് കേരളത്തിലെ ഫോറെസ്റ്റിഫിക്കേഷൻ പ്രോജക്ടുകൾ കൈകാര്യം ചെയുന്നത്.

ശ്രീലങ്കയിൽ കൊളമ്പോക്കെടുത്തുള്ള ഒരു നദിയുടെ തീരത്ത് ഏകദേശം ഇരുപത്ഏക്കറോളം വരുന്ന ഭൂമിയിൽ ഔഷധ സസ്യങ്ങളും പഴവർഗ്ഗങ്ങളുടെ സസ്യങ്ങളും വെച്ചുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. യുനെസ്‌കോയുടെ സഹായത്തോടെയാണ് ശ്രീലങ്കയിലെ ഫോറെസ്റ്റിഫിക്കേഷൻ പ്രോജക്ടുകൾ മനോജ് ഡിസിൽവ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. 

vd satheesan athirappilly forestification

യുഎഇ ആസ്ഥാനമായ ഫോറെസ്റ്റിഫിക്കേഷൻ കേരളത്തിൽ ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോമിൽ സ്‌കൂൾ കുട്ടികൾക്കായി വളർത്തുന്ന ഫോറെസ്റ്റിൽ മരങ്ങൾ നടുന്നതിന്റെ ഉത്‌ഘാടനം ബഹുമാനപ്പെട്ട കേരള പ്രതിപക്ഷനേതാവ് വിഡി സതീശൻ നിർവഹിച്ചു . ഫോറെസ്റ്റിഫിക്കേഷൻ ഫൗണ്ടർ സത്താർ അൽ കരൻ , സിൽവർ സ്റ്റോമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷാലിമാർ ഇബ്രാഹിം , സീഷോർ ഗ്രൂപ്പ് എംഡി മുഹമ്മദലി , ആലിയ ഗ്രൂപ്പ് എംഡി സിദ്ധിക്ക് , ബ്ലാക്ക് ക്വാറി ഫൗണ്ടർ സാബ് സോംഹൂൻ , അമാൻ , നവാസ് , പരിസ്ഥിതി സംവിധായകൻ വിജീഷ് മണി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

മലയാള നക്ഷത്രങ്ങളുടെ പേരിലുള്ള 28 ചെടികളും ദശപുഷ്പങ്ങളുടെ ചെടികളും കേരളത്തിൽ നിന്നും കൊണ്ടുപോയാണ് കൊളമ്പോയിൽ നടുന്നത്. ബെംഗളൂരുവിൽ നഗരത്തിനുള്ളിൽ ഏകദേശം രണ്ടേക്കറിൽ ഡിസൈൻ ഫാം എന്ന പേരിൽ ഔഷധ സസ്യങ്ങളുടെ ഒരു മിയാവാക്കി ഫോറെസ്റ്റ് ഇന്റർനാഷണൽ ഡിസൈൻ ഓർഗനൈസേഷൻ ഡയറക്ടർ സോണിയ മൻചന്ദ യും ഗിരീഷ് നായരും ചേർന്നുകൊണ്ട് ഏകദേശം ആയിരത്തോളം ചെടികൾ നട്ടു പരിപാലിക്കുന്നു.

ഗ്രീസിലെ സ്പാർട്ട എന്ന സ്ഥലത്തിനടുത്ത ഒരു മലഞ്ചെരുവിൽ നൂറോളം ഏക്കറിൽ ഒലിവ് മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് യൂറോപ്പിലെ ഫോറെസ്റ്റിഫിക്കേഷൻ പദ്ധതിയിൽ  റോയൽ സ്പാർട്ടൻ ഫൗണ്ടർ ജോർജ് അപ്പൊസ്‌ട്രോളാക്കസ് ഭാഗവാക്കായത്. 

ഭൂമിയെ സംരക്ഷിക്കുവാൻ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തരമായ നടപടിക്ക് ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ യുഎൻ ആഹ്വാനം ചെയ്തിരിക്കുന്ന ഈ വേളയിൽ കാലാവസ്ഥ പ്രവർത്തനത്തിൽ ഹരിതകൃഷി പദ്ധതികൾക്ക് കേന്ദ്രസ്ഥാനം നൽകുമെന്ന്  ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾ പ്രതിജ്ഞയെടുത്തു. 

ഇന്ത്യ, യുഎഇ, യുഎസ്, ചൈന എന്നിവയുൾപ്പെടെ 134 രാജ്യങ്ങൾ ഈ കരാറിൽ ഒപ്പുവെച്ചു. കാർഷിക മേഖലയിൽ നിന്നുമുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കാനാണ് ഹരിതകൃഷി എന്ന ആശയം.

forestification-14

വർദ്ധിച്ചുവരുന്ന പട്ടിണി, പോഷകാഹാരക്കുറവ്, സാമ്പത്തിക സമ്മർദ്ദങ്ങൾ, എന്നിവയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷഫലങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കുവാൻ ഈ പദ്ധതി കൊണ്ട് സാധിക്കും. 

പ്രകൃതിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും മണ്ണിന്റെ ആരോഗ്യവും ജൈവ വൈവിധ്യവും മെച്ചപ്പെടുത്തുന്നതിനും ഉയർന്ന കാർബൺ പുറന്തള്ളൽ രീതികളിൽ നിന്ന് കൂടുതൽ സുസ്ഥിരമായ രീതികളിലേക്ക് മാറുന്നതിന് രാജ്യങ്ങളും സംഘടനകളും ഒരുമിച്ചു പ്രവർത്തിക്കും.

പ്രകൃതി ദുരന്തങ്ങൾക്കുള്ള മുൻ‌കൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, സ്‌കൂൾ ഉച്ചഭക്ഷണ പരിപാടികൾ, മെച്ചപ്പെട്ട ജലമാനേജ്‌മെന്റ് എന്നിവ ഉപയോഗിച്ച് കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടുവാൻ കർഷകരെ സഹായിക്കുവാനും പദ്ധതിക്ക് സാധ്യമാകും.

forestification-4

ഫോറെസ്റ്റിഫിക്കേഷൻ ശ്രീലങ്കയിലെ കൊളമ്പോയിലെ പ്രോജക്റ്റ് പ്രശസ്ത ആർക്കിടെക്റ്റ് മിനോജ്‌ സിൽവ ഉത്‌ഘാടനം ചെയ്യുന്നു  

2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ച് നടന്ന ആഗോള കാലാവസ്ഥ സമ്മേളനത്തിന്റെ അവസാന ദിവസമായ ഡിസംബർ 12 ന്, ഉച്ചക്ക് 12 മണി 12 മിനുട്ട്, 12 സെക്കന്റ് ആയപ്പോൾ യുഎഇയിലും ഇന്ത്യയിലും ശ്രീലങ്കയിലും ബ്രസീലിലും വിയറ്റ്നാമിലും ഇന്തോനേഷ്യയിലും തുടങ്ങി 12 രാജ്യങ്ങളിൽ 12 മരങ്ങൾ വീതം നട്ടുകൊണ്ട് ഈ സമ്മേളനത്തിന് പിന്തുണ അറിയിച്ചു. 

മനുഷ്യകുലത്തിലെ ഒരു ചെറിയ വിഭാഗം പ്രകൃതിയെ വിവേചനരഹിതമായി ചൂഷണം ചെയ്തുപോന്നു. എന്നാൽ മുഴുവൻ മനുഷ്യരാശിയും അതിന്റെ വില നൽകേണ്ടിവന്നിരിക്കുന്നു. 

കഴിഞ്ഞ നൂറ്റാണ്ടിലെ തെറ്റുകൾ തിരുത്തുവാൻ ലോകത്തിന് കൂടുതൽ സമയമില്ല. ജനങ്ങളുടെ പങ്കാളിത്തത്തോടെ കാർബൺ കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ഗ്രീൻ ഇനീഷ്യേറ്റീവിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ''ഫോറെസ്റ്റിഫിക്കേഷൻ'' പങ്കാളിയായിരുന്നു.

forestification-5

തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മനക്കലപ്പടിയിൽ ആലുവക്കാരൻ ഫൗണ്ടേഷന്റെ പേരിൽ 12 മരങ്ങൾ നട്ടു പിടിപ്പിച്ചു. കർഷകനായ പൈങ്ങോട്ടിലെ അശോകൻ പരിയാടത്ത് ആദ്യ മരം നട്ടു

പ്രകൃതിരമണീയമായ മരുഭൂമികൾ സോഷ്യൽ മീഡിയയിൽ കൂടുതൽ സമ്പർക്കം പുലർത്തുന്നതിനാൽ, നിശബ്ദവും രഹസ്യവുമായ ചില സ്ഥലങ്ങളിലേക്ക് ഇത് കൂടുതൽ ട്രാഫിക്കിനെ നയിക്കുന്നു... സന്ദർശകരുടെ തിരക്ക് വർദ്ധിക്കുന്നത്, കൂടുതൽ മണ്ണൊലിപ്പും വന്യജീവികളുമായുള്ള കൂടുതൽ നിഷേധാത്മക ഇടപെടലുകളും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ടാക്കാം. 

വായു, ജലം, ശബ്ദം, മണ്ണ്, ഖരമാലിന്യ മലിനീകരണം, കാട്ടുതീ, ജലപാതകളിലെ രാസവസ്തു അല്ലെങ്കിൽ എണ്ണ ചോർച്ച, അനധികൃത മാലിന്യം, പ്ലാസ്റ്റിക് ഭീഷണി, ബാധിച്ച ചെടികൾ എന്നിങ്ങനെ വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളിൽ തത്സമയ ഫോട്ടോകൾ പോസ്റ്റ് ചെയ്യാനോ പങ്കിടാനോ സാധാരണക്കാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു.

സോഷ്യൽ മീഡിയ വന്യജീവികൾക്ക് നിരവധി അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. കൂടാതെ വന്യജീവി ചൂഷണത്തിനും സംരക്ഷിത പ്രദേശങ്ങളിലേക്കുള്ള സന്ദർശകരുടെ സമ്മർദ്ദം വർദ്ധിപ്പിക്കാനും തെറ്റായ വിവരങ്ങളുടെ വ്യാപനവും സ്വാധീനവും കാരണം മറ്റ് സംരക്ഷണ വിരുദ്ധ പെരുമാറ്റവും സംഭാവന ചെയ്തേക്കാം. 

forestification-10
ഫോറെസ്റ്റിഫിക്കേഷൻ നിർമിക്കുന്ന 'അട്ടപ്പാടിയേ'   എന്ന സിനിമയുടെ ഭാഗമായി അട്ടപ്പാടിയിൽ വൃക്ഷതൈകൾ നടുന്നതിന്റെ ഉത്‌ഘാടനം പ്രശസ്ത നാടൻ പാട്ടുകാരിയും തായ്കുലം തലൈവിയുമായി വടികമ്മ നിർവഹിക്കുന്നു

സോഷ്യൽ മീഡിയ കാട്ടുമൃഗങ്ങളെ വളർത്തുമൃഗങ്ങളായി സൂക്ഷിക്കുന്നത് സാധാരണമാക്കുന്നു, ഇത് അവയുടെ ആവശ്യം വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് മൃഗങ്ങളുടെ ക്ഷേമത്തെ ദോഷകരമായി ബാധിക്കുകയും വളർത്തുമൃഗങ്ങളായി വന്യമൃഗങ്ങളുടെ വ്യാപാരത്തിന് ഇന്ധനം നൽകുകയും ചെയ്യുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രധാനമായും മനുഷ്യന്റെ പെരുമാറ്റത്തിന്റെയും മനുഷ്യ തീരുമാനങ്ങളുടെയും ഫലമാണ്.

യുണൈറ്റഡ് നാഷൻസിന്റെ ഭാഗമായ പ്ലാന്‍റ് ഫോര്‍ പ്ലാനറ്റ് എന്ന പദ്ധതിയുടെ പ്രചരണാർത്ഥം  ലോകമെമ്പാടും ഒടു ട്രില്യണ്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന്‍റെ കേരളത്തിലെയും ശ്രീലങ്കയിലെയും അബുദാബിയിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 

വിയറ്റ്നാമിലും ഇന്തോനേഷ്യയിലും കഴിഞ്ഞ വർഷം  തന്നെ തുടക്കം കുറിച്ചു . നവവര്‍ഷത്തില്‍ ശ്രീലങ്കയില്‍ പ്ലാന്‍റ് ഫോര്‍ പ്ലാനറ്റ് പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന്‍റെ ഉദ്ഘാടനം. സിഗിരിയയിൽ സിലോണിസം ഫൗണ്ടർ മിനോജ് സിൽവ, കോ ഫൗണ്ടർ നിലു രജപക്സെ എന്നിവര്‍ ചേര്‍ന്ന് വിര്‍വഹിച്ചു. 

അബുദാബിയില്‍ ജനുവരി ഒന്നിന് നടന്ന ചടങ്ങില്‍ആ അറേബ്യൻ ഫാൽക്കൺ ഹോൾഡിങ് സിഇഎ ആമിന അല്‍ ദാഹിരി, സിഒഒ ജാസിം അല്‍ ബസ്തകി, സിഐഒ സഞ്ജയ് നദ്കര്‍ണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

forestification-6

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2024 മരങ്ങൾ നടുന്നതിന്റെ ഉത്‌ഘാടനം കൊടുങ്ങല്ലൂർ അൽ അമീൻ സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് കമണ്ഡലു എന്ന മരം നട്ടുകൊണ്ട് ഉത്‌ഘാടനം നിർവഹിക്കുന്നു

വിയറ്റ്നാമിലും ഇന്തോനേഷ്യയിലും യുഎഇയിലെ മറ്റ് എമിറേറ്റ്സുകളിലും ജനുവരിയില്‍ തന്നെ മരം വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നുണ്ട്. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വരും ദിവസങ്ങളില്‍ പദ്ധതിയില്‍ പങ്കാളികളാകും. ഫോറസ്റ്റിഫിക്കേഷന്റെ  ലക്ഷ്യങ്ങളിൽ ഒന്ന് കാടുകളെ സംരക്ഷിക്കുക എന്നതാണ്. 

നമ്മളെല്ലാവരും നിലനിൽപ്പിനായി ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിധത്തിൽ വനങ്ങളെ ആശ്രയിക്കുന്നു. വനങ്ങൾ നമുക്ക് ശ്വസിക്കാൻ ശുദ്ധവായു, ഭക്ഷണം, മരുന്നുകൾ, മരം, കാലിത്തീറ്റ, വ്യവസായങ്ങൾക്കുള്ള മറ്റ് അസംസ്‌കൃത വസ്തുക്കൾ എന്നിങ്ങനെയുള്ള മറ്റ് ഉറവിടങ്ങൾ നൽകുന്നു. വനങ്ങൾ മണ്ണൊലിപ്പ് തടയുകയും ഭൂമിയെ മുറുകെ പിടിക്കുകയും ചെയ്യുന്നു.

ഒരു  ബില്ല്യണിലധികം ആളുകൾ വനങ്ങളിലും പരിസരങ്ങളിലും താമസിക്കുന്നു, ഇന്ധനം, ഭക്ഷണം, മരുന്നുകൾ, നിർമ്മാണ സാമഗ്രികൾ എന്നിവയ്ക്കായി അവരെ ആശ്രയിച്ചിരിക്കുന്നു. നമ്മളെല്ലാവരും ദൈനംദിന ജീവിതത്തിൽ മരം ഉപയോഗിക്കുന്നു: വാസ്തവത്തിൽ, തടി ഉൽപന്നങ്ങളുടെ ആഗോള ആവശ്യം അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ മൂന്നിരട്ടിയിലധികം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

forestification-7

കേരളത്തിൽ ഒരു ലക്ഷം ഔഷധ വൃക്ഷതൈകൾ നടുന്നതിന്റെ ഉത്‌ഘാടനം ഇരിങ്ങാലക്കുട തഹസിൽദാർ സിമീഷ് സാഹു നിർവഹിക്കുന്നു. കലാഭവൻ മണികണ്ഠൻ സമീപം

എന്നാൽ മനുഷ്യരുടെ ആഘാതങ്ങൾ ഇതിനകം തന്നെ ലോകത്തിലെ 40% വനങ്ങളുടെ നാശത്തിലേക്ക് നയിച്ചു. ഇന്ന്, ഓരോ സെക്കൻഡിലും ഒരു ഫുട്ബോൾ പിച്ചിന്റെ വലിപ്പമുള്ള പ്രദേശം ഇപ്പോഴും നശിപ്പിക്കപ്പെടുന്നു. 

വനങ്ങൾ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് ഇത്രയധികം അടിയന്തിരമായിരുന്നില്ല. പ്രകൃതി സ്നേഹികൾ സൃഷ്ടിച്ച ഫോറെസ്റ്റിഫിക്കേഷൻ ഒരു ലളിതമായ ദൗത്യത്തോടെയാണ് സൃഷ്ടിച്ചത്: നമ്മുടെ വനങ്ങളും പരിസ്ഥിതിയും പുനഃസ്ഥാപിക്കാനും മെച്ചപ്പെടുത്താനും ആളുകളെ ഒരുമിച്ച് കൊണ്ടുവരിക. കുറച്ച് ചെലവഴിക്കുക, ഒരു മരം നടുക അല്ലെങ്കിൽ മരങ്ങൾ നടുക, നമ്മുടെ സ്വന്തം വനം സൃഷ്ടിക്കുക.

ഇക്കഴിഞ്ഞ വർഷത്തെ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറെസ്റ്റിഫിക്കേഷൻ എന്ന സംഘടനയും തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ ആലുവക്കാരൻ ഫൗണ്ടേഷനും സംയുക്തമായി 2024 ചെടികൾ മനക്കലപ്പടിയിൽ നടുകയുണ്ടായി. 

പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, ഋഷിവര്യന്മാർ ഉപയോഗിക്കുന്ന കമണ്ഡലു എന്ന വൃക്ഷ തൈ നട്ടുകൊണ്ട് ഉത്‌ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മാടവന അൽ അമീൻ സ്‌കൂൾ വിദ്യാർത്ഥികളും വൃക്ഷതൈകൾ നട്ടു . ആയുർ വേദവുമായി ബന്ധപ്പെട്ട വൃക്ഷതൈകളാണ് നട്ടു പിടിപ്പിച്ചത്. 

forestification-8

കേരളത്തിൽ മാത്രം ഒരു ലക്ഷം ചെടികൾ എന്ന ഉദ്യമം ഗിന്നസ് റെക്കോർഡ് സംവിധായകൻ വിജീഷ് മണി നിർവഹിച്ചു. 

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളത്തിൽ മാത്രം ഒരു ലക്ഷം ചെടികൾ എന്ന ഉദ്യമം ഗിന്നസ് റെക്കോർഡ് സംവിധായകൻ വിജീഷ് മണി നിർവഹിച്ചു . കേരളത്തിൽ പാലക്കാടും ഗുരുവായൂരും അതിരപ്പിള്ളിയിലും ഒരുങ്ങിവരുന്ന പ്രൈവറ്റ് ഫോറസ്റ്റുകൾ തമിഴ്‍നാട്ടിലെ ഗോപിചെട്ടിപാളയത്തും സേതുമടയിലും ആത്തുകുടിയിലും വ്യാപിപ്പിക്കുന്നു. 

ഫോറെസ്റ്റിഫിക്കേഷനും ആർട്ട് യുഎഇ യും സംയുക്തമായി ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹാരിതയുള്ള ഒരു ഫോറെസ്റ്റ് റെസിഡൻസി ആരംഭിക്കുന്നു. മുംബൈ ഗോവ അതിർത്തിയിലെ മംഗേലി എന്ന സ്ഥലത്തെ 272 ഏക്കർ പ്രകൃതിരമണീയമായ കുന്നിൻ മുകളിൽ ലോകത്തുള്ള ആർട്ടിസ്റ്റുകൾക്കും ഡിസൈനേഴ്സിനും മാത്രമായി  ''മൽഗോവ'' എന്ന പേരിൽ  റെസിഡൻസി പ്രശസ്ത ഇറ്റാലിയൻ ആർക്കിടെക്റ്റ് രൂപകൽപ്പന ചെയ്തുകൊണ്ടിരിക്കുന്നു. 

മൊബൈൽ ഫോണിന്റെ മാസ്മരിക വലയത്തിൽ നിന്നും മാറി പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുകൊണ്ട് അവരുടേതായ കലാരുചികൾ പ്രവർത്തികമാക്കുവാനുള്ള വേദിയൊരുക്കുകയാണ് ഉദ്ദേശലക്ഷ്യങ്ങൾ. 

അബുദാബിയിലെ രാജകുടുംബാംഗത്തിന്റെ നേതൃത്വത്തിൽ ആർട്ട് യുഎഇ സ്ഥാപകൻ സത്താർ അൽ കരൻ, മെർകുറിയോ ഡിസൈൻ ലാബറട്ടറി ഫൗണ്ടർ മാസ്സിമോ  മെർകുറിയോ, ബ്ലാക്ക് ക്വറി സ്ഥാപകൻ സാബ് സോംഹൂൻ എന്നിവർ ചേർന്നാണ് പദ്ധതി തയാറാക്കുന്നത്.

forestification-9

തൃശൂർ ജില്ലയിലെ കോണത്തുകുന്നിൽ ഏകദേശം ഒരേക്കറിനടുത്ത് സ്ഥലത്ത് മിയാവാക്കി
മാതൃകയിൽ കാടുണ്ടാക്കിക്കൊണ്ടാണ് പ്രശസ്ത പരിസ്ഥിതി സ്‌നേഹികളായ സാമുവലും ഇബ്രാഹിം ഷാലിമാറും ചേർന്ന് ഉത്‌ഘാടനം നിർവഹിച്ചത് .

കൂടാതെ പരിസ്ഥിതി വിഷയമാക്കി ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും തമിഴിലുമായി '' അട്ടപ്പാടിയേ '' എന്ന പേരിൽ ഒരു സിനിമ നിർമ്മിക്കുന്നു. ഫോറെസ്റ്റിഫിക്കേഷന്റെ ബാനറിൽ ഗിന്നസ് റെക്കോർഡ് സംവിധായകൻ വിജീഷ് മണി സംവിധാനം ചെയുന്ന സിനിമയുടെ പാട്ടുകൾ റഫീഖ് അഹമ്മദിന്റെ വരികളാണ് . 

സത്താർ അൽ കരൻ കഥയും തിരക്കഥയും എഴുതുന്ന സിനിമയുടെ പ്രചോദനം മഹീന്ദ്രയുടെ ആനന്ദ് മഹിന്ദ്രയുടെ ഒരു ട്വിറ്റർ പോസ്റ്റാണ്. പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടിയിൽ ഒരു കുന്നിൽ ചെരുവിൽ ചെടികൾ വെച്ചുപിടിപ്പിച്ചു തുടങ്ങി. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ ഛായാഗ്രാഹകൻ മധു അമ്പാട്ട് ആണ്.

forestification-11

കേരളത്തിൽ ഫോറെസ്റ്റിഫിക്കേഷൻ പദ്ധതികൾക്കായി ദുബായിലെ  ഒരുകൂട്ടം പ്രകൃതി സ്നേഹികൾ സംഭാവന ചെയ്ത വാഹനത്തിനുമുന്നിൽ സംവിധായകൻ വിജീഷ്‌മണിയും കലാഭവൻ മണികണ്ഠനും 

പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് മനുഷ്യന്റെ പ്രവർത്തനത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും മാറ്റങ്ങൾ അനിവാര്യമാണ്. നമ്മുടെ വനങ്ങൾ, പ്രധാനമായും ഇന്ത്യയിലെ പശ്ചിമഘട്ടം, ഗ്രീസിലെ ഒലിവ് വനങ്ങൾ, ശ്രീലങ്കയിലെ വനങ്ങൾ, നൈനിറ്റാളിലെ പൈൻ വനങ്ങൾ എന്നിവയുമായി വ്യക്തിപരവും അർത്ഥവത്തായതുമായ ബന്ധങ്ങൾക്ക് പ്രചോദനം നൽകുന്ന മുൻനിര കമ്പനിയാണ് ഫോറസ്റ്റിഫിക്കേഷൻ. 

പ്രകൃതി സ്നേഹികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വനവൽക്കരണം വനസംരക്ഷണ ശ്രമങ്ങൾക്ക് നേതൃത്വം നൽകുകയും ഉത്തരവാദിത്തമുള്ള വിനോദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ദേശങ്ങളും അവ നൽകുന്നതെല്ലാം ഒരു അന്താരാഷ്ട്ര നിധിയാണെന്നും നമ്മുടെ കമ്മ്യൂണിറ്റികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും ഫോറസ്റ്റിഫിക്കേഷന്‍ ഫൗണ്ടർ സത്താർ അൽ കരൻ അഭിപ്രായപ്പെടുന്നു.