ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് യൂറോപ്പ് ഹിമയുഗത്തിലാണന്നാണ് അറിയപ്പെട്ടിരുന്നത്.  യൂറോപ്പിന്റെ ഭൂരിഭാഗവും കനത്ത മഞ്ഞിൽ മൂടപ്പെട്ടിരുന്നു, ആയിരക്കണക്കിന് വർഷങ്ങളായി കാലാവസ്ഥ  മാറിത്തുടങ്ങി. 1970 വരെ വലിയ കുഴപ്പമില്ലാതെ ഇഴഞ്ഞിഴഞ്ഞു നീങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നതിന്റെ പാരമ്യതയിലെത്തി നിൽക്കുന്നു - ഹസ്സന്‍ തിക്കോടി എഴുതുന്നു

സമീപ ദശകങ്ങളിൽ, യൂറോപ്പ് ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ സാധാരണയേക്കാൾ വേഗത്തിൽ തണുപ്പ് കുറയുകയാണ്. അവസരത്തിലും അനവസരത്തിലും പതുക്കെപ്പതുക്കെ ചൂട് ഏറികൊണ്ടിരുന്നു.

New Update
hassan thikodi article-8
Listen to this article
0.75x 1x 1.5x
00:00 / 00:00

ഒരുകാലത്ത് തണുപ്പിൽ പൊതിഞ്ഞ രാജ്യമായിരുന്നു യൂറോപ്പ്. ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് യൂറോപ്പ് ഹിമയുഗത്തിലാണന്നാണ് അറിയപ്പെട്ടിരുന്നത്.   

Advertisment

യൂറോപ്പിന്റെ ഭൂരിഭാഗവും കനത്ത മഞ്ഞിൽ മൂടപ്പെട്ടിരുന്നു, അതുകൊണ്ടുതന്നെ വളരെ തണുത്ത കാലാവസ്ഥയായിരുന്നു ഇവിടങ്ങളിൽ.  

അതിനുശേഷം, ആയിരക്കണക്കിന് വർഷങ്ങളായി കാലാവസ്ഥ സ്വാഭാവികമായും കുറേശ്ശെ കുറേശ്ശെ  മാറിത്തുടങ്ങി. 

1970 വരെ വലിയ കുഴപ്പമില്ലാതെ ഇഴഞ്ഞിഴഞ്ഞു നീങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നതിന്റെ പാരമ്യതയിലെത്തി നിൽക്കുന്നു.

cop29

കാലാവസ്ഥാ വ്യതിയാനം ചർച്ചചെയ്ത ഏറ്റവും ഒടുവിലത്തെ ഉച്ചകോടി 2024 നവംബർ 11 മുതൽ നവംബർ 22 വരെ അസർബൈജാനിലെ ബാക്കുവിൽ നടന്നു. 

cop 29-2

ഈ സമ്മേളനമാണ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ  സിഒപി29 എന്ന പേരിൽ അറിയപ്പെട്ട ഏറ്റവും  പ്രധാന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി. 

കഴിഞ്ഞകാല ഉച്ചകോടിയിൽ വാഗ്ദാനം ചെയ്തതൊന്നും നടപ്പിൽ വരാത്തതിനാൽ സിഒപി29 നടക്കുന്ന വേദിക്കുമുമ്പിൽ പരിതസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചു. പക്ഷെ ഒന്നും നടന്നില്ല, പതിവുപോലെ അടുത്ത സമ്മേളന തിയ്യതി കുറിക്കപ്പെട്ടുകൊണ്ട് അവർ പിരിഞ്ഞു.

baku

(ബാക്കുവിൽ നടന്ന ഉച്ചകോടിയിൽ പ്രതിഷേധക്കാർ)

സിഒപി30 ബ്രസീലിലെ ബെലെമിൽ (നവംബർ 10–21, 2025) ആതിഥേയത്വം വഹിക്കും - ആമസോൺ മഴക്കാടുകൾക്ക് സമീപമുള്ള ഒരു പ്രതീകാത്മക സ്ഥലമാണിത്, ജൈവവൈവിധ്യത്തിനും വനസംരക്ഷണത്തിനും പ്രാധാന്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്തുകൊണ്ട് ചൂട് കൂടുന്നു

എന്തായിരുന്നാലും സമീപ ദശകങ്ങളിൽ, യൂറോപ്പ് ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ സാധാരണയേക്കാൾ വേഗത്തിൽ തണുപ്പ് കുറയുകയാണ്. അവസരത്തിലും അനവസരത്തിലും പതുക്കെപ്പതുക്കെ ചൂട് ഏറികൊണ്ടിരുന്നു. 

യൂറോപ്പിലും മറ്റു ലോകരാജ്യങ്ങളിലും വ്യാവസായിക യുഗം പിറവിയെടുത്തതോടെ മനുഷ്യന്റെ പ്രവർത്തനങ്ങളിൽ ഫോസിൽ ഇന്ധനങ്ങളുടെ (കൽക്കരി, എണ്ണ, വാതകം) ഉപയോഗം കൂടിവന്നു. അതോടൊപ്പം വനനശീകരണം സിഒ₂ പോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ അമിത ഉപയോഗവും കൂടി വന്നു. 

ഈ മനുഷ്യനിർമിത താപനം കാലാവസ്ഥാ വ്യതിയാനമായി മാറി. അതിനാൽ ചൂടുള്ള വേനൽക്കാലവും, ശൈത്യകാലത്ത് മഞ്ഞ് കുറവും, കൂടുതൽ ഉഷ്ണതരംഗങ്ങളും മഴയുടെയും മഞ്ഞുപെയ്യുന്നതിന്റെയും രീതികളിൽ മാറ്റങ്ങൾ സംഭവിച്ചു.

ice layers on lake

മഞ്ഞുപാളികൾ മൂടിയ തടാകകങ്ങൾ 

യൂറോപ്പിലെ വീടുകളിൽ പലതും കോൺക്രീറ്റ് നിർമിതമല്ല. ഇഷ്ടികയും മരവുമാണ് അവർ ഉപയോഗിക്കുന്നത്. പണ്ടുകാലത്തെ വീടുകളിൽ ലിവിങ് റൂമിനോട് ചേർന്ന് വിറകുപയോഗിച്ചുള്ള തീച്ചൂളകൾ ഉണ്ടാവും. 

ഇന്നും പലവീടുകളിലും അത്തരം തീച്ചൂളകൾ കാണാമെങ്കിലും ഇപ്പോൾ നിർമിക്കുന്ന വീടുകളിലും ഓഫീസുകളിലും ഇൻ-ബിൽറ്റ് ഗ്യാസ് ഹീറ്ററുകളാണുപയോഗിക്കുന്നത്. 

ശൈത്യത്തെ അകറ്റാൻ പണ്ടുമുതൽക്കേ മാർഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഇന്നും പലവീടുകളിലും എയർകണ്ടീഷണറുകൾ ഇല്ല. ഫേനുകൾ പോലും സാർവത്രികമായിട്ടില്ല. കാരണം ചൂട് അവരുടെ നാട്ടിൽ പതിവില്ലാത്തതായിരുന്നു.

room heating

ലിവിങ് റൂമിൽ വിറകും കരിയും ഉപയോഗിച്ച്‌ തീകായുന്ന രീതി

യൂറോപ്പിലെ കാലാവസ്ഥക്ക് വന്നുചേർന്ന സ്വാഭാവിക മാറ്റം ഇവിടുത്തെ ജനത പൂർണ്ണമായും ഉൾക്കൊണ്ടിട്ടില്ല. പക്ഷേ ഇയ്യിടെയായി പതിവിലും വേഗത്തിലും തീവ്രവുമായാണ് കാലാവസ്ഥാ മാറ്റങ്ങൾ കാണപ്പെടുന്നത്. സാധാരണയിലെ 20 ഡിഗ്രി ചൂട് പോലും അവർക്ക് അസഹനീയമാണ്. 

രാത്രി-പകൽ സമയക്രമങ്ങൾ:

അതോടോപ്പം വന്നു ചേരുന്ന നീണ്ട പകലുകൾ അവരെ അസ്വസ്ഥരാക്കുന്നു. സൂര്യനുദിക്കുന്നത് രാത്രി രണ്ടരക്കും മൂന്നിനുമാണ് അവസാനിക്കുന്നതാവട്ടെ വൈകുന്നേരം ഒമ്പതരക്കും പത്തിനുമിടയിൽ, ഏകദേശം പത്തൊൻപത്-ഇരുപത് മണിക്കൂർ പകലും നാല് മണിക്കൂർ രാത്രിയും. സൂര്യനുദിക്കാത്ത അപൂർവ്വം സമയങ്ങളും കിഴക്കിന്റെ അറ്റത്ത് അനുഭവപ്പെടാറുണ്ട്. 

വേനൽക്കാല അറുതി ദിനം (summer solstice) വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമാണ്, സൂര്യൻ വടക്കൻ അർദ്ധഗോളത്തിലെ ആകാശത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തുന്ന സമയമാണിത്. സാധാരണയായി എല്ലാ വർഷവും ജൂൺ 20 മുതൽ 21 വരെയുള്ള സമയങ്ങളിലാണ് ഇത് സംഭവിക്കുന്നത്. 
 
വേനൽക്കാല അറുതി ദിനം പോലെ (winter solstice) തണുപ്പുകാലത്ത് രാത്രി ദൈഘ്യം കൂടിയതാവുന്നു.  ഇത് മിക്കവാറും ഡിസംബർ 20-21 ദിനങ്ങളിലായിരിക്കും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ആർട്ടിക് സർക്കിളിന് സമീപമോ അതിനു മുകളിലോ, ശൈത്യകാല അറുതി കടുത്ത ഇരുട്ട് കൊണ്ടുവരുന്നു.

saturn

വടക്കൻ നോർവേ, അലാസ്ക, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളിൽ 24 മണിക്കൂർ ദിവസങ്ങളോ ആഴ്ചകളോ പൂർണ്ണമായ ഇരുട്ടോ സന്ധ്യയോ അനുഭവപ്പെടുന്നു. വേനൽക്കാലത്ത് അർദ്ധരാത്രി സൂര്യന് വിപരീതമാണ്. കൂടുതൽ മിതശീതോഷ്ണ പ്രദേശങ്ങളിൽ പോലും, അക്ഷാംശത്തെ ആശ്രയിച്ച് പകൽ സമയം 7–9 മണിക്കൂർ വരെ ചുരുങ്ങുന്നു.

പൊരിയുന്ന ചൂടിൽ യൂറോപ്പ്:

ഈ ജൂൺ അവസാനത്തിൽ ഇവിടത്തെ പത്രത്തിൽ അതിശയിപ്പിക്കന്ന ഒരു വാർത്ത കാണാനിടയായി. 

‘ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പല പ്രദേശങ്ങളിലും 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില അനുഭവപ്പെടുന്നു. 

ചില പ്രത്യേക സമയത്ത് സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ട്.  ഇത്തരം അവസരത്തിൽ കടിനമായ ഹീറ്റ് വേവ് ഉണ്ടാവും.

തെക്കൻ സ്‌പെയിനാണ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശം. ജൂൺ 28 ന് എൽ-ഗ്രനാഡോ പട്ടണത്തിൽ 46 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ജൂണിലെ പുതിയ റെക്കോർഡ്. 

തുർക്കിയുടെ പടിഞ്ഞാറൻ ഭാഗത്ത് കാട്ടുതീ പടർന്നതിനെത്തുടർന്ന് 50,000 പേർക്ക് വീടുകൾ വിടേണ്ടിവന്നു, ഫ്രാൻസിൽ ഉയർന്ന താപനില കാരണം 1350 സ്‌കൂളുകൾ അടച്ചു. 

പാരീസിലെ പ്രശസ്ത ലാൻഡ്മാർക്കായ ഈഫൽ ടവറിന്റെ മുകൾഭാഗം സുരക്ഷാ കാരണങ്ങളാൽ വിനോദസഞ്ചാരികൾക്ക് അടച്ചിട്ടു.

യുകെയിൽ, ജൂൺ 30-ന്  താപനില 33 ഡിഗ്രി സെൽഷ്യസിൽ കൂടുതലായി, വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് അതിന്റെ ഏറ്റവും ഉയർന്ന ചൂടിലാണ് ആരംഭിച്ചത്.

europe sizzils

ചൂടിനെ നേരിടാൻ ആളുകളെ സഹായിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഇറ്റലിയിലെ ടസ്കാനിയിൽ വെയിൽ കൂടുതലുള്ള സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നത് നിരോധിച്ചിരുന്നു, അതേസമയം ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ 70 വയസ്സിനു മുകളിലുള്ളവർക്ക് നീന്തൽക്കുളങ്ങളിൽ സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം ഉഷ്ണതരംഗങ്ങൾ കൂടുതലായി ഉണ്ടാകുന്നുവെന്നും യൂറോപ്പിലുടനീളം കടുത്ത വേനൽക്കാല ചൂട് സാധാരണമാകുമെന്നും വിദഗ്ദ്ധർ പറയുന്നു. 

weather changes

വർദ്ധിച്ചുവരുന്ന താപനില ഉൾപ്പെടെ ലോകത്തിലെ കാലാവസ്ഥാ രീതികളിലെ ദീർഘകാല മാറ്റങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം സൂചിപ്പിക്കുന്നത്.”

തണുപ്പ് കിട്ടാൻ എവിടെ പോകണം:

 “തണുപ്പ് കിട്ടാൻ എവിടെ പോകണം” എന്ന ശീർഷകത്തിൽ ജൂലൈ 6-ന് പുറത്തിറങ്ങിയ “ദ സൺഡേ ടയിംസിൽ’ ഒരു മുഴുപേജ് ലേഖനം കൂടി പ്രത്യക്ഷപ്പെട്ടതോടെ ചൂടിന്റെ ഗൗരവം ഒരു വലിയ ചർച്ചാ വിഷയമായിരിക്കുന്നു. 

the sunday times

ചൂടിൽ പൊരിയുന്ന യൂറോപ്പിന്റെ സമീപകാല അനുഭവങ്ങൾ ആ ലേഖനത്തിൽ വിവരിക്കുന്നുണ്ട്.  പലരും വലിയ ആശങ്കയിലാണ്. ഇത്തിരി തണുപ്പിനായി അവർ എവിടെ പോകും? 

യൂറോപ്പ് മുഴുവനായി മാറികൊണ്ടിരിക്കുകയാണ്. യുകെയിലെ വെയിൽസ്, കാർഡിഫ് എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ഇടക്കൊക്കെ അന്തരീക്ഷത്തിൽ മഴക്കാറുകൾ വന്നും പോയുമിരിക്കുന്നതിനാൽ ചൂടിന് അല്പം ശമനം ഉണ്ടാവും എന്നതൊഴിച്ചാൽ യു.കെ,യിലും ചൂട് ഏറിവരികയാണ്. 

നാലാൾ കൂടിന്നിടത്തെ ഏറ്റവും പുതിയ ചർച്ചാവിഷയം ഇവിടത്തെ ചൂടാണ്. ബീച്ചുകളും നദീതടങ്ങളും അർദ്ധവസ്ത്ര ധാരികളായവരെകൊണ്ട് നിറഞ്ഞു കവിയുന്നു. 

beach

ഉഷ്ണതരംഗത്തിന്റെ നിർവചനവും സ്വഭാവവും:

സമീപ വർഷങ്ങളിൽ, യൂറോപ്പിൽ തുടർച്ചയായി തീവ്രമായ ഉഷ്ണതരംഗങ്ങൾ അനുഭവപ്പെട്ടു, 2025 ലെ വേനൽക്കാലം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും ചൂടേറിയ ഒന്നായി ഉയർന്നുവരുന്നു. 

ഈ തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഒറ്റപ്പെട്ട പ്രതിഭാസങ്ങളല്ല, മറിച്ച് ആഗോള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിശാലമായ ഒരു പ്രവണതയുടെ ഭാഗമാണ്. 

യൂറോപ്പിലെ നിലവിലെ ഉഷ്ണതരംഗത്തെ നിർവചിക്കുന്നതിൽ അതിന്റെ കാലാവസ്ഥാ സവിശേഷതകൾ, അടിസ്ഥാന കാരണങ്ങൾ, സമൂഹത്തിലും ആരോഗ്യത്തിലും പരിസ്ഥിതിയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ എന്നിവ ഇവിടങ്ങളിൽ വ്യാപകമായി ചർച്ചചെയ്യപ്പെടുന്നു.

ഉയർന്ന ചൂടുള്ള കാലാവസ്ഥയും ഉയർന്ന ആർദ്രതയും ഉള്ള ഒരു നീണ്ട കാലയളവിനെയാണ് സാധാരണയായി ഉഷ്ണതരംഗമായി നിർവചിക്കുന്നത്. ഉദാഹരണത്തിന്, തുടർച്ചയായി മൂന്ന് ദിവസമെങ്കിലും ദിവസേനയുള്ള പരമാവധി താപനില ഒരു നിശ്ചിത പരിധിയിലെത്തുകയോ അതിലധികമോ ആകുകയോ ചെയ്യുമ്പോൾ ഉഷ്ണതരംഗം സംഭവിക്കുന്നതായി യുകെ മെറ്റ് ഓഫീസ് കണക്കാക്കുന്നു. 

വേനൽക്കാല താപനില സ്വാഭാവികമായും കൂടുതലുള്ള തെക്കൻ യൂറോപ്പിൽ, അതിനനുസരിച്ച് പരിധികൾ ക്രമീകരിക്കുന്നു. 

30 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തിയാൽ സ്കൂളുകൾക്ക് അവധി നൽകുന്നു. പൊതുവിൽ വേനലവധി ജൂലൈ 15-മുതൽ ആഗസ്റ്റ് വരെ ആയിരിക്കും.

2025 ലെ വേനൽക്കാലത്ത് പല യൂറോപ്യൻ രാജ്യങ്ങളിലും റെക്കോർഡ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെയിൻ, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിൽ താപനില 45°C (113°F) കവിഞ്ഞിട്ടുണ്ട്, അതേസമയം ജർമ്മനി, ഫ്രാൻസ്, യുകെ എന്നിവയുടെ ചില ഭാഗങ്ങളിൽ അവയുടെ സീസണൽ ശരാശരിയേക്കാൾ വളരെ ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്. 

രാത്രികാല താപനിലയും അസാധാരണമാംവിധം ഉയർന്ന നിലയിൽ തുടരുന്നു. വർദ്ധിച്ചു വരുന്ന ചൂട് ആരോഗ്യ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു. 

ഇവിടെ ജീവിക്കുന്ന മനുഷ്യർക്ക് പണ്ടുകാലത്ത് ചൂട് അന്യമായിരുന്നു. അതുകൊണ്ടുതന്നെ ഫാൻ പോലും അവരുടെ വീടുകളിൽ ഉണ്ടായിരുന്നില്ല, പക്ഷെ ഇപ്പോൾ പോർട്ടബിൾ എസികൾ വാങ്ങുന്ന തിരക്കിലാണവർ. 

സമൂഹത്തിലും പരിസ്ഥിതിയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ:

നിലവിലെ ഉഷ്ണതരംഗത്തിന്റെ ആഘാതങ്ങൾ വളരെ വലുതാണ്. പ്രത്യേകിച്ച് പ്രായമായവരിലും ദുർബലരായവരിലും, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ - പ്രത്യേകിച്ച് ഹീറ്റ് സ്ട്രോക്ക്, നിർജ്ജലീകരണം, ബ്ലഡ്പ്രഷറും ഹൃദയ സംബന്ധമായ സമ്മർദ്ദവും കുത്തനെ വർദ്ധിക്കുന്നതിനാൽ യൂറോപ്പിലുടനീളമുള്ള ആരോഗ്യ സംവിധാനങ്ങൾ സമ്മർദ്ദത്തിലാണ്. 

ആശുപത്രികൾ അടിയന്തര സന്ദർശനങ്ങളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നു, ചില രാജ്യങ്ങൾ തണുപ്പിക്കൽ കേന്ദ്രങ്ങളും പൊതുജനാരോഗ്യ മുന്നറിയിപ്പുകളും തുടരെത്തുടരെ പ്രക്ഷേപണം ചെയ്യുന്നുണ്ട്.

പരിസ്ഥിതിയും ദുരിതത്തിലാണ്. മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ കാട്ടുതീ കൂടുതൽ പതിവായി മാറുകയും രൂക്ഷമാവുകയും ചെയ്യുന്നു, ഇത് ആവാസവ്യവസ്ഥയെ ഭീഷണിപ്പെടുത്തുകയും വീടുകൾ നശിപ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യുന്നു. 

fam

കൃഷിയെയും ഇത് ആഴത്തിൽ ബാധിക്കുന്നു; ചൂടിൽ വിളകൾ വാടിപ്പോകുന്നു, ജലക്ഷാമം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്, ഇത് ഭക്ഷ്യസുരക്ഷയെമാത്രമല്ല മനുഷ്യരെയും മൃഗങ്ങളെയും സാരമായി  ഭീഷണിപ്പെടുത്തുന്നു. വെള്ളത്തിന്റെ ലഭ്യത കുറയുന്നതോടെ ഗ്രാമപ്രദേശങ്ങളിലെ കൃഷിയിടങ്ങളും കൃഷിക്കാരും ദുരിതത്തിലാവുന്നു.

ടൂറിസം ആശങ്കയിൽ:

നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിധികളെല്ലാം  പരീക്ഷിക്കപ്പെടുന്നു. ചിലയിടത്ത് ഭൂമി വിണ്ടുകീറി ഗർത്തങ്ങൾ രൂപപ്പെടുന്നു. റോഡുകൾ തകരുന്നു, റെയിൽവേ ട്രാക്കുകൾ വളയുന്നു, എയർ കണ്ടീഷനിംഗിന്റെ ഉപയോഗം വർധിക്കുന്നതോടെ  വൈദ്യുതി ഗ്രിഡുകൾ തകരാറിലാവുന്നു. 

ഇതൊന്നും ഇവിടെ പതിവില്ലാത്തതാണ്. അനായാസേന ജീവിതം നയിച്ച ഒരു ജനതയിൽ വന്നുപെട്ട കലാവസ്ഥാ വ്യതിയാനം അവരെ അത്ഭുതപ്പെടുത്തുന്നു. 

ബേക്കർ സ്ട്രീറ്റിലെ ഏറ്റവും തിരക്കേറിയ മാഡംതുസാഡീൽ പഴയപോലെ നീണ്ട ക്യൂ കാണുന്നില്ല. ടൂറിസ്റ്റുകൾ  മരത്തിന്റെ ചോലയിലോ ശീതികരിച്ച പബ്ബുകളിലോ കയറി ബിയറിൽ അഭയം തേടുന്നു.

evening time

വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലും ടൂറിസ്റ്റുകൾ അഭയം തേടുന്നത് നദിക്കരകളിലും ബീച്ചിലുമാണ്. ലണ്ടൻ നഗരത്തിൽ ചുറ്റിത്തിരിയുന്ന ടൂറിസ്റ്റുകളുടെ എണ്ണം കുറയുന്നു. 

ഒരുകാലത്ത് പിക്കാഡല്ലി സ്ട്രീറ്റും, ഓക്സ്ഫോഡ് സ്ട്രീറ്റും, ഹൈഡ് പാർക്കും സന്ദർശകരെകൊണ്ട്  നിറഞ്ഞിരുന്നെങ്കിൽ ഇന്നവിടങ്ങളിൽ ആളുകളുടെ വരവ് കുറഞ്ഞിരിക്കുന്നു. ചൂടായതിൽ നഗരം വിട്ട് പച്ചപ്പിന്റെ ഗ്രാമങ്ങലിക്കു അവർ ചേക്കേറുന്നു.  

tourism

പല യൂറോപ്യൻ രാജ്യങ്ങളുടെയും പ്രധാന സാമ്പത്തിക വരുമാനമാണ് ടൂറിസം. അമിതമായി ചൂടുള്ള സ്ഥലങ്ങളും അപകടകരമായ കാട്ടുതീ മേഖലകളും  ഒഴിവാക്കാൻ യാത്രക്കാർ ശ്രമിക്കുമ്പോൾ ടൂറിസം വരുമാനത്തിൽ കാര്യമായ കുറവുകൾ അനുഭവപ്പെടുന്നു. അത് രാജ്യത്തിന്റെ മൊത്തമായ ബഡ്ജറ്റിനെയും ബാധിക്കുന്നു.

വേനൽക്കാലത്തെ കൊടും ചൂടിൽ ആരോഗ്യപരമായ അപകടസാധ്യതകളും അസ്വസ്ഥതകളും കാരണം തെക്കൻ യൂറോപ്യൻ രാജ്യങ്ങൾ (സ്പെയിൻ, ഇറ്റലി, ഗ്രീസ്) വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നു. 

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വിനോദസഞ്ചാരികൾ യാത്ര ഒഴിവാക്കുന്നത് വർദ്ധിച്ചുവരികയാണ്, പ്രത്യേകിച്ച് റെക്കോർഡ് ഉയർന്ന താപനിലയുള്ള സമയത്ത്.

വേനൽക്കാലത്ത് ഡിമാൻഡ് കുറയുന്നതിനാൽ ദക്ഷിണ ടൂറിസം സമ്പദ്‌വ്യവസ്ഥകൾ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നു. വർദ്ധിച്ച ടൂറിസത്തിൽ നിന്ന് വടക്കൻ പ്രദേശങ്ങളും യുകെയും സാമ്പത്തികമായി നേട്ടമുണ്ടാക്കിയേക്കാം, പക്ഷേ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ടൂറിസ്റ്റുകൾ കൂടുമ്പോൾ നികത്താനാവുന്നില്ല.

യൂറോപ്പിലെ ഇപ്പോഴത്തെ ഉഷ്ണതരംഗവും കൊടും വേനലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ത്വരിതഗതിയിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. ഇത്തരം ചൂടേറിയ കാലാവസ്ഥ പ്രവചനാതീതമായി തുടരുമെന്നകാര്യത്തിൽ സംശയമില്ല. 

യൂറോപ്പ് മറ്റൊരു റെക്കോർഡ് ഭേദിക്കുന്ന വേനൽക്കാലത്തെ അഭിമുഖീകരിക്കുമ്പോൾ, ഗവൺമെന്റുകളും സമൂഹങ്ങളും വ്യക്തികളും കൂടുതൽ ജാഗ്രതോയോടെ പരിതസ്ഥിതി സംരക്ഷണോപാധികളും ദീർഘകാലടിസ്ഥാനത്തിലുള്ള നടപടികളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. 

യൂറോപ്പിന്റെ ഭാവി കാലാവസ്ഥയും അതിലെ ജനങ്ങളുടെ ക്ഷേമവും പരിഗണിക്കപ്പെടേണ്ടത് അടിയന്തിര പ്രാധാന്യതോടെയാണ് സർക്കാർ നേരിടുന്നത്.

യൂറോപ്പിലെ ഉഷ്ണതരംഗങ്ങൾ: ഒരു തലമുറയുടെ വീക്ഷണം

യൂറോപ്പിലെ ഇപ്പോഴത്തെ ഉഷ്ണതരംഗവും അസാധാരണമാംവിധം ചൂടുള്ള വേനലും വെറും കാലാവസ്ഥാ സംഭവങ്ങളല്ല. അവ തലമുറകളിലുടനീളം വ്യത്യസ്തമായി അനുഭവപ്പെടുന്ന സാമൂഹിക അനുഭവങ്ങളാണ്. 

മിതമായതും കൂടുതൽ പ്രവചനാതീതവുമായ യൂറോപ്യൻ വേനൽക്കാലങ്ങളിൽ വളർന്ന പഴയ തലമുറകൾ മുതൽ കാലാവസ്ഥാ അനിശ്ചിതത്വത്തിന്റെ ലോകത്ത് വളർന്ന ഇളയ തലമുറകൾ വരെ, ഉഷ്ണതരംഗങ്ങളോടുള്ള അനുഭവങ്ങളും ധാരണകളും പ്രതികരണങ്ങളും വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. 

ഈ വ്യത്യാസങ്ങൾ മനസ്സിലാക്കുന്നത്, കാലാവസ്ഥയുമായുള്ള സമൂഹത്തിന്റെ ബന്ധം എങ്ങനെ വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും ഈ മാറ്റം എന്ത് വെല്ലുവിളികളും അവസരങ്ങളും കൊണ്ടുവരുന്നുവെന്നും വെളിപ്പെടുത്തുന്നു.

പഴയ തലമുറ: ഒരു തണുത്ത ഭൂതകാലത്തിന്റെ ഓർമ്മകൾ:

1970-കൾക്ക് മുമ്പ് ജനിച്ച പഴയ തലമുറയിലെ പലർക്കും, യൂറോപ്പിലെ വേനൽക്കാലം ഒരുകാലത്ത് സുഖകരമായ ഊഷ്മളതയും ശീതളമായ കാലാവസ്ഥയും അപൂർവമായ തീവ്രതയും നിറഞ്ഞതായിരുന്നു. 30°C-ന് മുകളിലുള്ള ഒരു ദിവസം അന്നവർക്ക് ശ്രദ്ധേയമായിരുന്നു, ഉഷ്ണതരംഗങ്ങൾ അപൂർവമായിരുന്നു. 

മിക്ക വീടുകളിലും എയർ കണ്ടീഷനിംഗ് ആവശ്യമില്ലാത്തതിനാൽ അത് കാണുകയോ വാങ്ങുകയോ ചെയ്യാത്തതായിരുന്നു അവരുടെ ബാല്യങ്ങൾ. 

പുറത്ത് മരത്തിന്റെ തണലും അകത്ത് അപൂർവമായി ഫാനും തണുപ്പ് നിലനിർത്താൻ പര്യാപ്തമായിരുന്നു. ഇന്നത്തെ നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗങ്ങൾ ആ ഓർമ്മകളിൽ നിന്നുള്ള നാടകീയമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നു. 

പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ, പരിമിതമായ ചലനശേഷി, ശരീര താപനില നിയന്ത്രിക്കുന്നതിലെ ശാരീരിക വെല്ലുവിളികൾ എന്നിവ കാരണം പല പ്രായമായ വ്യക്തികളും കടുത്ത ചൂടിന് ഇരയാകുന്നു. 

അവരെ സംബന്ധിച്ചിടത്തോളം, ചൂട് അസ്വസ്ഥത മാത്രമല്ല, അത് അപകടകരവുമാണ്. പ്രായമായവരെ അനുപാതമില്ലാതെ ബാധിച്ച മാരകമായ 2003 യൂറോപ്യൻ ഉഷ്ണതരംഗം ഇപ്പോഴും ഒരു ഭയാനകമായ ഓർമ്മപ്പെടുത്തലായി തുടരുന്നു. 

2025-ൽ പല പ്രായമായവർക്കും ഇപ്പോഴും ആധുനിക കൂളിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലായിരിക്കാം അല്ലെങ്കിൽ ഉയർന്ന ഊർജ്ജ ബില്ലുകൾ തണുപ്പിക്കൽ സംവിധാനങ്ങൾ എസി/ഫാനുകൾ സ്ഥാപിക്കൽ പോലുള്ള ചൂടുമായി പൊരുത്തപ്പെടാനുള്ള ചെലവുകളുമായി പൊരുതാനാവുന്നില്ല. സാമ്പത്തികമായി വലിയ ഉയരത്തിലെത്താത്ത സാധാരണക്കാരുടെ കാര്യമാണ് സൂചിപ്പിക്കുന്നത്.

വൈകാരികമായി പ്രായമായവരിൽ പലപ്പോഴും നഷ്ടബോധവും ആശയക്കുഴപ്പവും അനുഭവപ്പെടാറുണ്ട്. ഒരിക്കൽ അവർക്കറിയാമായിരുന്ന കാലാവസ്ഥ ഇപ്പോൾ ഇല്ലാതായി. 

അവരുടെ ജീവിച്ചിരിക്കുന്ന ഓർമ്മകൾ പുതിയ യാഥാർത്ഥ്യവുമായി തികച്ചും വ്യത്യസ്തമായി മാറുന്നു, കൂടാതെ പലരും ഒരിക്കൽ അവർ നിസ്സാരമായി കരുതിയിരുന്ന അപ്രത്യക്ഷമാകുന്ന ഋതുക്കളെക്കുറിച്ചുള്ള ഉത്കണ്ഠയോ ദുഃഖമോ പ്രകടിപ്പിക്കുന്നു.

പുതിയ തലമുറ: പ്രതിസന്ധി സാധാരണവൽക്കരിക്കുന്നു:
പ്രത്യേകിച്ച് 2000 ന് ശേഷം ജനിച്ച യുവ യൂറോപ്യന്മാർ കാലാവസ്ഥാ അസ്ഥിരതയുടെ നിരന്തരമായ പശ്ചാത്തലത്തിലാണ് വളർന്നത്. 

അവർക്ക് ചൂടുള്ള വേനൽക്കാലവും ഉഷ്ണതരംഗങ്ങളും ഒരു അപവാദമല്ല. അവ ഒരു മാനദണ്ഡമായി മാറുകയാണ്. പഴയ തലമുറയിൽ നിന്ന് വ്യത്യസ്തമായി വേനൽക്കാലത്തിന്റെ നിർവചിക്കുന്ന സവിശേഷതയായി അവർ കടുത്ത ചൂടിനെ നേരിടാനുള്ള സാധ്യത കൂടുതലാണ്.

സാങ്കേതികവിദ്യ ജീവിതശൈലി വിവരങ്ങൾ എന്നിവയുടെ കാര്യത്തിൽ ഈ തലമുറ സാധാരണയായി ചൂടിനോട് പൊരുത്തപ്പെടാൻ കൂടുതൽ സജ്ജരാണ്. യുവാക്കൾ പലപ്പോഴും ആധുനികവും നന്നായി ഇൻസുലേറ്റ് ചെയ്തതുമായ കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. സ്മാർട്ട്‌ഫോണുകൾ വഴി ചൂട് മുന്നറിയിപ്പുകളെക്കുറിച്ച് ബോധവാന്മാരാണ്. 

കൂടാതെ എയർകണ്ടീഷൻ ചെയ്ത പൊതു ഇടങ്ങളിലേക്ക് അവർ എളുപ്പത്തിൽ പ്രവേശിക്കാനും കഴിയും. കാലാവസ്ഥാ പാറ്റേണുകൾ ട്രാക്ക് ചെയ്യുന്നതിനും, ചൂടിനെക്കുറിച്ച് ആസൂത്രണം ചെയ്യുന്നതിനും, കാലാവസ്ഥാ നടപടികൾക്കായി വാദിക്കുന്നതിനും ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനാൽ അവർ കൂടുതൽ ഡിജിറ്റലായി ബന്ധപ്പെട്ടിരിക്കുന്നു.

എന്നിരുന്നാലും സാധാരണവൽക്കരണത്തിന് പരിമിതികൾ ഏറെയാണ്. പല യുവ യൂറോപ്യന്മാരും ഒരുതരം "കാലാവസ്ഥാ ക്ഷീണം" അല്ലെങ്കിൽ പാരിസ്ഥിതിക ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. 

കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള നിരന്തരമായ മുന്നറിയിപ്പുകളാൽ അവർ അസ്വസ്ഥരാണ്. തീവ്രമായ കാലാവസ്ഥ അവരുടെ മുതിർന്നവരുടെ ജീവിതത്തെയും, കരിയറിനെയും എവിടെ, എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള ആശങ്കയും  തീരുമാനങ്ങളെയും ഭാവിയെയും അവർ ഭയത്തോടെ നോക്കിക്കാണുന്നു.

സാംസ്കാരികമായി യുവതലമുറയ്ക്ക് കൂടുതൽ പൊരുത്തപ്പെടുന്ന രീതികൾ ഉണ്ടായിരിക്കാം. ഇൻഡോർ വിനോദം, രാത്രികാല സാമൂഹികവൽക്കരണം, അല്ലെങ്കിൽ പുറത്തെ ചൂടിനേക്കാൾ ഡിജിറ്റൽ പരിഹാരങ്ങൾ എന്നിവ ഇഷ്ടപ്പെടുന്നു. 

എന്നിരുന്നാലും, ഈ പൊരുത്തപ്പെടുത്തൽ ചിലപ്പോൾ കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ സ്വഭാവത്തെ മാറ്റിയേക്കാം. എന്തെങ്കിലും "സാധാരണ" ആയിത്തീരുമ്പോൾ, അത് അപകടകരമാണെങ്കിൽ പോലും, അതിന്റെ ഞെട്ടൽ യുവതലമുറക്കും താങ്ങാനാവാതെ വരും.

പരിഹാരങ്ങൾ തേടി യാത്രകൾ

പാരീസ് കരാർ (സിഒപി21) പോലുള്ള കാലാവസ്ഥാ വ്യതിയാന സമ്മേളനങ്ങൾ, താപനം 2° സെല്‍ഷ്യസില്‍ താഴെയായി പരിമിതപ്പെടുത്താനുള്ള ആഗോള പ്രതിജ്ഞാബദ്ധതകൾ, വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാമ്പത്തിക പ്രതിജ്ഞകൾ, പുരോഗതി ട്രാക്ക് ചെയ്യുന്നതിനുള്ള ചട്ടക്കൂടുകൾ എന്നിവയിലേക്ക് നയിച്ചു, എന്നാൽ മന്ദഗതിയിലുള്ള നടപ്പാക്കൽ, സ്വമേധയാഉള്ള ലക്ഷ്യങ്ങൾ, തുടർച്ചയായ ഉയർന്ന ഉദ്‌വമനം എന്നിവയാൽ അവയുടെ ആഘാതം പരിമിതപ്പെടുത്തിയിരിക്കുന്നു. 

ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനും പുനരുപയോഗ ഊർജ്ജത്തെ പിന്തുണയ്ക്കുന്നതിനും രാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ടെങ്കിലും, പലതും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പാതയിലല്ല സഞ്ചരിക്കുന്നത്. 

കൂടാതെ വാഗ്ദാനം ചെയ്ത കാലാവസ്ഥാ ധനസഹായം പലപ്പോഴും യഥാസമയം കൈമാറാറുമില്ല.  തൽഫലമായി മൂന്നാംലോക രാജ്യങ്ങളിലെ കാലാവസ്ഥാ സംവിധാനങ്ങൾ സാവധാനത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. 

ദശാബ്ദങ്ങളായി അടിഞ്ഞുകൂടിയ ഹരിതഗൃഹ വാതകങ്ങളാൽ ആഗോളതാപനം നയിക്കപ്പെടുന്നതിനാലും, ഉഷ്ണതരംഗങ്ങൾ പോലുള്ള തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ തീവ്രമായി തുടരുന്നു. കാലാവസ്ഥാ വ്യതിയാന ഉച്ചകോടികളും പരിഹാരമാർഗങ്ങളും ഒരു മരീചികയായി തുടർന്നുകൊണ്ടേയിരിക്കും. 

ലോകത്തിലെ വയസ്സൻ നേതാക്കന്മാരുടെ വാർഷിക കൂടിച്ചേരലുകളും അത്താഴം കഴിച്ചു പിരിയലുമല്ലാതെ മറ്റൊന്നും ഇത്തരം സമ്മേളനങ്ങൾകൊണ്ടുണ്ടാവുന്നില്ല. വരാനിരിക്കുന്ന COP30-നും ഗണ്യമായ മാറ്റങ്ങൾ വരാനുള്ള സാദ്ധ്യതകൾ വളരെ പരിമിതമാണ്.

- ഹസ്സൻ തിക്കോടി (email: hassanbatha@gmail.com.phone 9747 88 33 00).

Advertisment