സമാധാനത്തിന്റെ വെള്ളരിപ്രാവ് ശാരദകുട്ടി ടീച്ചർ അവർകളുടെ ശ്രദ്ധയിലേക്ക്, നിങ്ങളുടെ പോസ്റ്റ് വായിച്ചു. തികച്ചും ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിക്കുന്ന ഒരു പോസ്റ്റ്.
ടീച്ചർ പറഞ്ഞത് പോലെ ഏതൊരാളും സമാധാനം ആണ് ആഗ്രഹിക്കുന്നത്, അതുകൊണ്ട് തന്നെ നമുക്ക് നേരെ ഒരാള് ആക്രമിക്കാൻ വന്നാൽ തിരികെ ആക്രമിക്കുന്ന സ്വഭാവം നമുക്കില്ല. എന്നാല് ലോകം മുഴുവൻ സമാധാനം നശിപ്പിക്കുന്ന ഒരേ ഒരേ സംഗതി എന്താണ് എന്ന് വച്ചാൽ അത് ഭീകരവാദം ആണ്...
ഭീകരവാദം ഏത് രാജ്യത്ത് ഉണ്ടെങ്കിലും ആ രാജ്യത്തിനും മറ്റുള്ള രാജ്യങ്ങൾക്കും അത് സമാധനക്കേട് ഉണ്ടാക്കുക തന്നെ ചെയ്യും. ഇവിടെ കൃത്യമായി ഇന്ത്യ, ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ ജനങ്ങൾക്ക് എതിരെയല്ല, മറിച്ച് ഭീകരവാദത്തിന് എതിരെയാണ് ഞങ്ങൽ പ്രതികരിക്കുന്നത് എന്ന്. പിന്നെ ഒരു യുദ്ധം വന്നാൽ അത് ഒരു രാജ്യത്തിനും നല്ലതല്ല എന്നത് എല്ലാവര്ക്കും അറിയാം, എന്ന് കരുതി എത്രകാലം നമ്മുടെ സഹോദരങ്ങളുടെ ജീവനുകൾ നഷ്ടപ്പെടുത്തണം, എത്ര കുടുംബത്തിന്റെ കണ്ണീരുകൾ നമ്മൾ കാണണം ?
അതുകൊണ്ട് മറുപടി കൊടുക്കേണ്ടത് കൊടുക്കുക തന്നെ വേണം. എങ്കിലേ ഇനി വരുന്ന തലമുറയ്ക്ക് സമാധാനത്തോടെ ഇവിടെ ജീവിക്കുവാൻ സാധിക്കൂ.
പിന്നെ അങ്ങ് പഹൽഗാമിൽ മരിച്ചത് നമ്മുടെ സഹോദരങ്ങൾ ആണ്, അതിന്റെ വേദന അറിയണമെങ്കിൽ രക്തബന്ധത്തിൽ ഉള്ള ഒരാളുടെ ജീവനെങ്കിലും നഷ്ടപ്പെടണം, എങ്കിൽ ഒരുപക്ഷേ നിങ്ങള് പറഞ്ഞേനെ, ഭീകരവാദികളെ വധിക്കണം എന്നത്.
ഞങ്ങളാരും മനുഷ്യ ജീവനുകൾ നഷ്ടപ്പെടണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ അല്ല, പക്ഷേ മനുഷ്യ ജീവനുകൾക്ക് ഒരു വിലയും നൽകാതെ അതി ക്രൂരമായി കൊന്ന് കളയുന്ന ഭീകരന്മാരെ ഒരു ദയയും നൽകാതെ കൊന്ന് കളയണം എന്ന് തന്നെ ആഗ്രഹിക്കുന്ന വ്യക്തികളാണ്, അവിടെ ഞങ്ങൾക്ക് നിങ്ങളെപ്പോലെ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ആകുവാൻ വയ്യ....
/sathyam/media/media_files/2025/05/10/HZML4z4bhUEkAwgwEKfz.jpg)
പണ്ട് ഗാന്ധിജി പറഞ്ഞത് പോലെ "ഒരു കരണത്ത് അടിച്ചാൽ മറു കരണം കാണിച്ചു കൊടുക്കണം " എന്ന ചിന്ത ഇന്നും ഭാരതീയന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല, പക്ഷേ വർഷങ്ങളായി നമ്മളെ ദ്രോഹിക്കുന്ന തീവ്രവാദികളെ, മറു കരണം കാണിച്ചു കൊടുത്ത് സമാധാനം വാങ്ങേണ്ട ആവശ്യം ഇന്നത്തെ ഇന്ത്യയ്ക്ക് ഇല്ല..
അതുകൊണ്ട് തന്നെ അടിച്ചാൽ തിരിച്ചടിക്കും, ഭീകരവാദത്തിന് മാപ്പില്ല... അതുകൊണ്ട് തീവ്രവാദികൾ ഇങ്ങോട്ട് കേറി ചൊറിഞ്ഞാൽ, ഞങ്ങളുടെ സഹോദരങ്ങളെ കൊന്നാൽ, തിരിച്ചടിച്ചിരിക്കും....
മധുവിധു ആഘോഷിക്കാൻ പോയപ്പോൾ തന്റെ ഭർത്താവ് സ്വന്തം കൺമുന്പിൽ വെടിയേറ്റ് മരിച്ചപ്പോൾ അവിടെ ജീവിതം നഷ്ടമായത് സമാധാനത്തിന്റെ വെള്ളരിപ്രാവുകൾക്ക് അല്ല, മറിച്ചു ഒരു പാവം പെൺകുട്ടിക്ക് ആണ്, അവളുടെ പ്രതീക്ഷകൾക്ക് ആണ്.
അങ്ങനെ 26 ജീവനുകൾ ആണ് നഷ്ടമായത്, 26 കുടുംബത്തിന്റെ എന്തൊക്കെയോ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നഷ്ടമായത്. അതുകൊണ്ട് ഇത് ഞങ്ങൾക്ക് അഭിമാനത്തേക്കാൾ ഉപരി ഞങ്ങളുടെ കൂടെപ്പിറപ്പുകളുടെ കണ്ണ് നീരിനുള്ള മറുപടിയാണ്....
നിരവധി ആളുകൾ ജീവൻ കൊടുത്തു നേടി എടുത്തത് ആണ് ഇന്ത്യക്ക് സ്വാതന്ത്യം, അങ്ങനെ സ്വാതന്ത്യം ലഭിച്ച രാജ്യത്ത് സമാധാനത്തോടെ ജീവിക്കണം എങ്കിൽ ഭീകരർ ഇല്ലാതെ ആവണം, അത് ഏത് രാജ്യത്ത് ഉള്ള ഭീകരർ ആണെങ്കിലും....
തിരിച്ചടിച്ച എന്റെ രാജ്യത്തിന്റെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ....
ഭാരത് മാതാ കീ ജയ്..
(ആക്രമണത്തിൽ പരിക്ക് പറ്റിയ ഭീകരരെ പാക്കിസ്ഥാൻ സേന തലവന്മാർ സന്ദർശിച്ച വാർത്ത ഒക്കേ ടീച്ചർ കണ്ടു കാണുമല്ലോ. പാക്കിസ്ഥാന്റെ തീവ്രവാദ ബന്ധങ്ങൾ എത്രമാത്രം ഉണ്ട് എന്നത് വളരെ വ്യക്തമാക്കുന്നതാണ് ഈ കാര്യങ്ങള്...)
ഭീകരവാദികളോട് സമാധാനത്തിന്റെ വെള്ളരിപ്രാവ് ആവാൻ ആഗ്രഹിക്കാത്ത ഇന്ത്യക്കാരൻ.
-ജിതിൻ ഉണ്ണികുളം