കുവൈറ്റ് യുദ്ധഭൂമിയിൽ ഉയർന്ന ബർമൻ പലായനത്തിന്റെ വേദനകൾ. അഞ്ചാം ചരമവാർഷികത്തിൽ ഖാദർ പെരുമയുടെ മറക്കാനാവാത്ത ഓർമ്മപ്പതിപ്പുകൾ - ഹസ്സൻ തിക്കോടി എഴുതുന്നു

എല്ലാ യുദ്ധങ്ങളും വേദനകളാണ്, നഷ്ട്ടങ്ങളും വേർപാടുകളും ദുരിദങ്ങളും മാത്രമാണ് മനുഷ്യരാശിക്ക് കൊടുക്കുന്നത്. ആയുധ കച്ചവടക്കാരുടെ ആറാട്ടായിരിക്കും ഓരോ യുദ്ധവും. 

New Update
hassan thikkodi article ua khadar

ഇറാഖ്-കുവൈറ്റ് യുദ്ധം അവസാനിച്ചത്തോടെ കുവൈറ്റിൽ പുനർനിർമാണ പ്രക്രിയകൾ തുടങ്ങി. ആളിക്കത്തുന്ന 700 -ലധികം എണ്ണക്കിണറുകൾ പൂർണമായും കത്തിയണഞ്ഞിട്ടില്ല. 

Advertisment

കരിപുരണ്ട കെട്ടിടങ്ങളും ഓയിലിന്റെ മണമുള്ള മണൽത്തരികളും കുവൈറ്റിന്റെ ശാപമായി മാറിയ നാളുകളിലാണ് ഖാദർക്ക കുവൈറ്റിലേക്ക് വരാൻ ആഗ്രഹം അറിയിച്ചത്. ഓപ്പറേഷൻ ഡിസേർട്ട് എന്ന പേരിലറിയപ്പെട്ട രണ്ടാം ഗൾഫ് യുദ്ധത്തിന് ശേഷം.

oil well kuwait

കുവൈറ്റിലെ 700 എണ്ണക്കിണറുകൾ കത്തുമ്പോൾ

അദ്ദേഹത്തിനും ഭാര്യക്കും കുവൈറ്റ് എയർവെയ്‌സ് ടിക്കറ്റും എന്നോടൊപ്പമുള്ള താമസവും ഒരുക്കിയതോടെ കുവൈറ്റിലെ പരിപാടികൾ ആസൂത്രണം ചെയ്യാൻ (കുവൈറ്റ് ആർട് ലവേഴ്സ് അസോസിയേഷൻ) “കല” യും മുന്നോട്ട് വന്നു. 

എന്നോടപ്പം താമസിച്ച ദിവസങ്ങളിൽ അദ്ദേഹം പങ്കുവെച്ച വർത്തമാനങ്ങളിൽ അധികവും രണ്ടാം ലോകമഹായുദ്ധകാലത്തെ പലായനത്തിന്റെ ഓർമ്മകളായിരുന്നു. 

kuwait tower

കുവൈറ്റിന്റെ ലാൻഡ്മാർക്ക് - കുവൈറ്റ് ടവർ

ഏഴുവയസ്സുകാരനായ ഖാദറിനെ ചുമലിലേറ്റി ബർമയിലെ ഐരാവതി നദീതീരത്തുനിന്നും കാൽനടയായി കൊയിലാണ്ടിയിലേക്ക് പലായനം ചെയ്ത ഒരു ഉപ്പയുടെയും മകന്റെയും തീഷ്ണമായ അനുഭവങ്ങൾ അയവിറക്കുകയായിരുന്നു ഖാദർക്ക.

പാലായനത്തിന്റെ നടുക്കുന്ന ഓർമ്മകൾ 

ഖാദർക്ക, പലായനത്തിന്റെ സ്വന്തം അനുഭവങ്ങൾ അയവിറക്കാൻ കാരണമായത് ഇറാഖികൾ കുവൈറ്റിൽ അധിനിവേശം നടത്തിയ ആദ്യരാത്രിമുതൽ ഭരണാധികാരികൾ അടക്കം സ്വദേശിയരും വിദേശീയരും യുദ്ധം ഭയന്ന് കൂട്ട പലായനം ചെയ്ത സമാന അനുഭവമുള്ള ഭൂമികയിൽ എത്തിയതിനാലായിരുന്നു. 

ഭയപ്പാടോടെ പേടിച്ചോടുന്ന മനുഷ്യരുടെ മനസ്സ് എല്ലായിടത്തും ഒരു പോലെയാണ്. സ്വന്തം മണ്ണിൽ നിന്നും ഒഴിഞ്ഞുപോവേണ്ട അതിദാരുണമായ അവസ്ഥ ഇന്നും തുടരുന്നു. യുദ്ധങ്ങളും, പലായനങ്ങളും, വംശഹത്യയും ഒരിക്കലും അവസാനിക്കുന്നില്ല. അത് ഗസ്സയിലായായും, ഉക്രൈനിലായാലും, സുഡാനിലായാലും യുദ്ധക്കെടുതികളും പാലായനവും ദുസ്സഹമാണ്. 

ua khadar

യു.എ.ഖാദറും ഹസ്സൻ തിക്കോടിയും കുവൈറ്റ് എംബസി ഫാസ്റ്റ് സിക്രട്ടറിയോടൊപ്പം

കുവൈറ്റിൽ താമസിച്ച രണ്ടാഴ്ചകളിൽ അദ്ദേഹം ഒരുപാട് സാഹിത്യ-സാംസ്‌കാരിക സദസ്സുകളിൽ പങ്കെടുത്തു. കലയുടെ പുരസ്‌കാരവും ആദരവും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി  ഏറ്റുവാങ്ങി. 

അധിനിവേശവും തുടർന്നുള്ള യുദ്ധവും മുറിവേൽപ്പിച്ച കുവൈറ്റിന്റെ മുരുഭൂമികളിലൂടെ, എണ്ണക്കിണറുകൾ കത്തിച്ചാമ്പലായ എണ്ണപ്പാടത്തിലൂടെ മരുഭൂമിയുടെ പെരുമകൾ വിവരിച്ചുകൊണ്ട് ഞങ്ങൾ എന്നും ചുറ്റിക്കറങ്ങി.

എണ്ണ കമ്പനിയിലെ വിരുന്ന് 

അതിൽ ഏറ്റവും പ്രാധാന്യമായതും ഖാദർക്കക്ക് ഏറെ ഇഷ്ട്ടപ്പെട്ടതും കുവൈറ്റ് ഓയിൽ കമ്പനി (കെ.ഓ.സി) ഭാവി തലമുറക്ക് കാണാനായി ഒരുക്കിയ കുവൈറ്റ് അധിനിവേശത്തിന്റെ നഖചിത്രങ്ങൾ കൂട്ടിയിണക്കിയ മ്യൂസിയത്തിലെ ഹൃദയഭേദകമായ ഇന്നലെകളുടെ ജീവിക്കുന്ന ചിത്രങ്ങളും യുദ്ധം തകർത്തുതരിപ്പണമാക്കിയ അവശിഷ്ടങ്ങളുടെ അവശേഷിക്കുന്ന കഥകൾ മാലോകരോട് പറയാതെ പറഞ്ഞുതരുന്ന കാഴ്ചകളുമായിരുന്നു. 

മ്യൂസിയം കണ്ടിറങ്ങിതോടെ കെ.ജി.ഒസിയുടെ ചെയർമാനായ ഹാഷിം അൽ-രിഫായി ഓയിൽ കമ്പനിയുടെ ഗസ്റ്റ് ഹൗസിൽ കുവൈറ്റികളുടെ പരമ്പരാഗത രീതിയിൽ ഒരുക്കിയ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഖാദർക്ക അവരോടായി രണ്ടാം ലോകമഹായുദ്ധത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ചു.

war

എല്ലാ യുദ്ധങ്ങളും വേദനകളാണ്, നഷ്ട്ടങ്ങളും വേർപാടുകളും ദുരിദങ്ങളും മാത്രമാണ് മനുഷ്യരാശിക്ക് കൊടുക്കുന്നത്. ആയുധ കച്ചവടക്കാരുടെ ആറാട്ടായിരിക്കും ഓരോ യുദ്ധവും. 

ഏഴാംവയസ്സിൽ ഒരു വലിയ യുദ്ധം നേരിൽ കണ്ട ഒരു കുട്ടിയുടെ ദീനരോധങ്ങൾ എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഖാദറിനെ പ്രസവിച്ച മൂന്നാം നാൾ അമ്മയായ മാ മൈഥി മരിക്കുന്നു. ഖാദർക്കക് മുലപ്പാൽ പോലും കടമായിരുന്നു. ഉമ്മയുടെ അനിയത്തിയുടെ തണലിലായിരുന്നു ഏഴാം വയസ്സുവരെ ജീവിച്ചത്. 

ബർമ്മയിൽ ഘോരയുദ്ധം തുടങ്ങിയപ്പോൾ സ്വന്തം കുഞ്ഞിനെ തോളിലേറ്റി ഉടുതുണിക്ക് മറുതുണിയില്ലാതെ റംഗൂണിൽ നിന്നും ഉസ്സങ്ങാന്റെകത്തെ മൊയ്തീൻ കുട്ടി നടത്തം ആരംഭിച്ചു. 

ലക്ഷ്യം മകനെ നാട്ടിൽ എത്തിക്കുകയായിരുന്നു. അങ്ങനെ കൊയിലാണ്ടിയിൽ ജീവിക്കാൻ തുടങ്ങിയ ഖാദർക്ക തിക്കോടിക്കാരിയെ കല്യാണം കഴിച്ചതോടെ തൃക്കോട്ടൊർക്കാരുടെ കഥാകാരനായി മാറുകയായിരുന്നു.

-ഹസ്സൻ തിക്കോടി(hassanbatha@gmail.com, phone: 9747883300)

Advertisment