Advertisment

100 അടി ഉയരത്തില്‍ നിന്ന് താഴെയിട്ട് തകർത്തത് 10 പുത്തന്‍ കാറുകൾ; വാഹനലോകത്തെ അമ്പരപ്പിച്ച വോൾവോയുടെ സുരക്ഷ പരിശോധന വെെറല്‍, വീഡിയോ

New Update

സുരക്ഷക്ക് വലിയ രീതിയില്‍ പ്രാധാന്യം നല്‍കുന്ന വാഹന നിര്‍മ്മാതാക്കളാണ് വോള്‍വോ. സ്വീഡിഷ് വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ കാറുകള്‍ പുതിയ രീതിയിലുള്ള ക്രാഷ് ടെസ്റ്റിങിനും സുരക്ഷാ പരിശോധനയ്ക്കും വിധോയമാക്കാന്‍ മടിക്കാറില്ല. വോള്‍വോ നടത്തിയ പുതിയൊരു ക്രാഷ് ടെസ്റ്റാണ് വാഹനലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

100 അടി ഉയരത്തില്‍ നിന്ന് വാഹനങ്ങളെ താഴേക്കിട്ടാണ് വോള്‍വോയുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായി സുരക്ഷ പരിശോധിച്ചത്. വാഹനത്തിന്റെ സുരക്ഷ മാത്രമല്ല, വലിയ രീതിയിലുള്ള അപകടങ്ങള്‍ സംഭവിച്ചാൽ എങ്ങനെ യാത്രക്കാരെ എങ്ങനെ പെട്ടെന്ന് പുറത്തെടുക്കാം എന്നതായിരുന്നു വോൾവോയുടെ ലക്ഷ്യം. ഇതിനായി വോള്‍വോ എക്‌സി40, വി 90, എക്‌സ് സി90 ഉള്‍പ്പടെയുള്ള മോഡലുകളുടെ പുത്തന്‍ കാറുകളാണ് നിരവധി തവണ ക്രെയിനിൽ നിന്ന് താഴേക്കിട്ടത്.

സ്വീഡനിലെ ഗോഥെൻബർഗിൽ വോൾവോ കാർ സുരക്ഷാ കേന്ദ്രത്തിലാണ് 10 പുതിയ കാറുകളെ 100 അടി ഉയരമുള്ള ക്രെയിനിൽനിന്ന് താഴേക്കിട്ട് ക്രാഷ് പരിശോധന നടത്തിയത്. ആദ്യത്തെ വീഴ്ചയിൽ സംഭവിക്കുന്നത്, ഒന്നിലേറെ തവണ വാഹനം ഇടിക്കുമ്പോഴുള്ള മാറ്റങ്ങൾ എന്നിവയെല്ലാം ടെസ്റ്റിനിടെ അധികൃതര്‍ പരിശോധനയയ്ക്ക് വിധേയമാക്കി. വോള്‍വോയുടെ ക്രെയിന്‍ ഡ്രോപ്പ് പരീക്ഷണം സ്വീ‍ഡിഷ് രക്ഷപ്രവര്‍ത്തകരുമായി സഹകരിച്ചാണ് നടത്തിയത്.

ക്രാഷ് ടെസ്റ്റിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ടാക്കി ലോകമെമ്പാടുമുള്ള രക്ഷാപ്രവർത്തകർക്ക് ഉപയോഗിക്കാൻ സൗജന്യമായി നൽകും. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പുതിയ കണ്ടെത്തലുകള്‍ നടത്താന്‍ സഹായിക്കും.

ഈ വിവരങ്ങള്‍ പിന്നീട് ഉണ്ടാകുന്ന വാഹനഅപകടങ്ങളില്‍ നിന്ന് ആള്‍ക്കാരെ വേഗത്തില്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും വോള്‍വോ ചൂണ്ടിക്കാട്ടി. അപകടം സംഭവിച്ചാൽ യാത്രക്കാരെ എങ്ങനെ പുറത്തെടുക്കാം, അതിന് വേണ്ടിവരുന്ന സമയം തുടങ്ങിയ കാര്യങ്ങൾ ക്രാഷ് റിപ്പോര്‍ട്ടില്‍ ഉള്ളതായും വോള്‍വോ അധികൃതര്‍ വ്യക്തമാക്കുന്നു.

viral news auto news all video news
Advertisment